സീത കല്യാണം – 1 1

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുവാണ് പെണ്ണ്…..ഞാൻ കട്ടിലിൽ ജാനിയുടെ നേർക്ക് തിരിഞ്ഞ് അവളോട് അല്പം ചേർന്ന് ഇരുന്നു….അവൾ എൻ്റെ കയ്യിലെ പിടിത്തം വിട്ടട്ട് എൻ്റെ മുഖം രണ്ടു കൈ കുമ്പിളിൽ ആക്കി എൻ്റെ കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…..
“‘ടോ”‘…..

ജാനിയൂടെ വലത് കൈ എൻ്റെ കവളിൽ ചുംമ്പിച്ച ശബ്ദം ആണ് കേട്ടത്…..ഞാൻ എൻ്റെ കവിളും പൊത്തി പിടിച്ചോണ്ട് അവളെ നോക്കി….. ജാനി ഇപ്പോഴും അതേ നോട്ടം തന്നെ….

“‘ഇത് എന്തിനാ തന്നതെന്ന് മനസ്സിലായോ”‘….. ജാനി ചോദ്യ രൂപേണ എന്നെ നോക്കി.

“‘മരിക്കാൻ പോകുന്നു എന്ന് പറഞ്ഞതിനാണോ”‘…..ഞാൻ ജാനിയേ നോക്കി കവിൾ പൊത്തി പിടിച്ചോണ്ട് ചോദിച്ചു.

“‘അല്ലാ…”‘.

“‘എങ്കി പിന്നെ കള്ളം പറഞ്ഞു അടി ഒണ്ടാക്കിയെനും പിന്നെ ഇന്ന് അവളെ കൊണ്ടാക്കിയതിനും”‘……ഞാൻ ഓറപ്പിച്ച് പറഞ്ഞു.

“‘അല്ലാ”‘…..

“‘പിന്നെ എന്ത് തെങ്ങക്കാണ് എന്നെ ഇപ്പൊൾ അടിച്ചത്”‘…..ഞാൻ അവളോട് അല്പം കൂടി ചേർന്ന് ഇരുന്നു ചോദിച്ചു.

“‘അടിച്ചതോ….. അത് ഒന്നാതേ മനുഷ്യൻ ഇവിടെ പൊളിഞ്ഞിരിക്കുന്ന് അതിൻ്റെ ഇടെ കൂടെ ഏതോ സെൻ്റി സീരിയൽ ഡയലോഗ് അടിച്ചതിന്….അതും കൂടി കേട്ടപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വന്നു….നിന്നെ അങ്ങ് കൊല്ലാനാ തോന്നിയത്”‘…..ഇതും പറഞ്ഞിട്ട് അവൾ രണ്ടു കൈ കൊണ്ടും എൻ്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് പോലെ കാണിച്ചു….ഞാനും നാക്കൊക്കെ പുറത്തിട്ടു കണ്ണും ഉരുട്ടി ശ്വാസം കിട്ടാത്തത് കണക്ക് ആക്ഷൻ കാണിച്ചു….
ജാനി എന്നെ കെട്ടിപിടിച്ചു മുഖമെല്ലാം മുത്തം കൊണ്ട് മൂടി….ഞാൻ അവളുടെ മധരുമേരിയ പ്രണയ ചുംബനങ്ങൾ ആസ്വദിച്ചിരുന്നു…..

അവളുടെ ഒരിക്കലും നിലക്കാതെ ചുംബന വർഷങ്ങൾ നിർത്തിയിട്ട് എൻ്റെ കണ്ണിൽ പ്രണയതോടെ നോക്കി നിന്നു….അവളുടെ കണ്ണിൽ ഒരിക്കലും നിലക്കാത്തെ പ്രണയ കടൽ ഞാൻ കണ്ടൂ….ജാനി എൻ്റെ കണ്ണിൽ നോക്കി കൊണ്ട് തന്നെ പതിയെ എൻ്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു….

അവളുടെ തേൻ കിനിയും അധരങ്ങൾ എൻ്റെ അധരങ്ങളോട് കഥ പറയുന്ന നിമിഷത്തിനായി ഞാൻ കണ്ണ് അടച്ചു കാത്തിരുന്നു…..

