സീത കല്യാണം – 1 1

“‘അയ്യോ….എൻ്റെ തക്കു ഇന്നൊന്നും കഴിച്ചില്ലേ…. എങ്കീ ബാ ഞാൻ എൻ്റെ വാവക്ക് വാരിതരാം”‘….. ജാനി ചാടി എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചു വലിച്ചൊണ്ട് പറഞ്ഞു.

“‘മു ഹും….നമ്മുക്ക് പുറത്ത് പോയി തട്ട് ദോശ അടിക്കാം”‘…..ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ചോദിച്ചു.

“‘അതിനു ഈ രാത്രി എവിടെ കാണും ഫൂഡ്”‘……അവൾ സംശയ രൂപേണ ചോദിച്ചു.

“”രാത്രി അല്ലേ മണ്ടുസെ തട്ടു കടയുള്ളെ”‘….ഞാൻ അവളുടെ തലകിട്ട് കിഴിക്കികൊണ്ട് പറഞ്ഞു.

“‘ആ…രാത്രി തന്നെ തട്ടുകടയുള്ളത് പക്ഷേ രാത്രി 2.45 ന് നാരായണൻ മാമ കട തുറന്നിരിക്കില്ല”‘…..അവൾ പുചിച്ചോണ്ട് പറഞ്ഞു.
“‘ഡീ പുല്ലേ….നൈസിനു ഗൃാപിൽ കൂടി തന്തക്ക് വിളിക്കുന്നോ”‘…..ഇതും പറഞ്ഞു ഞാൻ ജാനിടെ ചെവിക്കു പിടിച്ചു.

“”ആഹ്‌ തക്കു വിട്….നിക്ക് നോവുന്നു….ഇനി ഞാൻ വിളിക്കില്ല… ഓറപ്പ്”‘……അവൾ കുതറികൊണ്ട് പറഞ്ഞു.

“‘എന്തായാലും ഇത്രയും മണിയായി…..നമ്മുക്ക് ഒരു പണി ചെയ്യാം”‘…..ഞാൻ ചെവിയിലെ പിടി വിട്ട് പറഞ്ഞു.

“”ഹും”‘…..അവൾ ചെവി തടവി കൊണ്ട് എന്ത് എന്ന രീതിയിൽ ചോദിച്ചു.

“‘ഇവിടുന്ന് ഒരു 18km പോകുമ്പോൾ ഒരു അമ്മാവൻ്റെ തട്ടു കടയുണ്ട്”‘…..

“‘അയ്യോ…രാത്രി ഇത്രയും ദുരം ഒന്നും വേണ്ട”‘….ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഇടക്ക് കേറി പറഞ്ഞു.

“‘എൻ്റെ പൊന്നു ജാനിച്ചേച്ചി ഞാൻ പറയുന്നത് ഒന്ന് മൊത്തം കേൾക്ക്”‘…..ഞാൻ കൈ കൂപ്പി പറഞ്ഞു.

“‘മ്മ്മ”‘….പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.

“‘ഇവിടുന്ന് 18km പോകുമ്പോൾ ഒരു തട്ടു കടയുണ്ട് അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം…പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല….അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട് അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം….എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ….”‘….ഞാൻ അവളുടെ താടി പിടിച്ച് ആട്ടികൊണ്ടു പറഞ്ഞു.

“‘പ്ലനോക്കെ കൊള്ളാം….പക്ഷേ അമ്മയോക്കെ സമ്മതിക്കുമോ”‘….ജാനി സംശയ രൂപേണ ചോദിച്ചു.

“‘അതിനു ആര് പറയുന്നു പോകുന്ന കാര്യം…..നമ്മുക്ക് നൈസീന്
എസ്കേപ്പാകാം….പിന്നെ പോകുന്ന കാര്യം രഞ്ജുനോട് പറഞ്ഞേക്കാം അവൻ രാവിലെ എല്ലാരോടും പറഞ്ഞൊളും”‘…..

