കുറച്ചു നേരം കഴിഞ്ഞ് ജാനുട്ടി ഡ്രസോക്കെ മാറി ഒരു ജീൻസും ടോപ്പും ജാക്കറ്റും ഇട്ട് കൊണ്ട് പോകാനുള്ള ബാഗുമായി വന്നു.
“”ഇതെന്താ ജാകെറ്റൊക്കെ ഇട്ട്….നമ്മൾ കാറിലാണ് പോന്നത്”‘…..ഞാൻ അവളുടെ കോലം കണ്ട് പറഞ്ഞു.
“”എൻ്റെ പൊന്നു തക്കുവല്ലെ…..നമ്മുക്ക് നിൻ്റെ കുതിരയിൽ പോകാം…..എൻ്റെ കുറെ നാളത്തെ ആഗ്രഹമാണ് എൻ്റെ തക്കുവുമായി രാത്രി തക്കുവിൻ്റെ കുതിരയിൽ ഒരു ഡ്രൈവ്….രാത്രി തണുത്ത കാറ്റും കൊണ്ട് എൻ്റെ തക്കുൻ്റെ ശരീരത്തിലെ ചൂടും പറ്റി അള്ളിപിടിച്ചു ഇങ്ങനെ വണ്ടിയിൽ പോകാൻ എന്ത് രസമായിരിക്കും”‘…..
ജാനിടെ പറച്ചിൽ കേട്ടപ്പോൾ എനിക്കും അങ്ങനെ പോണം എന്നായി….പിന്നെ ഒന്നും നോക്കിയില്ല ഞാനും ഒരു ടീ ഷർട്ടും ജീൻസും ജാക്കറ്റും ഇട്ട് ഹെൽമെറ്റും എടുത്ത് ഇറങ്ങി….പോർച്ചിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ വണ്ടിയും ഉരുട്ടി വെളിയിൽ ഇറക്കി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി.
🌹🌹🌹🌹🌹
രാത്രിയുടെ യാമത്തിൽ ഇരുട്ടിനെ ഭേദിച്ച് കുളിർ കാറ്റിൽ കുളിരുമ്പോൾ എന്റെ ജീവന്റെ പാതിയുടെ ചൂടും പറ്റി പോകാൻ ഒരു പ്രതേക സുഖം
തന്നെയായിരുന്നു…. ആ സ്വർഗീയ സുഖത്തിൽ ദൂരങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല….പെട്ടന്ന് തന്നെ തട്ടു കടയിൽ എത്തി…..രണ്ടു പേർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ദോശയും ബീഫും ചിക്കനും ഓംലെട്ടും എല്ലാം പെട്ടന്ന് കഴിഞ്ഞു…
കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്യുന്ന ടൈമിൽ കുശലാന്വേഷണതിന് ഇടയിൽ ഞാൻ അറിയാതെ അവിട ഇരുന്ന ചേട്ടനോട് പേര് ചോദിച്ചു…..
“‘ചേട്ടാ…ചേട്ടൻ എല്ലാ ദിവസവും ഇത്രയും നേരം തുറന്നിരിക്കുമോ”‘….അവൾ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.
“‘ആഹ മോളെ എല്ലാ ദിവസവും ഒരു 5 മണി വരെ കാണും”‘….
അയാളുടെ മറുപടി കിട്ടിയ ശേഷം ജാനി എന്റെ ഹെൽമെറ്റ് എടുക്കാൻ ഞങ്ങൾ ഇരുന്ന സ്ഥലത്തേക്ക് പോയി.
“‘….ചേട്ടൻ്റെ പേര് എന്നാ”‘…..ഞാൻ ചോദിച്ചു.
“‘നാരായണൻ””…..കട ഉടമ പറഞ്ഞു.
“‘ബലെബേഷ്”‘…..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി….പുള്ളി പേര് പറഞ്ഞത് കറക്ടായി എൻ്റെ പിറകേ നിന്ന ജാനി കേൾക്കുകയും ചെയ്തു.
