“അളിയാ.. അത് വേണോ?” നെല്‍സന്‍ ദേഷ്യം മറന്ന് സംശയത്തോടെ ചോദിച്ചു. “വല്ലപ്പോഴും നി നാടന്‍ കള്ള് മാത്രമല്ലേ കുടിക്കത്തൊള്ളു..! ബ്രാണ്ടി ഐറ്റംസ് നിനക്ക് ഇഷ്ട്ടമില്ലാത്തതല്ലേ…? പോരാത്തതിന് നിനക്ക് അതൊന്നും ചേരത്തുമില്ല. അതുകൊണ്ട് തല്‍ക്കാലം അതിനെ മറന്നേക്ക്.” നെല്‍സന്‍ വിലക്കി.
“എനിക്കിപ്പൊ ലഹരി കിട്ടുന്ന എന്തെങ്കിലും കുടിച്ചേ മതിയാകൂ.” ഞാൻ വാശി പിടിച്ചതും അവർ രണ്ടുപേരും ആശങ്കയോടെ പരസ്പരം നോക്കി.
“എനിക്കള്ളത് വെറും രണ്ടു കൂട്ടുകാർ മാത്രമാ… പക്ഷേ അതു രണ്ടും ഊമ്പിയ കൂട്ടുകാരെന്ന് ഇപ്പൊ മനസ്സിലായി. എനിക്ക് കമ്പനി തരാൻ കഴിയില്ലെങ്കി തരണ്ട..! ഞാൻ ഒറ്റക്ക് കുടിച്ചോളാം.” അതും പറഞ്ഞ് ഞാൻ ചെന്ന് എന്റെ ബൈക്കില്‍ കേറി.
“നെല്‍സാ ഡാ..!” ഗോപന്‍ ആശങ്കയോടെ ശബ്ദം താഴ്ത്തി വിളിക്കുന്നത് കേട്ടു. “നമ്മുടെ മച്ചു എന്തോ ടെൻഷനിലാ. വാ നമുക്കും കൂടെ പോകാം. ഇല്ലേൽ ശീലമില്ലാത്ത ഓരോന്നും ചെയ്ത് അവന്‍ റോട്ടിൽ കിടക്കും.” ഗോപന്‍ രഹസ്യമായി പറഞ്ഞെങ്കിലും എനിക്കത് കേട്ടു.
“പ്രശ്നം ഉണ്ടേലും ഇല്ലേലും നമ്മൾ മൂന്നും എപ്പോഴും ഒരുമിച്ച് ഉണ്ടാവും. നി വാ.” നെല്‍സനും ചെന്ന് അവന്റെ ബൈക്കില്‍ കേറി.
ഞാൻ നേരെ ബാര്‍ ലക്ഷ്യമാക്കി ബൈക്കും വിട്ടതും, അവരും രണ്ടു ബൈക്കിലായി എന്നെ ഫോളോ ചെയ്തു വന്നു.
അവസാനം ബാറിന് മുന്നില്‍ നിർത്തിയ ഞാൻ കാശ് ഗോപന്റെ കൈയിൽ കൊടുത്തു.
“രണ്ട് ഫുൾ മേടിച്ചൊ..!” ഞാൻ പറഞ്ഞതും അവർ തര്‍ക്കിച്ചു.
പക്ഷേ അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ ചെന്ന് രണ്ടു ഫുൾ വാങ്ങിക്കൊണ്ടും വന്നു. പിന്നെ കുറെ ഫുഡും വാങ്ങി. അതൊക്കെ കൊണ്ട് ഞങ്ങൾ ബീച്ചിലേക്കാണ് പോയത്.
ഏഴുമണി കഴിഞ്ഞിരുന്നത് കൊണ്ട് അധികം തിരക്കില്ലായിരുന്നു. അത്ര വെട്ടമില്ലാത്ത സ്ഥലം നോക്കിയാണ് ഞങ്ങൾ പോയിരുന്നത്.
“എന്നാലും അളിയാ, രണ്ടു ഫുൾ ഇച്ചിരി കൂടിപ്പോയി.” നെല്‍സന്‍ അംഗീകരിക്കാന്‍ കഴിയാത്ത പോലെ തലയാട്ടി. “ആഹ്ങ്.. അത് എന്തെങ്കിലും ആവട്ടെ. പക്ഷേ ആദ്യം നിന്റെ പ്രശ്നം എന്താണെന്ന് പറയ്.” ആ ഇരുട്ടത്തും നെല്‍സന്‍ എന്റെ മുഖത്ത് നോക്കി പ്രശ്നം വായിച്ചെടുക്കാൻ ശ്രമിച്ചു.
“ശരിയാ, നിന്റെ പ്രശ്നം എന്താണെന്ന് പറയളിയാ..” ഗോപനൂം എന്റെ മുഖത്ത് നോക്കി.
“ഒരു മയിര് പ്രശ്‌നവും എനിക്കില്ല.” ഞാൻ ഒഴിഞ്ഞുമാറി. “നിങ്ങൾ ഈ കുപ്പിയെ തുറന്നൊഴിക്ക്.”
അന്നേരം സുമ നെല്‍സനെ കോൾ ചെയ്തതും അവന്‍ എടുത്ത് എന്തൊക്കെയോ സംസാരിച്ച ശേഷം വച്ചു.
അതോടെ എന്റെ ചിന്ത പെട്ടന്ന് സുമയെ കുറിച്ചായി.
നല്ല ലാഭത്തിന് മാളിന്റെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിനായി പുതിയ കുറെ കൊണ്ടാക്റ്റ്സ് എനിക്ക് കിട്ടിയിരുന്നു. അങ്ങനെ അവരെയൊക്കെ നേരിട്ട് ചെന്ന് കാണേണ്ട അവശ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മൂന്ന് അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ആയിരുന്നത് കൊണ്ടാണ് നെല്‍സനും സുമയുടെയും വിവാഹ വാര്‍ഷിക പാര്‍ട്ടിക്ക് പോകാൻ കഴിയാത്തത്.
ഞാൻ പോകാത്തതിന്‍റെ പേരില്‍ സുമ അഞ്ഞൂറ് വട്ടമെങ്കിലും എന്നെ വിളിച്ചു സങ്കടം പറച്ചിലും വഴക്കു പറയലും ആയിരുന്നു.
എന്റെ മനസ്സിൽ പെട്ടന്ന് സുമയുടെ പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുമായിരുന്നു.
സുമയ്ക്ക് നിറം കുറവാണെന്നതിനെ ഒരു പോരായ്മയായിട്ടാണ് നെല്‍സന്‍ കരുതുന്നത്. പലവട്ടം അവന്‍ എന്നോട് സങ്കടം പോലും പറഞ്ഞിട്ടുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവനത് സുമയോട് പോലും കുറ്റം പോലെ പറയാറുണ്ടെന്നും അവന്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്.
നിറത്തിലല്ല സൗന്ദര്യം ഉള്ളതെന്ന് അറിയാത്ത അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അതുകൊണ്ട് ഞാൻ ഉപദേശം പോലും കൊടുക്കാറില്ല.
