അവൻ കഴിച്ചു കഴിഞ്ഞ ഉടൻ ഞാൻ അവനെയും കൊണ്ട് കോളേജിൻ്റെ അടുത്തുള്ള അപ്പാപ്പൻ്റെ കടയിൽ പോയി….
“‘അളിയാ നീ പോയി രണ്ട് കിംഗ്സ് വാങ്ങി വാ”‘….ഞാൻ പൈസ നീട്ടിക്കൊണ്ടു അവനോടു പറഞ്ഞു.
“‘ഡാ ഇത് നമ്മൾ വേണ്ടെന്ന് വെച്ചതല്ലേ പിന്നെ ന്തിനാ’”….അവൻ പൈസ വാങ്ങാൻ മടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“‘ നീ വാങ്ങി വാ….ഞാൻ പറയാം”‘….
എൻ്റെ മുഖത്തെ ടെൻഷനും ഗൗരവവും കണ്ടത് കൊണ്ടായിരിക്കാം പിന്നെ അവൻ ഒന്നും ചോദിക്കാൻ തുനിയാതെ സാധനം വാങ്ങാൻ പോയി.
“””ഇന്നാ….പക്ഷേ ഇത് വീണ്ടും തുടങ്ങാനുള്ള കാര്യം എനിക്ക് അറിയണം….”””
അവൻ ഒരെണ്ണം എൻ്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു….
അവൻ്റെ കൈയിൽ നിന്നത് വാങ്ങിയത് കത്തിച്ചിട്ട് ശ്വാസം വലിച്ചെടുത്ത്….. പുക ശ്വാസകോശത്തിൽ നിറയുമ്പോൾ എൻ്റെ മനസ്സ് വിഷമം കൊണ്ട് നിറഞ്ഞു….പിന്നെ ഒരു പുക കൂടി വലിച്ചെടുത്തിട്ട് നടന്ന കാര്യങ്ങൾ മുഴുവനും ഞാൻ അവനോടു പറഞ്ഞു.
കാര്യങ്ങളെല്ലാം കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി…..അവൻ്റെ ചിരി കണ്ടപ്പോൾ എൻ്റെ ടെമ്പെറു തെറ്റാനും…..
“‘നിർത്തട നാറി നിൻ്റെ കൊല ചിരി….. ഇവിടെ മനുഷ്യൻ്റെ സമാധാനം പോയി നിൽക്കുമ്പോളാണ് അവൻ്റെ മറ്റെടത്തെ ചിരി”‘…..അവൻ്റെ ആക്കിയുള്ള ചിരി പിടിക്കാതെ ഞാൻ പറഞ്ഞു.
“‘പിന്നെ വഴിക്കൂടെ പോയ ഏണി എടുത്ത് തോളിൽ വെച്ചിട്ട് നിന്ന് മോങ്ങിയിട്ട് എന്ത് കാര്യം….അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ….നിനക്ക് ആ നിമ്മിയെ ഇഷ്ടമാണോ….അങ്ങനെയാണെങ്കിൽ നിനക്ക് എങ്ങനെ മനസ്സ് വന്നടാ എന്റെ പാവം ചേച്ചിയെ പറ്റിക്കാൻ”‘….
“‘ഡാ ഞാൻ…..നിനക്ക് അറിയാതെ എന്തേലും കാര്യം എൻ്റെ മനസ്സിൽ ഉണ്ടോ….ഞാൻ അവളെ പറ്റിക്കാൻ വേണ്ടിയാ നിമ്മിയുടെ കാര്യം പറഞ്ഞത് പക്ഷേ അവളെ അത് ഇത്രയും വേദനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല… ഇപ്പൊ അവള് എന്നെയൊന്നു മൈൻഡ് കൂടി ചെയ്യുന്നില്ല.. പെണ്ണ് ഫുൾ കലിപ്പാ..!”‘….
