“‘ജനുട്ടിന്ന് പറഞ്ഞു വരില്ല പക്ഷേ എൻ്റെ ജാനുന്ന് വിളിച്ചോണ്ട് വരും”‘…..ഇതും പറഞ്ഞുകൊണ്ട് ഞാൻ ജാനുട്ടിനെ പുറകിന്ന് ഇറുക്കെ പുണർന്നു.
“‘ആ”‘…..കെട്ടി പിടിച്ചതിന് കുരിപ്പ് എന്റെ വയറിൽ മുട്ട് കൈ കൊണ്ട് കുത്തി.
‘”കീറണ്ട ഇനിയും എന്നെ തൊടാൻ വന്നാൽ ഞാൻ ഇനിയും കുത്തും”‘.
സംഭവം കൈയിന്ന് പോയി….ഇനി അവൾടെ അടുത്ത് പോയാ ചിലപ്പോൾ കത്തി കൊണ്ടും കുത്താൻ മടിക്കില്ല….എൻ്റെ സെഫ്റ്റിക്ക് വേണ്ടി ഞാൻ അടങ്ങി കിടന്നു ഉറങ്ങി.
🌹🌹🌹🌹🌹
എന്നും രാവിലെ കവിളിൽ ഒരു ചുടു ചുംബനവും തന്നു ജാനുട്ടി നിറഞ്ഞ പുഞ്ചിരിയോട എന്നെ ഉണർത്താറാണ് പതിവ്…..രാവിലെ കുളിച്ച് ഈറൻ മുടിയുമായി ഐശ്വര്യം നിറഞ്ഞ മുഖം കണ്ട് ഉണരുന്നതെ ഒരു ഭാഗ്യമാണ്….അന്നത്തെ ദിവസം സന്തോഷം നിറവാർന്നതായിരിക്കും….
ഉണർന്ന് മടിപിടിച്ച് ഇരിക്കുന്ന എന്നെ അമ്മ കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുന്ന പോലെ ശാസിച്ചും, ശകാരിച്ചും…..അധ്യാപികയുടെ ഭാവത്തോടെയുള്ള നോട്ടം കൊണ്ട് എന്നേ നയിച്ചും….പാതി ഭാവത്തിൽ ശൃംഗരിച്ചും , പ്രണയിച്ചും എന്നെ ഒരുക്കുന്നവൾ….
പക്ഷേ ഇന്ന് രാവിലെ എന്നെ ഉണർത്താനോ കോളേജിൽ പോകാൻ ഒരുങ്ങാൻ സഹായിക്കാനോ ഒന്നും എൻ്റെടുത് ജാനൂട്ടി വന്നില്ല.
ഞാനെന്നൊരാൽ അവിടെ ഉള്ളതായിട്ട് പോലും അവൾ കണ്ട ഭാവം കാണിച്ചില്ല….. പലവേട്ടം ഞാൻ മിണ്ടാനും അടുക്കാനും ചെന്നപ്പോൾ എന്നെ അവഗണിച്ചു…..അവളുടെ അവഗണന എന്നെ വേദനിപ്പിച്ച് കൊണ്ടിരുന്നു…..
