ഞാൻ ജാനിയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ മയിപീലി കണ്ണുകൾ വിടർത്തി എന്നെ തന്നെ നോക്കി കിടക്കുവാണ്….അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയവും അതിനുപരി കാമത്തിൻ്റെ തിരമാലകൾ അലതല്ലുന്നതും ഞാൻ കണ്ടൂ….
ഞാൻ തലതാഴ്ത്തി അവളുടെ സീമന്തരേഖയിൽ ചുംബിച്ചു….പിന്നീട് എൻ്റെ ചുംബനം കാത്തുനിന്ന മയിൽപീലി കണ്ണുകളിൽ മുത്തമിട്ടു…..പതിയെ അവളുടെ തത്തമ്മ ചുണ്ടുകളിലെ തേൻ നുകരാൻ ഞാൻ തല താഴ്ത്തി….എൻ്റെ നീക്കം മനസ്സിലായപ്പോൾ അവൾ എന്നെ തളളി മാറ്റി ബെഡിൽ നിന്നും പുറത്തു ചാടി….
“‘തെമ്മാടി….മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല…. കൈയും കാലും പൊക്കി കൊണ്ട് വരും””…..അവൾ എൻ്റെ കയ്യിൽ ചെറുതായി തല്ലി കൊണ്ട് നാണത്തോടെ പറഞ്ഞു.
“”ഞാനേ എൻ്റെ ഭാര്യയെയാണ് പിടിക്കാൻ വന്നത്…..അല്ലാതെ അപ്പറത്തെ വീട്ടിലെ ശാന്തെച്ചിയെ അല്ല””…..ഞാൻ കള്ള പരിഭവത്തിൽ പറഞ്ഞു.
“”ഭാര്യയൊക്കെ തന്നെ….പക്ഷേ ഞാൻ പറയും എപ്പോൾ തൊടണമെന്ന്….പിന്നെ….ഞാനല്ലാതെ വേറെ വല്ലോരെയും തൊടാൻ ചെന്നാൽ ….ഞാൻ അവിടെ 22 എഫ് കെ നടത്തും””…. ജാനി കള്ള ദേഷ്യത്തിൽ പറഞ്ഞു.
“”ഓ ശെരി മേഡം…..മേഡം ഇപ്പൊൾ പോയി കുളിച്ചൊരുങ്ങി വാ സമയം ഒരുപാട് ആയി”‘….
“‘മ്മ്മ….. രഞ്ജു വിളിച്ചിട്ട് എന്ത് പറഞ്ഞു”‘….
“‘കള്ളി….അപ്പൊ നീ ഉണർന്ന് കിടക്കുവായിരുന്നല്ലെ”‘…..
“‘ആഹ….നീ എന്നെ മാറ്റി കിടത്തിയപ്പോൾ എണിറ്റായിരുന്നു”‘….
പിന്നെ ഞാൻ രഞ്ജു വിളിച്ചു പറഞ്ഞതെല്ലാം ജാനിയോട് പറഞ്ഞു….
“”വീട്ടിൽ ചെല്ലുമ്പോൾ സീൻ ആവുമോ….ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടാന്നു”‘….
“‘ഓ…..ഇനി എല്ലാം എൻ്റെ തലയിൽ ഇട്…..വീട് എത്തുമ്പോൾ അല്ലേ അപ്പോഴേക്കും അത് രഞ്ജു സോൾവ് ചെയ്തോളും…..ഇപ്പൊൾ എൻ്റെ
സഹധർമിണി പോയി കുളിച്ചൊരുങ്ങി വാ””…..
അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് കുളിക്കാൻ ടവലും ഡ്രെസ്സും ആയി ബാത്ത്റൂമിൽ കേറി….
ജാനീ കുളിക്കാൻ പോയ ടൈമിൽ ഞാൻ റെസ്റ്റോറൻ്റിൽ പോയി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി പിന്നെ ഇന്നലെ വന്നപ്പോൾ വെളിപ്പിന്നെയായതു കൊണ്ട് ബിനോയിടെ കൂടെ സംസാരിക്കാനും വിശേഷം തിരക്കാനും പറ്റിയില്ല…. ആ കടവും അങ്ങ് തീർത്തു….അവനോടു കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നിട് കല്യാണ ഫോട്ടോ കാണിച്ചപ്പോൾ വിശ്വസിച്ചു….അവനോടു കര്യങ്ങൾ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് തിരിച്ചു….
റൂമിൽ എത്തിയപ്പോൾ ബാൽക്കണിയിൽനിന്ന് സീ വ്യുവും നോക്കി നിൽക്കുവാണ് കക്ഷി…. പിന്നിട് ഞങ്ങൾ കാപിയും കുടിച്ചു കൊച്ചില്ലെത്തെ കാര്യങ്ങളും കോളേജിൽ വെച്ച് ഉണ്ടായ അനുഭവങ്ങളും പങ്കുവെച്ചു കളിച്ചും ചിരിച്ചും തല്ല് കൂടിയും സമയം നീക്കി…..ഉച്ചക്ക് ബിനോയിടെ വക സൂപ്പർ ഹൈദ്രാഭാധി ബിരിയാണിയും തട്ടിയിട്ട് ഞങ്ങൾ സുഖമായി ഉറങ്ങി….
വൈകിട്ട് ഒരു അഞ്ച് മണിയായപ്പോൾ ഞങ്ങൾ ഉണർന്ന് ഫ്രഷായി പുറത്ത് കറങ്ങാനിറങ്ങി….
പുറത്തിറങ്ങിയപ്പോൾ വെളിയിൽ ബിനോയ് നിൽക്കുന്നത് കണ്ടു….അവന് ജാനിയെ പരിചയപ്പെടുത്തുകയും ചെയ്തു…. ജാനി എല്ലാരോടും പെട്ടെന്ന് ഇണങ്ങുന്ന സോഭാഭം ആയൊണ്ട് പെട്ടെന്ന് ബിനോയിയുമായി കൂട്ടായി…..…
റിസോർട്ടിൽ നിന്ന് ഞങ്ങൾ നേരെ ബീച്ചിൽ പോയി കുട്ടികളെ പോലെ തിരയോട് മല്ലിട്ടു….കടൽ കണ്ടപ്പോൾ ഞങ്ങൾ പഴയേ 5,6 വയസ്സുള്ള കുട്ടികൾ ആയി മാറി….പിന്നീട് കൈകൾ കോർത്ത് സൂര്യൻ വെള്ളത്തിൽ താഴുന്നതും നോക്കി മണൽ തരികളിൽ ഇരുന്നു….സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലിഫിൾ നിര നിരയായി ഉള്ള കടകളിൽ കേറി സാധനങ്ങളുടെ വില പേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി പിന്നെ കാമുകി കാമുകന്മാരെ പോലെ സ്ട്രീറ്റിൽ കൂടി പ്രണയിച്ചു തല്ലുകൂടി നടന്നു….
രാത്രി ഒരു 9 മണിയായപ്പോൾ ക്ലിഫിൽ ഉള്ള ഒരു റെസ്റ്റോറൻ്റിൽ നിന്നും കൃാൻഡിൽ ലൈറ്റ് ഡിന്നെരും കഴിച്ചു….
തിരികെ 10 മണി ആവാറായപ്പോൾ ഞങ്ങൽ റൂമിൽ എത്തി….
🌹🌹🌹🌹🌹
റൂമിൽ കേറിയ എൻ്റെ സകല കിളികളും പറന്നു…..വൈകിട്ട് ഞങ്ങൾ പുറത്ത് പോയപ്പോൾ ഉള്ള റൂം അല്ലായിരുന്നു തിരികെ വന്നപ്പോൾ….