“‘നിനക്ക് അവൾടെ സ്വഭാവം അറിയല്ലേ….. അവൾടെ ഒരു പാവപോലും വേറൊരാൾ ഉപയോഗിക്കുന്നത് അവൾക്ക് ഇഷ്ടമല്ല… അപ്പൊ നിന്നെ ജീവനെ പോലെ സ്നേഹിക്കുന്നാ അവളോട് നീ നിനക്ക് വേറോരുതിയോട് ഇഷ്ടം ഉണ്ടെന്ന് പറയുമ്പോ അവൾക്ക് എന്തു മാത്രം ദേഷ്യം ഉണ്ടാവും അവളെന്തോരം വിഷമിക്കുന്നുണ്ടാവും ….. അച്ഛനും അമ്മയും പോലും അവളെക്കാൾ എന്നോട് കൂടുതൽ ഇഷ്ടം കാണിച്ചാൽ അവളാ വീട് തലകുത്തനെ നിർത്തും …..എത്ര വട്ടം ഈ പേരും പറഞ്ഞു ഞങ്ങൾ അടികൂടിയേക്കുന്ന്….ഇതെല്ലാം അറിയുന്ന നീ അവളോട് ഇങ്ങനെയൊന്നും പറയണ്ടായിരുന്നു”‘…..
“‘ഡാ ഇതെല്ലാം അറിയാം…..പക്ഷേ അന്നരം ഒരു തമാശക്ക് ഒപ്പിച്ചു പിന്നെ ഇന്ന് രാവിലത്തെ അവൾടെ ആറ്റിട്ടുട് കണ്ടപ്പോൾ കൈയിന്ന് പോയി……എന്തായാലും നടന്നു…..എൻ്റെ പൊന്നളിയൻ അല്ലേ….ഒന്ന് അവളോട് പറഞ്ഞു എല്ലാം സെറ്റിൽ ആക്കി താ”‘….
“‘എനിക്കൊന്നും വയ്യാ….നീ നിൻ്റെ പണി നോക്കി പോയെ….ഈ കാര്യം പറഞ്ഞോണ്ട് ഞാൻ അവൾടെ അടുത്ത് ചെന്നാ എന്നെയും എടുത്ത് ഭിത്തിയിൽ ഒട്ടിക്കും….പിന്നെ ഒരു കാര്യം കൂടി….നീ എന്തിനാ നിമ്മിയോടു രണ്ടു മാസം മുന്നേ നീ പറഞ്ഞിരുന്നെങ്കിൽ എന്ന് പറഞ്ഞെ”‘….
“‘ഡാ അത്….വെറുതെ പറഞ്ഞതാ…അവളെ ഒന്ന് സുഖിപ്പിക്കാൻ””‘….
“‘മ്മ്…….എന്നിട്ട് ആരായിപ്പോ സുഖിക്കുന്നെ…?””
“””അളിയാ ശവത്തീകുത്തല്ലെടാ “”””
“””ഹമ്മ് ….ശരി.. ശരി….ഞാൻ ഒന്നു ചേച്ചിയോട് പറഞ്ഞു നോക്കാം നടന്നാൽ നടന്നു”‘…. രഞ്ജു ഉറപ്പില്ലാതെ പറഞ്ഞു.
“‘ഡാ അങ്ങനെ പറയല്ലേ….നിന്നെ കൊണ്ടേ പറ്റൂ….. പ്ലീസ് ഡാ”‘
‘”മ്മ്മ…ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം”‘….
“‘അതു മതി….നീ വിചാരിച്ച നടക്കും”‘…
“‘കൂടുതൽ സുഖിപ്പിക്കാതെ…..നടക്ക് അങ്ങോട്ട് “‘….
ഞങ്ങൾ കോളേജിലേക്ക് നടക്കുന്നതിന്റെ ഇടയിൽ രഞ്ജു എൻ്റെ നേരെ ഒരു സെൻ്റർ ഫ്രഷ് നീട്ടി….
“‘ഇന്നാ ഇത് മുണുങ്ങ്….ഇനി അതിൻ്റെ മണം കിട്ടിയട്ട് അതിൻ്റെ പേരിൽ ഒരു അടി കൂടി വേണ്ട”‘…..
അവൻ പറഞ്ഞതും സത്യമാണ്…..സിഗിൻ്റെയാണം മണം കിട്ടിയാൽ അവൾ എന്നെ കോളെജിൽ ഇട്ട് അടിക്കും….
