റൂമിൽ മുഴുവൻ ഒരു പ്രത്യേകതരം സുഗന്ധം നിറഞ്ഞിരുന്നു……റൂമിൻ്റെ പല ഭാഗത്തും തെളിഞ്ഞിരിക്കുന്ന മെഴുകുതിരി റൂമിൽ മുഴുവൻ ഒരു അരണ്ട പ്രകാശം നിറക്കുകയാണ് …..കട്ടിലിൻ്റെ നടുക്കായി റോസാപ്പൂക്കൾ കൊണ്ട് ലൗ ആകർത്തിയിൽ ഒരുക്കിയിരിക്കുന്നു….അതിൻ്റെ ഒത്ത നടുക്കായി ബെഡ്ഷീറ്റ് കൊണ്ട് രണ്ടു അരയന്നങ്ങൾ ചുണ്ട് ചേർത്ത് നിൽക്കുന്ന രൂപവും…..ഇതിനെല്ലാം മേമ്പടിയായി റൂമിൽ ടോപ് റൊമാൻ്റിക് ആൽബം സോൺഗ്സും പ്ലേ ആവുന്നു…..
റൂമിൽ കയറിയപ്പോൾ തന്നെ മനസ്സിൽ പ്രണയം പൂത്തുലയുന്ന പോലെ….ഞാൻ അത്ഭുതത്തോടെ ജാനിയെ നോക്കി…..അവൾ കയ്യും കെട്ടി മുഖത്ത് സ്ഥിരം ആരെയും മയക്കുന്ന പുഞ്ചിരിയും ആയി റൂം വീക്ഷിക്കുകയാണ്….
ഞാൻ ജാനിയെ തന്നെ നോക്കി നിൽക്കുന്ന കണ്ട അവൾ എന്തെ എന്ന ഭാവത്തിൽ പിരുഖം ഉയർത്തി എന്നെ നോക്കി..
“‘ഇതൊക്കെ എങ്ങനെ”‘…..ഞാൻ അത്ഭുതം വിട്ട് മാറാതെ ജാനിയോടു ചോദിച്ചു….
അതിനു മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു….
“‘എൻ്റെ ഭർത്താവ് കുറെ നാളായി ഒരു ആഗ്രഹം പറയുന്നു… അത് ഇന്നങ്ങ് നടത്തി കൊടുക്കാമെന്ന് തീരുമാനിച്ചു”‘….അവൾ എൻ്റെ മുഖത്ത് നോക്കാതെ റൂമിൽ ഓരോന്ന് വീക്ഷിച്ചൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞതിൻ്റെ അർത്ഥം ആദ്യം എനിക്ക് കത്തിയില്ലെങ്കിലും പിന്നെ എനിക്ക് കത്തി….
“‘നീ കാര്യമായിട്ട് പറഞ്ഞതാണോ”‘…..ഞാൻ അധിയായ സന്തോഷത്തിൽ ചോദിച്ചു.
“‘പിന്നെ തമാശക്കായിരിക്കും നിൻ്റെ കൂട്ടുകാരൻ ആ തെണ്ടിയെ കൊണ്ട് ഞാൻ ഇതൊക്കെ ചെയിപ്പിച്ചത്””…..അവൾ ദേഷ്യത്തിൽ പറഞ്ഞു.
“”ഒന്ന് ഇതൊക്കെ സെറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അവന് എന്തിരു ജാടയായിരുന്നെന്നോ…..പിന്നെ എക്സ്ട്രാ 5000 കൊടുക്കാമെന്ന് പറഞ്ഞപ്പോളാണ് ചെയ്യാൻ സമ്മതിച്ചത്”‘….
“‘തെണ്ടി””…..ഞാൻ പയ്യെ പറഞ്ഞു.
“‘എന്തായാലും അവൻ നല്ലോണം ചെയ്ത് താന്നല്ലോ…..സ്നേഹം ഉള്ളവനാ”‘….ഞാൻ അവനെ ഞായികരിച്ച് പറഞ്ഞു.
