🌹🌹🌹🌹🌹
വീട്ടിലെത്തി താഴെ എല്ലാടവും നോക്കിയിട്ടും അവളെ കണ്ടില്ല….അങ്ങനെ അമ്മയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.
“‘അമ്മകുട്ടി ഇവിടെ എന്തു ചെയുവാ”‘….അടുക്കളയിൽ ചായ തിളപ്പിച്ചൊണ്ടിരുന്ന അമ്മയെ കെട്ടി പിടിച്ച് ഞാൻ ചോദിച്ചു്.
“‘ഞാൻ തുണി അലക്കുവാ എന്തേ””….
“‘ഹും ഹും…..ഞാൻ ചോദിച്ചെന്നെ ഉള്ളൂ”‘….അമ്മയും കലിപ്പിലാണെന്ന് മനസ്സിലായപ്പോൾ ഞാൻ നൈസിന് അവിടുന്ന് സ്കൂട്ടായി….
മോളിൽ ഞങ്ങളുടെ റൂമിൽ തന്നെ അവൾ കാണുമെന്ന് വിശ്വസിച്ചു ഞാൻ അങ്ങോട്ട് പോയി.
റൂം തുറന്നു അകത്തു കേറിയപ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി അഴിക്കാൻ പോകുന്ന ജാനിയേയാണ്….ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നിയ ഞാൻ പുറകെ കൂടി ചെന്ന് സാരിയുടെ ഗാപിൽ കൂടി വയറിൽ കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി….എൻ്റെ തല അവളുടെ തോളിൽവെച്ചിരുന്ന്…എൻ്റെ കൈ അവളുടെ ആലില വയറിൽ തഴുകി കൊണ്ടിരുന്നു….
പെട്ടന്നാണ് അവളുടെ വലത് കൈയുടെ മുട്ട് എൻ്റെ പള്ളയിൽ കേറിയത്….അതിൻ്റെ വേദനയിൽ എൻ്റെ കൈ ഒന്ന് അയഞ്ഞപ്പോൾ അവൾ വെട്ടി തിരിഞ്ഞ് എൻ്റെ മുഖം പൊളക്കെ ഒന്ന് പൊട്ടിച്ചു….
ഹ ഹ…..കിളികൾ ഒക്കെ ഏതിലയോ പറന്നു പോയി….കിളികൾ തിരിച്ചു വന്നപ്പോൾ ഞാൻ കാണുന്നത് എന്നെ വിരൽ ചൂണ്ടി കൊല്ലാൻ നിൽക്കുന്ന ജാനിയെയാണ്….ഇതിന് മുമ്പ് ജാനിയേ ഇത്രയും ദേഷ്യത്തിൽ ഞാൻ കണ്ടട്ടില്ല…..അവളുടെ സംഹാര രൂപം കണ്ടപ്പോൾ എന്റെ ധൈര്യമൊക്കെ എവിടെയോ ചോർന്നു പോകുന്ന പോലെ തോന്നി…..
“‘ഇനി മേലാൽ എന്നെ തൊട്ടു പോകരുത്….നീ എന്ത് വിജാരിച്ച് ഞാൻ വെറും മണ്ടിയാണെന്നോ…..ഇന്നലെ രാത്രിയും രാവിലെയും നീ പറഞ്ഞത് തമാശയായെ ഞാൻ എടുത്തോളൂ…എന്നെ ചുമ്മാ ശുണ്ടി പിടിപ്പിക്കാൻ വേണ്ടി നീ പറഞ്ഞത് പക്ഷേ ഇന്ന് കോളേജിൽ നടന്നത് വെച്ച് നോക്കുമ്പോൾ അതെല്ലാം ഉള്ളതാണെന്ന് എനിക്ക് മനസിലായി…..ഇനി നിൻ്റെ കൂടെ ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല….ഞാൻ പോന്നു….ഗുഡ് ബൈ”‘….