കുളിച്ചൊരുങ്ങി വന്നപ്പോൾ കാണുന്നത് ഒരു ചുമപ്പ് നിറത്തിലെ സാരിയും ചുറ്റി കണ്ണാടിയുടെ മുന്നിൽ നിന്നും ഒരുങ്ങുന്നു പെണ്ണിനെയാണ്…ചുവപ്പ് സാരിയിൽ സാക്ഷാൽ ദേവി എഴുന്നള്ളിയത് പോലെ തോന്നി….. അഞ്ജനമെഴുതിയ
മയിൽപീലി കണ്ണുകൾ,വില്ലുപോലെ നേർത്ത പിരുകങ്ങൾ, നീണ്ട നാസിക,കുഞ്ഞ് തത്തമ്മ ചുണ്ടുകൾ, വട്ട മുഖം, ശംഖ് ആകൃതിയിലെ കഴുത്ത്,നിതംബം മറക്കുന്ന നീണ്ട മുടി,ചന്ദനത്തിൻ്റെ നിറം,ആരെയും മോഹിപ്പിക്കുന്ന ഉടലഴക്….. അപ്സരസാണ് എൻ്റെ ജാനകി…. എന്റെ മാത്രം ജാനുട്ടി ….അവളുടെ സൗന്ദര്യത്തിൽ ഏത് ദേവനും അടിയറവ് പറഞ്ഞു പോകും….….പക്ഷെ അവളുടെ സ്നേഹവും സൗന്ദര്യവും ഈ ദേവന് മാത്രം സ്വന്തം.
ഇന്നലെ രാത്രിത്തെയും ഇന്ന് രാവിലത്തെയും അവൾടെ ആറ്റിറ്റുട് എന്നെ സങ്കടപെടിതിയെങ്കിലും എന്നില്ലെ ഈഗോ അത് പുറത്തു കാണിക്കാൻ അനുവദിച്ചില്ല…. ജാനിയെ ഒന്ന് ദേഷ്യമ്പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“‘ഇതെന്തൊന്ന് ഒരിങ്ങി കെട്ടി നിക്കുന്നെ….ഓണക്കകമ്പിന് ചേല ചുറ്റിയത് പോലെ….അതൊക്കെ ആ നിമ്മി കൊച്ച്…ഹൊ…എന്നാ ഭംഗിയാണെന്നോ സാരിയിൽ കാണാൻ… അന്ന് ഓണം സെലിബ്രേഷന് സാരി ചുറ്റിവന്നപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല….പക്ക മലയാളി മങ്ക….ഐശ്വര്യം തുളുമ്പുവയിരുന്നു ….അന്നെ അവളെയങ്ങ് പ്രപ്പോസ് ചെയ്താ മതിയായിരുന്നു….അതെങ്ങനെ അതിന് മുമ്പേ ഈ പിശാച് എൻ്റെ തലയിലായില്ലേ”‘….ഇത്രയും പറഞ്ഞിട്ട് ഞാൻ ഇടക്കണ്ണിട്ട് ജാനിയെ നോക്കി.
മുഖം കാണാൻ പറ്റുന്നില്ല…. രണ്ടു മിനിറ്റ് കഴിഞ്ഞ് ജാനി സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ട് എൻ്റെ അടുത്ത് വന്നു.
“‘ഞാനായിട്ട് വലിഞ്ഞു കേറിയതല്ലാലോ….നിൻ്റെ പ്രവർത്തി ദോഷം വലിച്ചു കൊണ്ട് വന്നതല്ലേ എന്നെ നിൻ്റെ ജീവിതത്തിൽ….അതുകൊണ്ട് നഷ്ടം എനിക്ക് മാത്രം…എൻ്റെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പൊൾ ഞാൻ പോരാ….ഏതൊരു അഴിഞ്ഞാട്ടകാരിയെ കണ്ടപ്പോൾ നിനക്ക് ഞാൻ അധികപറ്റ്…..വേണ്ട ദേവാ ഇനി നിനക്കൊരു ശല്യമായി നിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി ഞാൻ വേണ്ട ….നമ്മുക്ക് പിരിയാം…എന്നിട്ട് നീ അവളെയും കെട്ടി സുഖമായിട്ട് ജീവിച്ചോ…നിനക്കൊരു ശല്യമായി ഞാൻ ഇനി വരില്ല”‘….ഇത് പറയുമ്പോൾ അവൾടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. കരിമിഴികൽ നീര്ഇറ്റിച്ചൊണ്ടിരുന്ന്.
ജാനിയുടെ ഭാവവും വാക്കുകളും എന്നെ വളരെ തളർത്തി കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…