“‘അതെ സ്നേഹം ഉള്ളവാനാ….പക്ഷേ പണത്തിനോട് ആണെന്ന് മാത്രം”‘….അവൾ പുച്ഛത്തോടെ പറഞ്ഞു.
“‘അഹ് ….എന്തായാലും ചെയ്തു തന്നല്ലോ”‘….ഞാൻ പറഞ്ഞു.
“”എങ്കിൽ പിന്നെ സമയം കളയാതെ നമ്മുക്ക് ഈ മണിയറ ഒരു അങ്കത്തട്ടാക്കി മാറ്റാം”‘…..ഞാൻ സലീം കുമാർ സ്റ്റൈലിൽ പറഞ്ഞിട്ട് അവൾക്ക് നേരെ ചെന്നു.
“‘മോൻ ആദ്യം കുളിച്ചൊരുങ്ങി സുന്ദര കുട്ടപ്പനായി വാ”‘….അവൾ എന്നെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു.
“‘അത്രയും സമയം കളയണോ…..എനിക്ക് നിന്നെ ഈ വിയർപ്പിൻ്റെ മണത്തോടെ കൂടി മതി”‘…..ഞാൻ വീണ്ടും ജാനിടെ അടുത്തോട്ട് ചേർന്ന് നിന്നു അവളുടെ വിയർപ്പ് മണം ആസ്വദിച്ചു വലിച്ചെടുത്തു കൊണ്ട് പറഞ്ഞു.
“”അതൊന്നും വേണ്ട…..നീ മര്യാദക്ക് പോയി കുളിച്ചിട്ട് വാ…..ഇല്ലെ ഞാൻ ഫുൾ പരിപാടിയും ക്യാൻസൽ ചെയും””…. ജാനി എന്നെ തള്ളി മാറ്റികൊണ്ടു വാർണിംഗ് തന്നു.
ഇനിയും വല്ലതും പറഞ്ഞോണ്ട് ചെന്നാൽ ഇന്നത്തെ പരിപാടി തന്നെ ഫുൾ കാൻസെൽ ചെയ്യും എന്ന് തോന്നിയപ്പോൾ ഞാൻ ടൗലും എടുത്തിട്ട് ബാത്ത്റൂമി ലോട്ട് നീങ്ങി….
ബാത്ത്റൂമിൽ കേറുന്നതിന് തൊട്ട് മുമ്പ് ഞാൻ അവളെ നോക്കി…..””ഉമ്മാ””….. ന്ന് കാണിച്ചു.
“”പോടാ””…… ജാനി കൈ പൊക്കി അടിക്കുന്നതുപോലെ കാണിച്ചൊണ്ട് പറഞ്ഞു.
🌹🌹🌹🌹🌹
ബാൽക്കണിയിൽ നിന്നും അൽപമകലെ രാത്രിയുടെ ശാന്തതയിൾ കടലിനു മീതെ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ……അത് പൊഴിക്കുന്ന നിലാവിന്റെ നീല വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരിയെ പോലെയുള്ള തീരത്തെ ചുംബിച്ചു പിൻവാങ്ങുന്ന തിരകൾ ….
കഴിഞ്ഞ കുറച്ചു കാലമായി എന്റെ ജീവിതത്തിൽ കൂടി കടന്നു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടു ഞാനവിടെ നിന്നു…
അപ്പോളാണ് തണുത്ത കടൽകാറ്റിനേക്കാൾ കുളിരുന്നൊരു സ്പർശനം എൻ്റെ കവിളുകളിൽ അറിഞ്ഞത്…. എന്റെ ജാനി… ഐസോ മറ്റോ കയ്യിലെടുത്തു തണുപ്പിച്ച കൈകളാലെന്റെ പുറകിൽ നിന്നും എൻ്റെ കവിളിൽ തൊട്ടതാണ് പെണ്ണ്…
“”എന്താ എൻ്റെ വാവ ഭയങ്കര ആലോചന”‘…..മുഖം എൻ്റെ മുഖത്തോട് ചേർത്ത് വെച്ച് അവൾ ചോദിച്ചു.