ഇത്രയും പറഞ്ഞിട്ട് അവൾ അവിടെ വെച്ചിരുന്ന ഒരു ബാഗും എടുത്തോണ്ട് ഇറങ്ങി….
“‘നീ പോടീ പുല്ലേ….നീ ഇല്ലെങ്കിൽ എന്നിക്ക് വെറും മൈരാണ്…..ഈ ദേവനെ കെട്ടാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കും… ക്യൂ..…..പക്ഷേ നീ അവിടെ കിടന്നു മൂക്കില് പല്ലും മുളച്ചു കിടക്കത്തതേയുള്ളൂ…..പോടി പോ….”””
..അടി കൊണ്ട ദേഷ്യത്തിൽ ഞാൻ വിളിച്ചു കൂവി’….
അവൾ തിരിഞ്ഞ് പോലും നോക്കാതെ നടന്നു പോയി….ഞാൻ അവൾ ചെയ്തതിൻ്റെയും പറഞ്ഞതിൻ്റെയും ദേഷ്യത്തിൽ റൂമിൽ തന്നെ ഇരുന്നു…
പല വെട്ടം അമ്മ വന്നു കതവിൽ തട്ടിയെങ്കിലും ഞാൻ തുറന്നില്ല…
🌹🌹🌹🌹🌹
അന്നത്തെ ദിവസം ഒരു വറ്റ് കഴിച്ചില്ലെങ്കിലും എന്നിലെ ദേഷ്യവും സങ്കടവും കാരണം വിശപ്പ് ആ വഴിയേ വന്നില്ല……..രാത്രി ഏറെ വൈകിയപ്പോളാണ് എന്നിൽ തളം കെട്ടിയ അമർഷം കെട്ടടിഞ്ഞ് ചിന്താശേഷി ഉണർന്നത്….. ജാനിയുടെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ലെന്നും എല്ലാം എൻ്റെ നാവും പ്രവർത്തികളും കൊണ്ട് ഉടലെടുത്ത പ്രശ്നം ആണെന്നും മനസിലായത്…
എല്ലാം മനസ്സിലായപ്പോൾ എനിക്ക് അന്നരം ജാനിയെ കാണണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണം എന്നും തോന്നിയത്…..ഞാൻ അപ്പോൾ തന്നെ റൂം വിട്ട് താഴെ ഇറങ്ങി….താഴെ ചെന്നപ്പോൾ ലൈറ്റ് എല്ലാം ഓഫ് ആക്കി അമ്മയും അച്ഛനും കിടന്നിരുന്നു….ഞാൻ ശബ്ദം ഉണ്ടാക്കാതെ മാമൻ്റെ വീട്ടിലേക്ക് തിരിച്ചു.
അവിടെയും എല്ലാരും കിടന്നിരുന്നു….പല ആവർത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്ത് വെളിച്ചം വീണു.
“”ആരാ “”അകത്തു നിന്നും മാമി വിളിച്ചു ചോദിച്ചു.
“””ഞാനാ.. ദേവനാ…”””ഞാൻ പറഞ്ഞതും മാമി വന്നു കതവു തുറന്ന്.
“‘ആഹാ നീയായിരുന്നോ…..എന്താടാ രണ്ടും തമ്മിലുള്ള പ്രശ്നം….. ആ പെണ്ണ് വന്നപ്പോൾ തൊട്ടു റൂമിൽ കേറി കതവ് അടച്ചതാ …. ഞാൻ എത്ര വിളിച്ചിട്ടും തുറന്നില്ല”‘…..മാമി സംശയ ഭാവേനെ എന്നോട് ചോദിച്ചു.
“‘അതു…പിന്നെ മാമി…ചെറിയൊരു ഒടക്ക് അത്രേ ഉള്ളൂ”‘…..ഞാൻ തലയും ചൊറിഞ്ഞൊണ്ട് പറഞ്ഞു.
