“‘ഏയ് …. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല…ഞാൻ ഓരോന്ന് ആലോചിച്ചു”‘…..ഞാൻ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രനെ നോക്കി പറഞ്ഞു.
അവൾ പതിയെ കൈകൾ എൻ്റെ കവിളിൽ നിന്നും നീക്കി എൻ്റെ വെട്ടിയോതിക്കിയ താടിയിലും മീശയിലും തലോടാൻ തുടങ്ങി.
“‘ ആ “‘….വേദന കൊണ്ട് ഞാൻ അറിയാതെ വിളിച്ചുപോയി…എൻ്റെ കണ്ണുകൾ നിറഞ്ഞു…..അവൾ കൈകൾ ഒട്ടിച്ച് എൻ്റെ മീശയിൽ പിടിച്ചു വലിച്ചതാണ്.
ഞാൻ അവളുടെ കൈകൾ തട്ടിമാറ്റിയിട്ട് തിരിഞ്ഞ് നോക്കി.
“‘പെണ്ണേ എനിക്ക് നല്ലോണം നൊന്തു കേട്ടോ”‘….എൻ്റെ പറച്ചിലും മുഖ ഭാഗവും കണ്ടിട്ട് പെണ്ണ് നിന്ന് ചിരിക്കുവാണ്.
“‘നോവാൻ വേണ്ടിതന്നെയാ ചെയ്തെ”‘…..അവൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളുടെ ചിരി എനിക്ക് അങ്ങോട്ട് പിടിച്ചില്ല….ഞാൻ മുഖം തിരിച്ചു നിന്നു.
“‘എൻ്റെ തക്കുന് നൊന്തോ….ചേച്ചി ഇപ്പം വേദന മാറ്റി തരാമെ”‘…..ഇതും പറഞ്ഞു എന്നെ തിരിച്ചു നിർത്തി എൻ്റെ മുഖം കൈക്കുമ്പിളിൽ ആക്കി അവളുടെ മുഖം എന്നോട് അടിപ്പിച്ചു…..അവളുടെ ചൂട് നിശ്വാസം എൻ്റെ മുഖത്ത് അടിച്ചു.
“‘ ആ “‘….വേദന സഹിക്കാൻ വയ്യാതെ ഞാൻ വീണ്ടും അലറി….ചുംബനം പ്രതിഷിച്ചു നിന്ന എൻ്റെ മുക്കിൽ അവളുടെ പാൽ പല്ലുകൾ പതിഞ്ഞു.
ഞാൻ കരഞ്ഞട്ടും അവൾ പിടി വിട്ടില്ല….പിന്നെ എനിക്ക് ബലം പിടിച്ചു മാറ്റേണ്ടി വന്നു….
നല്ല വേദന എടുത്തതിനാൽ ഞാൻ മൂക്കും പൊത്തി അവിടെ നിന്നു…..അവളെ നോക്കിയപ്പോൾ അവിടെ നിർത്താതെ ചിരിക്കുവാണ്.
ഞാൻ അവളെ തള്ളിമാറ്റി അല്പം നീങ്ങി നിന്നു.
“‘…. എൻ്റെ തക്കു പിണങ്ങിയോ അപ്പോഴേക്കും”‘……ഇതും പറഞ്ഞു അവൾ എന്നോട് വന്നു ചേർന്ന് നിന്നു.
“‘മാറി നിക്ക് അങ്ങോട്ട്….എന്നെ നോവിക്കുന്നത് പണ്ടേ നിനക്ക് ഭയങ്കര ഇഷ്ടമാണല്ലോ…..കരിയിപ്പിച്ചിട്ട് കൊഞ്ചാൻ വരുന്നതു പണ്ടെ നിൻ്റെ വിനോധമാണല്ലോ”‘….എന്നെ വീണ്ടും പുണരാൻ വന്ന ജാനിയെ നീക്കി നിർത്തി ഞാൻ പറഞ്ഞു.
“‘ഇഷ്ടം കൊണ്ടല്ലേ വാവേ…..എൻ്റെ തക്കുവിൻെറ മുഖം വാടുന്നത് കാണാൻ നല്ല ചേല്ലാണ്”‘…..ഇതും പറഞ്ഞു അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.