“‘ടോ”‘…..

അടുത്ത പടക്കവും എൻ്റെ കവളിൽ അവൾ പൊട്ടിച്ചതാണ്…..ഞാൻ കവിൾ പൊത്തി പിടിച്ചോണ്ട് അവളെ നോക്കി….

അവിടെ ചിരി വരുന്നെങ്കിലും അത് കടിച്ചു പിടിച്ചു നിൽക്കുവാണ് …

“‘എന്നെ ഇപ്പം അടിച്ചത് എന്തിനാണ്”‘….ഞാൻ മുഖം കൂർപ്പിച്ചു അവളെ നോക്കി ചോദിച്ചു…

“‘അതോ….ഞാൻ നിന്നോട് പറഞ്ഞട്ടുണ്ടോ സിഗരറ്റ് വലിക്കരിതെന്ന്…എന്നിട്ട് ഇന്ന് ഉച്ചക്ക് നീ വലിച്ചില്ലെടാ”‘…..അവൾ എൻ്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.
“‘അതിനു ഉച്ചക്ക് തന്നില്ലേ എൻ്റെ മുതു പൊളക്കെയൊന്ന്”‘….

“‘അതു നീ രാവിലെ എന്നെ താത്തി പറഞ്ഞെന്ന് നിന്നെ അവിടെ ഒറ്റക്ക് കിട്ടിയപ്പോൾ തന്നതാ”‘…..

‘”ഓഹോ…..ഞാൻ കരുതി നീ അന്നരം അടുത്തുടെ പോയപ്പോൾ മണം കിട്ടി ….അത് കൊണ്ടായിരിക്കും ഇടിച്ചതെന്ന്”‘…..

””ഹ്മ്മം….അന്നരം ഞാൻ ജസ്റ്റ് നിൻ്റെ മണമ്മൊന്ന് വലിച്ചെടുത്തതാ….അപ്പൊ ചെറുതായി അതിൻ്റെ മണവും കിട്ടിയിരുന്നു…..പക്ഷേ അപ്പോൾ എനിക്ക് കത്തിയില്ല….പിന്നെ എന്തോ ആലോചിച്ചപ്പോൾ ആണ് കത്തിയത്….അപ്പൊ തന്നെ രഞ്ജുന് മെസ്സെജായിച്ച് ചോദിച്ചു….. അവൻ സമ്മതിച്ചു നീയാണ് അവനെ വിളിച്ചോണ്ട് പോയെന്നും അവൻ കുറെ വട്ടം വേണ്ടാന്നു പറഞ്ഞപ്പോൾ നീ നിർബന്ധിച്ചതാണെന്നും “‘…..

“‘തെണ്ടി അളിയൻ”‘…..ഇനിയില്ല സത്യം”‘…..ഞാൻ കൈ നീട്ടി പറഞ്ഞു….

“‘ഹമ്മ്….സത്യമൊന്നും വേണ്ട….നീ ഇനിയും ഓരോന്ന് ഒപ്പിച്ചിട്ടു പോവും…..അതുകൊണ്ട് സത്യം വേണ്ട….ഇതൊരു ശീലം ആവാതിരുന്ന മതി….എൻ്റെ തക്കുൻ്റെ നല്ലതിന് വേണ്ടിയല്ലേ”‘……ഇതും പറഞ്ഞു കൊണ്ട് എൻ്റെ മൂക്ക് പിടിച്ച് ആട്ടി കളിച്ചൊണ്ടിരുന്ന്….

“‘മ്മ്മം”‘….ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി അവളുടെ മുഖം എൻ്റെ കൈ വെള്ളയിൽ കൊരി എടുത്തു……

“‘അന്നരം ഞാൻ നിമ്മിയെ കുറിച്ചു പറഞ്ഞതിനും ഇന്ന് അവളെ വണ്ടിയിൽ കേറ്റി കൊണ്ട് പോയതിനൊന്നും അടിയില്ലെ”‘…..ഞാൻ സംശയത്തോടെ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *