സീത കല്യാണം – 1 1

ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ സ്തംഭിച്ചു നിന്നു പോയി….അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുതെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….

ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് …. ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…

ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്….അവിടെയെങ്ങും അവളെ കണ്ടില്ല….

“‘അമ്മേ ജാനി എന്തിയെ’”….

‘”നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി….. സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല’”……..

“‘ഞാൻ….ഞാനൊന്നും പറഞ്ഞില്ല’”…..

‘”മ്മ്മ…നീ ഇരിക്ക് ഞാൻ വിളമ്പാം’”…..
“‘ഇല്ല….വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം”‘…..ഇതും പറഞ്ഞു ഞാൻ ബാഗും എടുത്തോണ്ട് പുറത്തിറങ്ങി….

പുറത്തിറങ്ങിയപ്പോൾ രഞ്ജു പാട്ടുംപാടി വെരുന്നു….

“‘അളിയാ ഒന്ന് പെട്ടെന്ന് വാ’”….

“‘ഹോ വരുവല്ലെ…..ഡാ ചേച്ചി എന്തിയേ….വണ്ടി ഇല്ലാലോ’”…..

“‘ആ… അവള് പോയി…..നീ ഒന്ന് പെട്ടെന്ന് വന്നെ’”….

“‘അതെന്ത് അവള് നേരുത്തെ പോയെ’”…..

“‘ആ….എനിക്ക് അറിയില്ല…നീ വന്നു വണ്ടിയിൽ കേറ്’”….

പിന്നെ അവനൊന്നും ചോദിച്ചില്ല….. ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി……കോളേജ് എത്തിയിട്ട് പല വട്ടം ജാനിയേ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല…..

ഫസ്റ്റ് ഹവർ സാർ വന്നു എന്തൊക്കെയോ പഠിപ്പിച്ചിട്ട് പോയി….പക്ഷേ എൻ്റെ മനസ്സ് മുഴുവൻ ജാനിയെ ഏങ്ങനെ സമാധാനിപ്പിക്കാം എന്ന ചിന്തയിലായിരുന്നു…..

സെക്കൻ്റ് ഹവർ ജാനിയായിരുന്നു…. ജാനിയെ കണ്ടപ്പോൾ ഒരു കുളിർമഴയായിരുന്നു എൻ്റെ ഹൃദയത്തിൽ…..പക്ഷേ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല….ഞാൻ അവളെ തന്നെ നോക്കി നിന്നു പക്ഷേ അവളിൽ നിന്നും സ്ഥിരമുള്ള കള്ള കണ്ണിട്ട് നോട്ടം പോലും ഇന്നുണ്ടായില്ല….അവളുടെ ശ്രദ്ധപിടിച്ച് പറ്റാൻ പലതും ചെയ്തു….പക്ഷേ നോ രക്ഷ…

ബെൽ അടിച്ചതും പെണ്ണ് ബുക്ക്‌ ഒക്കെ എടുത്തു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി…ഞാൻ അവളോട് സംസാരിക്കാൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പക്ഷെ അവൾ എന്നെ മൈൻഡ് പോലും ചെയ്‌തില്ല.
ഞാൻ തിരികെ ക്ലാസ്സിലേക്ക് കയറാൻ നിൽക്കുബോൾ മുന്നിൽ നിമ്മി..

ഈശ്വരാ അവളും എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുവാ….ഞാൻ നിമ്മിയെ നോക്കിയപ്പോൾ അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി ചോദിചൊണ്ടു ചിരിച്ചു….

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചു തിരിഞ്ഞപ്പോളാണ് എന്നെയും നിമ്മിയെയും മാറി മാറി തുറിച്ചു നോക്കിക്കൊണ്ട് ക്ലാസിൻ്റെ വെളിയിൽ നിൽക്കുന്ന ജാനിയെ കണ്ടത്….

ഞാൻ ജാനിയേ നോക്കിയപ്പോൾ അവൾ മുഖം വെട്ടിച്ച് ദേഷ്യത്തിൽ ക്ലാസ്സിൽ കേറി ലക്ചർ സ്റ്റാൻഡിലിരുന്ന മൊബൈൽ എടുത്തിട്ട് പുറത്ത് പോയി……തിരികെ ഇറങ്ങുമ്പോൾ നിമ്മിയെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടൂ…..ഇപ്പൊൾ ആണേൽ നിമ്മിയേ ഒറ്റക്ക് കിട്ടിയാൽ അരച്ച് കലക്കി കുടിക്കും ജാനി…..എന്നെ കടന്നു പോയപ്പോൾ ഞാനെന്ന ഒരാൾ അവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെയാണ് അവൾ പോയത് ….

പണി പാളുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ രഞ്ജുനെയും വിളിച്ചു അവിടുന്ന് ഇറങ്ങി….

ഉച്ച സമയം ആയതുകൊണ്ട് അവൻ എന്നെയും കൊണ്ട് നേരെ പോയത് ക്യാൻ്റീനിലാണ്….രാവിലെ ഒന്നും കഴിച്ചില്ലെങ്കിലും എനിക്ക് ഉച്ച ആയിട്ടും തീരെ വിശപ്പ് തോന്നിയില്ല…..എൻ്റെ ഊള അളിയൻ നല്ല തട്ട് തട്ടുകയാണ്….എന്നെ കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ കഴിച്ചില്ല…..

Leave a Reply

Your email address will not be published. Required fields are marked *