“‘ ഒ “‘….അവളുടെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.
“‘പിണങ്ങാതെ വാവേ….എൻ്റെ വാവ ബാ ചേച്ചി പാപം തരാം”‘…അവൾ ചിരിച്ചോണ്ട് പറഞ്ഞു.
“‘പാപം നിൻ്റെ അപ്പൻ ശിവശേകരന് കൊണ്ട് കൊട്”‘….അവളുടെ ആക്കിയുള്ള ചിരിയും വർത്താനവും പിടിക്കാതെ ഞാൻ പറഞ്ഞു.
“‘ പടോ “‘…എൻ്റെ കയ്യിൽ പെണ്ണ് നല്ലൊരു അടി വെച്ചു തന്നു.
“‘അച്ഛനെ പറഞ്ഞാ പന്നി നിന്നെ ഞാൻ ഇവിടുന്ന് തള്ളിയിട്ട് കൊല്ലുവെ”‘….അവൽ ചീറി കൊണ്ട് പറഞ്ഞു.
“‘നിനക്ക് എൻ്റെ അച്ഛനെ പറയാലോ….ഞാൻ വല്ലതും പറഞ്ഞാ കുറ്റം”‘…..അവളുടെ മുഖ ഭാഗം മാറിയപ്പോൾ ഞാൻ താന്നു കൊടുത്തു.
“‘അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ….നീ അന്നരം തന്നെ എനിക്കിട്ടു തന്നല്ലോ”‘….അവൽ മുഖം കൊട്ടി പറഞ്ഞു.
ഇനി ഈ വർത്താനം നീണ്ടാൽ അടിയിലെ കലാശിക്കുമെന്ന് മനസ്സിലായ ഞാൻ അവളെ സോപ്പിടാൻ തീരുമാനിച്ചു.
“” ഇപ്പൊൾ തുല്യമായെ….പ്രശ്നം സോൾവ്ഡ്….ഇനി ഞാൻ നിൻ്റെ അച്ഛനെ പറയില്ല….ഉറപ്പ്”‘….മുഖം കൊട്ടി മാറിനിൽക്കുന്ന ജനിയൊട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു.
“‘വേണ്ട….മാറി നിൽക്ക്…..ഇല്ലേലും നിനക്ക് വല്ലതും പറഞ്ഞു വരുമ്പോൾ എൻ്റെ അച്ഛനു പറയുന്നത് സ്ഥിരമാണ്”‘….അവളെ ചേർത്ത് നിർത്തിയ എന്നെ തട്ടി മാറ്റി അവൾ പറഞ്ഞു.
“‘നിന്നെ കാട്ടിലും വല്യ ചൊറിയാണ് നിൻ്റെ അച്ഛൻ”‘….ഞാൻ പതിയെ പറഞ്ഞു.
“‘വല്ലതും പറഞ്ഞായിരുന്നോ”‘….അവൽ എൻ്റെ മുഖത്ത് നോക്കി ചോദിചു.
“‘ഏയ് ….ഞാനൊന്നും പറഞ്ഞില്ല”‘….ഞാൻ ഇല്ലെന്നർത്തത്തിൽ തലയാട്ടി പറഞ്ഞു.
“‘ മ്മ “‘… അവൽ ഒന്ന് മൂളിയിട്ട് കുട്ടികൾ പിണങ്ങി നിൽക്കും പോലെ നിന്നു.
“‘ഇല്ല പെണ്ണേ….ഉറപ്പ്….ഇനി ഞാൻ പറയില്ല”‘….ഞാൻ അവളെ പുറകിൽ നിന്നും എന്നിലേക്ക് അണച്ചു നിർത്തി.
ആദ്യമൊന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാഞ്ഞപ്പോൾ അവൾ അടങ്ങി നിന്നു.
“‘എൻ്റെ വാവേച്ചി പിണങ്ങിയോ”‘….ഞാൻ എൻ്റെ കവിൾ ജാനിയുടെ കവിൾ ചേർത്ത് വെച്ച് ചോദിച്ചു.