“‘മ്മ്…. എങ്കിലും എന്തോ ഒരു പേടി പോലെ…. വല്ലോരും അറിഞ്ഞാ”‘….അവൾ വീണ്ടും ആശങ്കയോടെ ചോദിച്ചു.

“”ഡീ പെണ്ണേ നമ്മള് ഒളിച്ചോടുമൊന്നും അല്ല….നീയേ എൻ്റെ ഭാര്യയാണ്….പിന്നെ ചില കാരണങ്ങൾ കൊണ്ട് അത് നമ്മൾ രഹസ്യമാക്കി വെച്ചേക്കുന്നു… അത്രേ ഉള്ളൂ….. പിന്നെ നമ്മളെ അറിയുന്ന ആരും എന്തായാലും അവിടെ കാണില്ല”‘…..ഞാൻ തറപ്പിച്ചു പറഞ്ഞു.

“‘എങ്കിലും”‘…..അവൾ വീണ്ടും എന്തോ പറയാൻ വന്നപ്പോൾ ഞാൻ ഇടക്ക് കേറി.

“‘ഒരു എന്നാലും ഇല്ല….നമ്മൾ ദാണ്ട ഇപ്പൊൾ പോകുന്നു….അത്രേ ഉള്ളൂ….നീ വാ”‘…..ഞാൻ അതും പറഞ്ഞുകൊണ്ട് അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

“‘ഇങ്ങനെ അങ്ങ് പോകാൻ പറ്റുമോ….. നില്ല് ചെക്കാ ഞാൻ ഡ്രസ്സ് മാറട്ട്”‘…..അവൾ എന്നെ അവിടെ പിടിച്ച് നിർത്തി പറഞ്ഞു.

“”ഡീ മണ്ടുസെ….നിൻ്റെ നല്ല ഡ്രസെല്ലാം അവിടെ നമ്മടെ റൂമിൽ അല്ലേ….പിന്നെ രണ്ടു ദിവസം ഇടാനുള്ള ഡ്രെസ്സും കൊണ്ട് പൊണ്ടെ….അതോ ഇനി റൂമിൽ തുണിയില്ലാതെ ഫ്രീ ബിർഡ് ആവാനാണോ പ്ലാൻ”‘……ഞാൻ കള്ള നോട്ടം നോക്കി പറഞ്ഞു.

“‘അയ്യേ ഈ ചെക്കൻ ഇത് എന്ത് വൃത്തി കേടാണ് പറയുന്നെ…..ഞാൻ കൊണ്ട് പോവാൻ ഡ്രസിൻ്റെ കാര്യം ഓർത്തില്ല….അല്ലാതെ ശേ “‘……അവൾ നാണതോടെ പറഞ്ഞു.
“‘എന്താ പെണ്ണേ ഒരു നാണം….നമ്മുക്ക് നമ്മൾ നീട്ടി കൊണ്ട് പോകുന്ന ആദ്യ രാത്രി അവിടെ വെച്ചാക്കിയാലോ”‘…..ഞാൻ കള്ള കണ്ണിട്ട് പറഞ്ഞു.

“‘അതൊക്കെ നമ്മുക്ക് പിന്നെ പതിയെ ആലോചിക്കാം….. ഇപ്പോ എൻ്റെ മോൻ ബാ “‘….ഇതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ കൈ പിടിച്ചു വലിച്ച് ഇറങ്ങി.

ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി എൻ്റെ വീട്ടിൽ കേറി…..

ജാനി ഡ്രസ്സ് മാറുന്ന ഗൃാപിൾ ഞാൻ റൂം വിളിച്ചു സെറ്റ് ആക്കി…. രഞ്ജുനോട് പോകുന്ന കാര്യം പറയാൻ എത്ര വിളിച്ചിട്ടും ഫോൺ എടുക്കാതൊണ്ട് വോയ്സ് മെസ്സേജ് ഇട്ടു…..

Leave a Reply

Your email address will not be published. Required fields are marked *