സീത കല്യാണം – 1 1

കോളേജിൽ എത്തി ഇനി അടുത്ത പിരിയഡ് തൊടങ്ങാൻ 10 മിനിറ്റ് കൂടി ഉണ്ട്….വെറുതെ പുറത്ത് കിടന്നു കറങ്ങി അവൾടെ മുമ്പിൽ ചാടണ്ടന്ന് വെച്ച് ഞങ്ങൾ നേരെ ക്ലാസിലോട്ട് നടന്നു…. സ്റ്റാഫ് റൂം കഴിഞ്ഞാണ് ക്ലാസ്സ്…ക്ലാസ്സിൽ കയറാൻ അതല്ലാതെ വേറെ വഴിയും ഇല്ല…..എന്തായാലും ഈ സമയത്ത് ജാനി പുറത്ത് ഇറങ്ങില്ലെന്ന വിശ്വാസത്തിൽ ഞങ്ങൾ സ്റ്റാഫ് റൂമിൻ്റെ മുന്നിൽ കൂടി നടന്നു….

എൻ്റെ നല്ല സമയം ആയതു കൊണ്ട് സ്റ്റാഫ് റൂം എത്തുന്നതിനു മുന്നേ ജാനി അവിടുന്ന് ഇറങ്ങി ഞങ്ങളുടെ നേരെ നടന്നു വന്നു…..
“‘ഡാ ദേവാ….നമ്മൾ പെട്ടു”‘…. രഞ്ജു ജാങ്കോ സ്റ്റൈലിൽ പറഞ്ഞു.

“‘നീ ഒന്ന് മിണ്ടാതിരി…..അവള് പാസ്സ് ചെയ്ത് പൊന്നവരെ മിണ്ടരുത്…..ശ്വാസവും വിടരുത്”‘….

“‘മ്മ്മ….ഞാൻ ശ്വാസം മുട്ടി ചത്ത് പോയാലാ”‘….

“‘എങ്കി ഞാനൊരു കൂഴി എടുത്ത് നിന്നെ അതിലിട്ട് മൂടും…..മിണ്ടാതെ വാടാ പന്നി”‘….

“‘ഓ ശെരി തമ്പ്ര”‘….

ജാനി ഞങ്ങൾക്ക് എതിര് വെരുന്നെങ്കിലും ഞങ്ങൽ ഒപ്പോസിറെ വെറുന്ന ഒരു ഭാവും ഇല്ല…..തല താഴ്ത്തി നടന്നു വെരുവാണ്…

ജാനി എൻ്റെ അടുത്തുടെ പോയപ്പോൾ ശ്വാസം വലിച്ച് എടുക്കുന്ന ശബ്ദം കേട്ട്….

“‘ജാങ്കൊ നീ പെട്ടു”‘…..ആരോ പറയുന്ന പോലെ തോന്നി.

പിടിക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയാതെ ഒരു ഭാവവും വരുതാതെ ഞങ്ങൽ നടന്നു…. റിയാക്ഷൻ ഒന്നുമില്ലാതൊണ്ട് രക്ഷപെട്ടെന്ന് ആശ്വസിച്ചു.

“‘ഡാ മണം കിട്ടിയില്ലെന്ന് തോന്നുന്നു “‘….. രഞ്ജു എന്നോട് പറഞ്ഞു നിർത്തിയതും

“‘പടോ”‘….എന്നൊരു ശബ്ദം….ഒപ്പം “‘ആ”‘എന്റെ നിലവിളിയും .….അവളുടെ കലക്കൻ ഇടി അതും എന്റെ മുതിവിന്… ഞാൻ മുതിവിന് കൈ വെച്ച് കരഞ്ഞു പോയി.

തിരിഞ്ഞ് നോക്കിയപ്പോൾ ഞാനൊന്നും അരിഞ്ഞില്ലേ രാമരാമായണ എന്ന ഭാവത്തിൽ ജാനി നടന്നു പോകുന്നു…..
“‘അളിയാ അവൾക്ക് മണം കിട്ടി”‘…..ഞാൻ പുറവും തടവികൊണ്ട് പറഞ്ഞു.

“‘അതു മനസിലായി…..പിന്നെ നിങ്ങൾ തമ്മിലുള്ള എല്ലാം നിങ്ങൾ തമ്മിൽ പറഞ്ഞു തീർത്ത മതി…എന്നെ ഇതിൽ വലിച്ചിടണ്ടാ”‘….ഇത്രയും പറഞ്ഞിട്ട് രഞ്ജു സ്പീഡിന് നടന്നു ക്ലാസ്സിൽ കേറി…..

പിന്നീടുള്ള ക്ലാസ്സുകൾ പെട്ടന്ന് പോയി…..എൻ്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പറന്നു നടന്നു….. അധ്യാപകർ പഠിപ്പിച്ചതോന്നും കേട്ടില്ല…..ഇടക്ക് ഇടക്ക് ഒളി കണ്ണിട്ടു എന്നെ നോക്കി പുഞ്ചിരിക്കുന്ന നിമ്മിയേ കണ്ടൂ….. അവൾട ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല….

🌹🌹🌹🌹🌹

ക്ലാസ്സ് എല്ലാം കഴിഞ്ഞു വൈകിട്ട് പാർക്കിങ്ങിൻ്റെ അവിടെ ജാനിയെ സോപ്പിടാനുള്ള വഴികളും ആലോചിച്ചു ഞാനും എൻ്റെ അളിയനും ഇരിക്കുവായിരുന്ന്….ഞാൻ എൻ്റെ ഹിമലയൻ്റെ മുകളിലും രഞ്ജു ജാനിയുടെ ഡിയോയുടെ പുറത്തും….

“‘ഡാ അളിയാ എന്തേലും ഒരു വഴി ഒപ്പിച്ചു താ”‘…..ഞാൻ രഞ്ജുനോടു പറഞ്ഞു.

“‘എനിക്കൊന്നും വയ്യ….ഇനി നിന്നെ സപ്പോർട്ട് ചെയ്തു അങ്ങോട്ട് ചെന്നാൽ നേരത്തെ നിൻ്റെ പുറത്ത് കിട്ടിയതിൻ്റെ ബാക്കി എനിക്കും കിട്ടും…..നമ്മളെ വിട്ടേരടൈ….. നിങ്ങള് ഭാര്യയും ഭർത്താവും എന്തോ ആയിക്കോ നമ്മള് പാവങ്ങള്”‘….

“‘നൈസ് ആയിട്ട് ഒഴിവാക്കുവാണോ സജി”‘…..അവൻ മറുപടി പറയുന്നതിന് മുന്നേ ഞങ്ങളുടെ മുന്നിൽ നിമ്മി പ്രത്യക്ഷ പെട്ടു….
“‘ഇതെന്തുവാ അളിയനും അളിയനും ഭയങ്കര ചർച്ചയിൽ ആണോ”‘…..നിമ്മി ഞങ്ങളെ നോക്കി ചോദിച്ചു.

“”ഇന്ന് ഇനി ചെന്നിട്ട് ഏത് രാജ്യത്ത് പോണമെന്ന് ആലോചിക്കുവായിരുന്ന്”‘….. രഞ്ജു അവളെ നോക്കി പറഞ്ഞു.

“‘കളിയാക്കാത ചെക്കാ”‘….എന്നും പറഞ്ഞുകൊണ്ട് നിമ്മി എൻ്റെ ബൈക്കിൻ്റെ ബാക്കിൽ വലിഞ്ഞു കേറി.

പെട്ടെന്ന് വണ്ടിയിൽ ചാടി കേറിയപ്പോൾ എൻ്റെ ബാലൻസ് തെറ്റി വണ്ടി ചെറുതായിട്ട് ഒന്ന് ചരിഞ്ഞു.

“‘കൊല്ലാൻ നൊക്കുവാണോ നീ “‘….ഞാൻ വണ്ടി ബാലൻസ് ചെയ്ത് കൊണ്ട് തിരിഞ്ഞ് നോക്കി ചോദിച്ചു…..

അമിളി പറ്റിയ രീതിയിൽ മുഖവും വെച്ച് നാക്കും കടിച്ചു കാണിച്ചിട്ട് നിമ്മി എന്നോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *