“വീട് എത്തിയില്ലേ..! ഇനിയെങ്കിലും നിന്റെ കാര്യവും നോക്കി നിനക്കു പൊയ്ക്കൂടെ? എനിക്കുവേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട….!” ഞാൻ മുരണ്ടു.
അവള്‍ക്ക് സങ്കടം വന്നെങ്കിലും അവള്‍ അവിടെതന്നെ നിന്നു.
“അഹങ്കാരി…!!” ഞാൻ പിറുപിറുത്തതും അവള്‍ മുഖം വീർപ്പിച്ചു.
രണ്ട് മിനിറ്റോളം ബൈക്കിനെ ഞാൻ ന്യട്രലിൽ ഇട്ടിരുന്നു. അതിനുശേഷമാണ് ഓഫ് ചെയ്തത്. ശേഷം ഒന്നും മിണ്ടാതെ ഞാൻ നടന്നതും അവളും ഒപ്പത്തിനൊപ്പം നടന്നു. ഇടയ്ക്കിടെ എന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി എന്റെ മുഖത്തേക്ക് എത്തി നോക്കി നോക്കിയാണ് അവള്‍ നടന്നത്.
പക്ഷേ മൈന്റ് ചെയ്യാതെ മുഖം വീർപ്പിച്ചു കൊണ്ടാണ് ഞാൻ നടന്നത്.
വീട്ടില്‍ കേറുമ്പോ എന്റെ ഭാര്യയും അമ്മായിയും ഹാളില്‍ ടിവിക്കു മുന്നില്‍ ഉണ്ടായിരുന്നു.
“സാമേട്ടൻ വന്നോ..!?” ജൂലി സന്തോഷത്തോടെ എഴുനേറ്റ് വന്നു.
ഞാൻ റൂമിലേക്ക് നടന്നതും ജൂലിയും എന്റെ കൈ പിടിച്ചു കൊണ്ട് കൂടെ വന്നു. റൂമിൽ കേറിയതും അവളെന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു. രണ്ട് തോളെല്ലുകൾക്ക് മധ്യത്തിലായി ഉമ്മ തന്നിട്ട് അവളുടെ കവിളിനെ അവിടെ അമർത്തി വച്ചു.
മനസ്സില്‍ വിഷമം ഉള്ളപ്പോഴാണ് ഞാൻ വീട്ടില്‍ വന്നതും ജൂലി ഇങ്ങനെ എന്തേലും ചെയ്യാറുള്ളത്. അവളോടുള്ള എന്റെ സ്നേഹം നുരഞ്ഞുയർന്ന് എന്നില്‍ ദോലനം തന്നെ സൃഷ്ടിച്ചു.
അവളുടെ ആ കെട്ടിപിടിച്ചു കൊണ്ടുള്ള നില്‍പ്പ് മാത്രം മതിയായിരുന്നു എന്റെ കോപമൊക്കെ അകന്നു പോകാന്‍. എന്റെ ചുണ്ടില്‍ ഒരു മന്ദഹാസവും പിറന്നു.
“എന്റെ പുന്നാര ഭാര്യക്ക് എന്താ പറ്റിയേ…?!” ചോദിച്ചിട്ട് എന്റെ നെഞ്ചിനെ വളച്ചു പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ച് അവളെ എന്റെ മുന്നിലേക്ക് കൊണ്ടു വന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ നെറുകയില്‍ ഞാൻ മുത്തി.
“രാവിലെ ഞാൻ സാമേട്ടനെ വിശമിപ്പിച്ചില്ലേ..?” എന്റെ നെഞ്ചില്‍ മുത്തി കൊണ്ട് അവള്‍ ചോദിച്ചു.
“ഞാനും എന്റെ പെണ്ണിനെ ആവശ്യമില്ലാത്ത കാര്യം പറഞ്ഞ് വേദനിപ്പിച്ചില്ലെ.” വിഷമത്തോടെ ഞാനും പറഞ്ഞു.
“അതൊന്നും സാരമില്ലെന്നെ.” അതും പറഞ്ഞ് അവളെന്റെ ചുണ്ടില്‍ ഉമ്മ തന്നു.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്.
“എന്റെ പോരായ്മ കൊണ്ടല്ലേ സാമേട്ടന് എന്നോട് അങ്ങനെയൊക്കെ പറയേണ്ടി വന്നത്. ഞാൻ കാരണം നമ്മുടെ ദാമ്പത്യ ജീവിതം ഇങ്ങനെയായി. ചേട്ടന് നല്ലൊരു ലൈംഗീക ജീവിതത്തെ തരാനും എനിക്ക് കഴിയുന്നില്ല. എല്ലാം കൊണ്ടും ഞാൻ എന്റെ സാമേട്ടന്റെ ജീവിതത്തെ തന്നെ നശിപ്പിച്ചില്ലേ?” അവള്‍ സങ്കടപ്പെട്ടു.
“എടി പെണ്ണേ…! അസുഖം കാരണമല്ലേ ഇങ്ങനെയൊക്കെ ആയത്..! ഇനിയും ഇതുപോലെ സംസാരിച്ചാൽ എന്റെ കയ്യീന്ന് നി മേടിക്കും, പറഞ്ഞേക്കാം.” ഞാൻ ദേഷ്യപ്പെട്ടു. “എന്റെ ജീവിതം നശിച്ചൊന്നും പോയില്ല. നമ്മുടെ ജീവിതത്തിൽ ശാരീരിക ബന്ധം മാത്രമല്ലേ ഇല്ലാത്തത്… സ്നേഹം എപ്പോഴും ഉണ്ടല്ലോ. നമ്മുടെ ഇടയില്‍ എപ്പോഴും പ്രണയം ഉണ്ടല്ലോ. നീയെന്റെ കൂടെ ഉള്ളപ്പൊ എനിക്ക് എത്ര സന്തോഷവും ആശ്വാസവും ആണെന്ന് അറിയാമോ..? എനിക്ക് അതു മതി.”
“അപ്പോ സെക്സ് ഇല്ലാത്തതിൽ എന്റെ ഏട്ടന് വിഷമമില്ലേ?”
അവൾ അങ്ങനെ ചോദിച്ചതും എനിക്കെന്തോ പോലെയായി. എന്റെ മനസ്സിൽ പെട്ടന്ന് വിനില കേറി വന്നു. എന്റെ ഭാര്യയെ ഞാൻ വഞ്ചിച്ചു എന്ന ചിന്തയും എന്നില്‍ ഉണ്ടായെങ്കിലും, എന്തുകൊണ്ടോ എനിക്ക് കുറ്റബോധം തോന്നിയില്ല.
“നമുക്കിടയിൽ സെക്സ് ഇല്ലാത്തതിൽ വിഷമമുണ്ടടി മോളെ. പക്ഷേ എല്ലാം ശരിയാവുമെന്ന് നമുക്ക് വിശ്വസിക്കാം.” അതും പറഞ്ഞ് അവളുടെ കണ്ണില്‍ ഞാൻ മുത്തി. എന്നിട്ട് എന്റെ രണ്ട് തള്ള വിരലുകൾ കൊണ്ടും അവളുടെ രണ്ടു കവിളും മൃദുവായി തടവി കൊണ്ട് ഞാൻ പറഞ്ഞു, “തല്‍കാലം ആ വിഷയം നമുക്ക് ഒഴിവാക്കാം. ഇനി എന്റെ ഈ മാലാഖ കുഞ്ഞ് ചെന്ന് ചായ ഉണ്ടാക്കിയെ, ഞാൻ കുളിച്ചിട്ട് വരാം.”