“‘ഓ നാരായണൻ മാമ….അറിയാം….ഞാൻഅന്നേരമേ തക്കുനോടു പറഞ്ഞില്ലേ നാരായണൻ മാമയുടെ കട കാണുമെന്ന്….അപ്പൊ തക്കുവല്ലേ എന്നെ വഴക്കു പറഞ്ഞെ….നാരായണൻ മാമ പിന്നെ കച്ചോടം ഒക്കെ എങ്ങനെ പോകുന്നു”‘….അവൾ പുള്ളിയോട് കുശലം ചോദിച്ചു തുടങ്ങി.
കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ട് വെക്കുവാണെന്ന് മനസ്സിലായപ്പോൾ ഞാൻ അവളെയും തുക്കികൊണ്ട് അവിടുന്ന് ഇറങ്ങി.
റിസോർട്ട് അറിയാവുന്നത് കൊണ്ട് എവിടെയാണെന്ന് തപ്പി നടക്കേണ്ടി വന്നില്ല….അങ്ങനെ റൂമിൽ കേറി വയറു നിറയെ കഴിച്ചതിന്റെയും യാത്രയുടെയും ക്ഷീണം കാരണം ഞങ്ങൽ റൂമിൽ എത്തിയ ഉടനെ തമ്മിൽ വിട്ട് കൊടുക്കില്ലെന്ന വാശിപോലെ ഇറുക്കെ പുണർന്നു കിടന്നു ഉറങ്ങി.
🌹🌹🌹🌹🌹
രാവിലെ നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഞാൻ ഉണർന്നത്……എൻ്റെ നെഞ്ചിൽ തലയും വെച്ച് എൻ്റെ ഹൃദയമിടിപ്പ് താരാട്ടാക്കി ഉറങ്ങുകയാണ് എൻ്റെ പെണ്ണ്…..
റൂമിൽ ആകെ ഇരുട്ട് മാത്രം….പതിയെ ഞാൻ ജാനിയെ എൻ്റെ നെഞ്ചിൽ നിന്ന് മാറ്റി കിടത്തി….അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മാറി കിടന്നു….അടുത്ത് കിടന്ന ഒരു തലയേണ കൊടുത്തപ്പോൾ അതിനെയും പുണർന്നായി കിടപ്പ്….ഇരുട്ടിൽ തപ്പി തടഞ്ഞു മൊബൈൽ എടുത്തപ്പോൾ അളിയൻ.
“‘ഡാ തെണ്ടി…..നീ എൻ്റെ പെങ്ങളുമായി എവിടെയാടാ ഒളിച്ചോടിയ….. പറയട തെണ്ടി അളിയാ”‘….ഫോൺ എടുത്തതും തെറി തുടങ്ങി.
“”ഡാ നാറി അളിയാ ഞാൻ ഒളിച്ചോടിയത് എൻ്റെ ഭാര്യയും കൊണ്ടാണ് കേട്ട….””
‘”ഓഹോ…നിൻ്റെ ഭാര്യ ആവുന്നതിന് മുന്നേ അവൾ എൻ്റെ പെങ്ങളാണ്….അതുകൊണ്ട് പൊന്നു മോൻ മര്യാദതക്ക് പറ നിങ്ങൾ എവിടെയാണെന്ന്”‘…..
“‘ നിനക്ക് ഞാൻ വോയ്സ് ഇട്ടിരുന്നതാ ഞാൻ വർക്കലയിൽ നമ്മടെ ബിനോയിയുടെ റിസോർട്ടിൽ വന്നെന്നു…..പിന്നെ എന്ത് കൊണക്കാനാ ഇപ്പൊൾ ഈ ചോദ്യം”‘…..അവൻ്റെ ചോദ്യം പിടിക്കാതെ ഞാൻ പറഞ്ഞു.
