എടൊ.. ഞാൻ വേറെ ഒന്നും…..
വേണ്ട ഹിരൺ… അത് മാത്രം നീ പറയണ്ട… നിന്നോട് എന്നെ തിരിച്ചു സ്നേഹിക്കണം എന്ന് ഞാൻ പറയുന്നില്ലല്ലോ … പക്ഷെ എനിക്ക് സ്നേഹിക്കാല്ലോ… കിട്ടില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കാല്ലോ….
നാളെ ഒരു പക്ഷെ തിരിഞ്ഞു നോക്കുമ്പോ നിനക്ക് നഷ്ട ബോധം ഉണ്ടാവരുത്… അത് കൊണ്ടാണ് ഞാൻ…..
നഷ്ടം തോന്നാൻ നീ എനിക്ക് വെറുമൊരു സ്വപ്നമല്ല…. നീ എന്റെ സ്വന്തം ആണ്….. നേടിയെടുക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും എന്റെ ജീവന്റെ പാതി ആയി മാറിയ പ്രാണൻ…..
അനീറ്റയുടെ നിർമ്മലമായ സ്നേഹത്തിനു മുന്നിൽ ഹിരൺ തോറ്റു… അവന്റെ കണ്ണുകൾ അവൾക്കായി വീണ്ടും ഈറനണിഞ്ഞു….
നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ അവൾ തുടച്ചു കൊണ്ട് പറഞ്ഞു….
വല്ലപ്പോളും…… നിനക്ക് സമയം കിട്ടുവാണെങ്കിൽ മാത്രം… ഇത് പോലെ….ഒരല്പ സമയം… അത് മാത്രം നീ തിരിച്ചു തന്നാൽ മതി…….കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഹിരൺ….
എനിക്ക്….. ഞാൻ…..
വാക്കുകൾ കിട്ടാതെ ഹിരൺ പതറി അവന്റെ നെഞ്ച് പിടഞ്ഞു… ആ പിടച്ചിൽ തൊട്ടറിഞ്ഞ അവൾ വീണ്ടും അവനിലേക്ക് ചേർന്നിരുന്നു…
എനിക്ക് നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാനും ഒഴിഞ്ഞു മാറാനും കഴിയുന്നില്ല അനീറ്റ……. അത് പോലെ നിന്നെ തിരിച്ചു സ്നേഹിക്കാനും സ്വീകരിക്കാനും കഴിയാത്ത നിസ്സഹായ അവസ്ഥയിലാണ് ഞാൻ ….
നിറ കണ്ണുകളോടെ അവൻ അത് പറയുമ്പോ അവൾ തിരിച്ചറിയുകയായിരുന്നു… അവൻ അടക്കി പിടിക്കാൻ ശ്രമിക്കുന്ന അവനിലെ അനീറ്റയോടുള്ള പ്രണയത്തെ…
അവന്റെ മുന്നിലേക്ക് വന്നു നിന്ന അവൾ അവനെ വലിച്ചുയർത്തി വരിഞ്ഞു മുറുക്കി…
മതി ഇത് മാത്രം മതി… പറയാതെ പറയുന്നുണ്ട്.. നിന്റെ ഉള്ളം… കാത്തിരുന്നോളാം ഒരു പരിഭവവും ഇല്ലാതെ…
ആ കുട്ടി…. റിൻസി… അവരുടെ കാര്യത്തിൽ നീ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെ ഉണ്ടാകും ഇങ്ങനെ തന്നെ നിന്റെ ഹൃദയത്തോട് ചേർന്ന് തന്നെ .. അനീറ്റ ഹിരൺ എന്നും ഉണ്ടാകും…..
അനീറ്റ ഹിരൺ…..
തന്റെ പേരിനു മുന്നിൽ ആദ്യമായി ചേർത്ത് ഒരാൾ വിളിച്ച പേര്… അത് അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു…..
വാഗമരത്തണലിൽ അവർ പരസ്പരം അവരുടെ പ്രണയം കൈ മാറി… ഒരിക്കലും ഒന്ന് ചേരാൻ കഴിയാത്ത പിരിയാൻ കഴിയാത്ത അവരുടെ പ്രണയം…..
ഹിരൺ……
മ്മ്……
എനിക്ക് വിശക്കുന്നു…..
ഹിരൺ ഫോണിൽ സമയം നോക്കി… 8.20 ആയി… രണ്ടര മണിക്കൂർ പോയത് പോലും അറിഞ്ഞില്ല…..
ഹിരൺ എഴുനേറ്റു അവളെയും കൂട്ടി നടന്നു……
വാഗമരത്തിൽ നിന്നു നടന്നു തുടങ്ങുമ്പോൾ ഉണ്ടായിരുന്ന അവരുടെ അകലം പോകെ പോകെ കുറഞ്ഞു വന്നു… കോളേജ് ഗേറ്റ് നടന്നപ്പോൾ ഇരുവരുടെയും കൈകൾ കോർത്തു പിടിച്ചിരുന്നു ഒപ്പം ഇരു തോളുകളും പരസ്പരം പിരിയാൻ മടിച്ചു നിന്നു…..
പുറത്തു ഒരു റെസ്റ്റോറന്റിൽ നിന്നും ഇരുവരും ഭക്ഷണം കഴിച്ചു….
ഹിരൺ….
ആം….
ഇനി എന്താ പരിപാടി….
കുറച്ചു ദിവസം ഹോസ്റ്റലിൽ കൂടാം എന്ന് വിചാരിച്ചിരുന്നു… രാജീവ് സാർ ഇല്ലാത്തതു കൊണ്ട്.. വേറെ എവിടേലും തങ്ങണം….
അവൻ പറഞ്ഞു വരുന്ന രീതി അനുസരിച്ചു അവൾ അവനെ ചൂഴ്ന്നു നോക്കി…
തത്കാലം വീട്ടിലേക്കു ഇല്ല….
അവൾ കണ്ണുരുട്ടാൻ തുടങ്ങിയതും….
കണ്ണുരുട്ടണ്ട…. നീ പറഞ്ഞത് മനസിലാവാഞ്ഞിട്ടും അല്ല… പക്ഷെ എനിക്ക് അതിനു കുറച്ചു സമയം വേണം… എന്റെ മനസ് ഒന്ന് ശാന്തമാവട്ടെ…..
മ്മ്…..
നിനക്ക് എന്താ പ്രോഗ്രാം… എന്നാ ജർമനിക്ക്….
ഞാൻ അടുത്ത മാസം…..അടുത്ത ദിവസം നാട്ടിലേക്കു പോണം എന്ന് വിചാരിക്കുന്നു…..
മ്മ്…..
ഹിരൺ…
ആ…
നീ….. നീ വരുന്നോ എന്റെ കൂടെ നാട്ടിലേക്കു….
എവിടെ… സോറി എവിടാ തന്റെ നാട്…. ഞാൻ അതൊന്നും ഇതുവരെ ചോദിച്ചില്ല… വീട്ടുകാരെ കുറിച്ചൊക്കെ ഒന്ന് പറ…
നാട് വയനാട്… വീട്ടുകാരൊക്കെ… അല്ലെ വേണ്ട നേരിട്ട് പരിചയപ്പെടാം…. വരുന്നോ….
വരണോ….
വരുവോ എന്റെ കൂടെ……വായോ….
എപ്പോ….
ഇപ്പൊ പോകാം….
എങ്ങനെ ബസിലോ ….
വേണ്ട ബൈക്ക് മതി….
അല്ല ബൈക്കൊന്നും സെയ്ഫ് അല്ല എന്ന് പറഞ്ഞിട്ട്….
അത് നീ തനിയെ പോകുമ്പോ അല്ലെ കൂടെ ഞാൻ ഉണ്ടെ എന്ത് വന്നാലും ഒപ്പം ഞാനും ഉണ്ടാവില്ലേ….
