സീത കല്യാണം – 1 1

“‘അതെ വണ്ടി വർക്ക്ഷോപ്പിലാണ്….കിട്ടിയില്ല….എന്നെ ഒന്ന് സ്റ്റാൻഡ് വെരെ ആക്കുമോ”‘…..അവള് കുട്ടികളെ പോലെ കൊഞ്ചികൊണ്ട് ചോദിച്ചു .

“‘നിനക്ക് നിൻ്റെ ഏതേലും ഫ്രണ്ടിൻ്റെ വണ്ടിയിൽ പോയിക്കുടെ…..എൻ്റെ പുറകെ കേറുന്നത് എന്തിനാ”‘….

“‘നീയും എൻ്റെ ഫ്രണ്ടല്ലെ…നീയല്ലേ പറഞ്ഞെ നമ്മക്ക് ഫ്രണ്ട്സ് ആകാമെന്ന് എന്നിട്ട് ഇപ്പൊൾ ഒരു ലിഫ്റ്റ് പോലും തരില്ലേ”‘…..

‘”ഓഹ് ശെരി ഒരു ലിഫ്റ്റ് അല്ലേ വേണ്ടേ…..അളിയാ ഡാ ഇവളെ ഒന്ന് സ്റ്റാൻഡിലാക്ക്”‘…..ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ പോയി.
“‘അതൊന്നും വേണ്ട….എന്നെ നീ കൊണ്ടാക്കിയ മതി”‘…..നിമ്മി വാശിയോടെ പറഞ്ഞു.

“‘ഏയ്….അതൊന്നും ശെരിയാവില്ല ….നിന്നെ അവൻ ആക്കി തരും”‘…..ഞാൻ പെട്ടന്ന് പറഞ്ഞു.

“‘ഇല്ല….എന്നെ നീ തന്നെ ആക്കി തന്ന മതി….ഇന്നലെ ആക്കിയപ്പോൾ കൊഴപ്പമൊന്നില്ലായിരുന്നല്ലോ പിന്നെ ഇപ്പൊൾ എന്നാ….പിന്നെ നീ എന്നെ കൂടെ കൊണ്ട് പോകാൻ പേടിക്കുന്നുണ്ടെങ്കിൽ

അതിനർത്ഥം നിനക്ക് എന്നോടുള്ള ഇഷ്ടം പുറത്ത് വരുമോന്ന് പേടിച്ചിട്ടല്ലെ…..അത് കൊഴപ്പമില്ല…. ബാ വണ്ടിയെട്…..എന്നെ നീ ആക്കാതെ ഞാൻ ഈ കുതിരയിൽ നിന്ന് ഇറങ്ങില്ല”‘….. അവൾ കുട്ടികൾ വാശിപിടിക്കുന്നത് പോലെ പറഞ്ഞു വണ്ടിയിൽ തന്നെ ഇരുന്നു…..

വേറെ നിവർത്തിയില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് രഞ്ജുനെ നോക്കി പറഞ്ഞു.

“‘അളിയാ ഞാൻ ഇവളെ ആക്കിയിട്ടു വരാം”‘…..ഞാൻ അവനെ നോക്കി ദയനീയമായി പറഞ്ഞു.

“‘ഓ അളിയാ….ഇന്നും തലകണി തന്നെ”‘….അവൻ എന്നെ ആക്കികൊണ്ട് പറഞ്ഞു.

“‘ഈ ചെക്കനിന്ന് എന്താ ഒരു ബന്ധവും ഇല്ലാതെ കാര്യം പറയുന്നത്”‘…. രഞ്ജു പറഞ്ഞത് മനസ്സിലാവാതെ നിമ്മി പറഞ്ഞു.

ഞാൻ അതിന് മറുപടിയൊന്നും പറയാതെ ബൈക്ക് തിരിച്ചു….വണ്ടി നേരെ നിർത്തിയപ്പോളാണ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ജാനിയെ ഞാൻ കണ്ടത്….. ആ കറക്റ്റ് ടൈമിൽ തന്നെ നിമ്മി എൻ്റെ വയിറ്റിലുടെ രണ്ടു കയ്യും ഇറുക്കി ചുറ്റിയിട്ട് താടി എൻ്റെ തോളിലും വെച്ച്….
നിമ്മിയുടെ ഈ പ്രവർത്തി എൻ്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയായി…..ഇനി വീട്ടിൽ ചെല്ലുമ്പോൾ ജാനി തന്നെ കുഴിയിലോട്ട് വെച്ചിട്ട് മണ്ണിട്ട് മൂടി കൊള്ളും ….

“‘മ്മ്….വണ്ടി പോട്ടെ റൈറ്റ്”‘…..നിമ്മി ബാക്കിലുരുന്ന് പറയുന്നുണ്ട്.

ഞാൻ യന്ത്രത്തെ പോലെ വണ്ടി മുന്നോട്ട് എടുത്തു….. ജാനിയെ പാസ്സ് ചെയ്യുന്നവരെ ഞങ്ങളെ തന്നെ തുറിച്ചു നോക്കി നിൽക്കുവായിരുന്നു ജാനി…..അവളെ പാസ്സ് ചെയ്തിട്ട് മിററിൽ കൂടി നോക്കിയപ്പോഴും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ് കക്ഷി. …

വണ്ടിയിൽ ഇരുന്ന് നിമ്മി എന്തൊക്കെയോ പറഞ്ഞു പക്ഷേ ഞാൻ ഒന്നും കേട്ടില്ല….. നിമ്മിയെ സ്റ്റാൻഡിൽ ഇറക്കിയപ്പോഴും എന്തൊക്കെയോ പറഞ്ഞു…..തിരിച്ചു കോളേജിൽ പോകുന്ന വഴിയെയും എൻ്റെ ചിന്ത ഇന്ന് ഇനി എങ്ങനെ ജാനിയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാമെന്നായിരുന്നു .

🌹🌹🌹🌹🌹

തിരികെ കോളേജിൽ എത്തി രഞ്ജുനെ പിക്ക് ചെയ്യാൻ വന്നപ്പോൾ അവൻ നല്ല കലിപ്പിലായിരുന്ന്.

“‘ഡാ നാറി ഞാൻ പലവെട്ടം പറഞ്ഞട്ടുണ്ട് നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടേൽ തമ്മിൽ തീർത്തോണം എൻ്റെ മെക്കിട്ടു കേറാൻ വരല്ലെന്ന്”‘…. രഞ്ജു കലിപ്പിൽ എന്നോട് പറഞ്ഞു.

“‘എന്തു പറ്റി അളിയാ”‘….

“‘കുന്തം പറ്റി….നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോന്നത് കണ്ട് കൊണ്ട് വന്ന നിൻ്റെ ഭാര്യ ഇവിടെ ഇരുന്നു മൊബൈലിൽ കളിച്ചൊണ്ടിരുന്ന എൻ്റെ പോറം പോളക്കെ ഒന്ന് പൊട്ടിച്ചു”‘….. രഞ്ജു പൊറം തടവികൊണ്ടു പറഞ്ഞു.
“‘പൊട്ടട മുത്തെ….. ഒന്നുമില്ലെലും നിൻ്റെ പെങ്ങള്ളല്ലെ സഹിച്ചോ”‘…….ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

“‘ദാ എന്നെ കൊണ്ട് ഭരണി പാട്ട് പാടിപ്പിക്കരുത്’”…..അവൻ എൻ്റെ നേരെ ചീറികൊണ്ട് പറഞ്ഞു.

“‘പോട്ടളിയാ…. വിട്ടേരെ…..നമ്മുക്ക് വല്ല വഴിയും കാണാം…നീ ഇപ്പൊൾ വണ്ടിയിൽ കേറ്”‘…..ഞാൻ അവനെ സമാധാനിപ്പിച്ചു പറഞ്ഞു.

അങ്ങനെ ഞങ്ങൾ ജാനിയെ സോപ്പിഡാനുള്ള വഴികളും ആലോജിച്ചൊണ്ട് വീട്ടിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *