ഹിരൺ ദാ നോക്ക്…. ഈ മുഖം മറച്ചു ഓടുന്ന ആള് നീ അല്ല……
അതെ അത് ഞാനല്ല എനിക്കും ഈശ്വരനും മാത്രം അറിയാവുന്ന കാര്യം. പക്ഷെ ഈ വീഡിയോ കാണുന്ന ആരും അത് വിശ്വസിക്കില്ല .. അല്ല എന്ന് അനീറ്റ തറപ്പിച്ചു പറയുന്നു…. ഒന്നും മനസ്സിലാവുന്നില്ലല്ലോ..
ചിന്തയിൽ മുഴുകിയ ഹിരണിനോട് അവൾ തുടർന്നു…
ഈ ഓടിപ്പോകുന്ന ആള് ചെരുപ്പോ ഷൂ വോ ഇട്ടിട്ടില്ല.. നിന്റെ മുഖം കാണുന്ന സമയത്തൊക്കെ നിന്റെ കാലിൽ ബൂട്ട് ഉണ്ട്.. ഈ ഓടിപ്പോകുന്നത് വേറെ ആരോ ആണ്….
ഹിരൺ അനീറ്റയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ സീൻ പ്ലേ ആക്കി.. ശരിയാണ് മുഖം മറച്ചു കൊണ്ട് ഓടിപ്പോകുന്ന ആളിന്റെ വിഷ്വൽസ് ഒരു 5 സെക്കന്റ് മാത്രം.. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും കാലിൽ ചെരുപ്പൊന്നും ഇല്ല.. തന്റെ മുഖം കാണുന്ന എല്ലാ വിഷ്വൽസിലും ബൂട്ട് ഉണ്ട്… ബൂട്ട് ഊരി ഇട്ടു വരാനുള്ള ടൈം ഒന്നും വീഡിയോ വിശ്വഴ്‌സിൽ ഇല്ല താനും..
ഹിരൺ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു
ഞൊടിയിടയിൽ അവൻ അനീറ്റയുടെ മുഖം പിടിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു..
ഉമ്മ്മ്ആ…….
വീണ്ടും അവൻ ദീർഘ നിശ്വാസത്തോടെ നെടുവീർപ്പിട്ടു.. എന്തോ വലിയ ഒരു ഭാരം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയ പോലെ അവനു തോന്നി…
അനീറ്റയാവട്ടെ അവന്റെ ഒറ്റ ഉമ്മയിൽ കിളി പോയ അവസ്ഥയിലും ആയിപോയി…
കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ അതെ പ്രസരിപ്പ് ആ ചിരി അതെല്ലാം അവൾ ആ നിമിഷം അവനിൽ കണ്ടു.
ഹിരൺ ഫോൺ എടുത്തു ബിൻസിക്കൂ കാൾ ചെയ്തു…
ആ കാൾ കണക്ട് ആവുന്നതിനു മുന്നേ അനീറ്റ ഫോൺ തട്ടി പറിച്ചു അത് കട്ട് ചെയ്തു…
എന്താ ചെയ്യണേ….
എന്ത് ചെയ്യാൻ… ഇചെയിയോട് എല്ലാം പറയാൻ….
പറഞ്ഞിട്ട്……
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എല്ലാവരും മനസിലാക്കട്ടെ….
നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എല്ലാവരും അറിഞ്ഞാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരുവോ…
തീരാതെ പിന്നെ…..
അപ്പൊ നീ അന്ന് കല്യാണം കഴിച്ച ആ കുട്ടിയോ… അതിന്റെ കാര്യം എന്താകും എന്ന് നീ ചിന്തച്ചിട്ടുണ്ടോ…..
ഞാൻ എന്തിനാ അതിനെ കുറിച്ച് ചിന്തിക്കുന്നത്….
പിന്നെ ചിന്തിക്കണ്ടേ….
എന്തിനു……
ഈ വീഡിയോ വിഷ്വൽസ് ഞാൻ പറഞ്ഞത് പോലെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കിയാൽ നിന്നെ തെറ്റിദ്ധരിച്ചതിനൊക്കെ പരിഹാരം ആകും.. അത് കൊണ്ട് ആ കുട്ടിക്ക് ഉണ്ടായ നഷ്ടം നികത്താൻ നിനക്ക് കഴിയുമോ….
മനസ്സിലായില്ല……
നീ ഒരു തെറ്റും ചെയ്തിട്ടില്ല ഹിരൺ…. അത് പോലെ അവളും ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ….
ഹിരൺ വീണ്ടും മൂകാനായി…..
ഒരു പുതിയ ജീവിതവും സ്വപ്നം കണ്ടിരുന്ന കുട്ടിയല്ലേ അത് മനഃപൂർവമല്ല എങ്കിൽ കൂടി ആ വിവാഹം മുടങ്ങാൻ നീ ഒരു കാരണക്കാരൻ തന്നെയാണ്…..
അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ അനീറ്റ…
മനസിലാക്കണം… കേൾക്കണം…. അറിയണം ആ കുട്ടിയെ….
എനിക്ക് പറ്റില്ല…..
പറ്റണം ….
എല്ലാവരെയും ഞാൻ മനസിലാക്കണം എന്നെ ആരും മനസിലാക്കരുത്… ഒറ്റപ്പെടുന്നവന്റെ വേദന അത് ആർക്കും മനസിലാവില്ല….
ഹിരൺ അത്യാവശ്യം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്… അപ്പോളും അനീറ്റ അത് പുഞ്ചിരിയോടെയാണ് നോക്കി കണ്ടത്…
അവളുടെ പുഞ്ചിരി കണ്ടതോടെ ഹിരണിന്റെ ദേഷ്യം വീണ്ടും പതിന്മടങ്ങു വർദ്ധിച്ചു…
അല്ലേലും എന്നെ പറഞ്ഞാൽ മതിയല്ലോ…
നീയെങ്കിലും എന്റെ അവസ്ഥ മനസിലാക്കും എന്ന് കരുതി… ഇല്ല. ഒരു വിഷയം ഉണ്ടാകുമ്പോൾ പെണ്ണ് എല്ലാം ഒരേ പോലെയാ..
ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ അവൾക്കരികിൽ നിന്നും എഴുന്നേറ്റു..
ഞൊടിയിടയിൽ അനീറ്റ ഹിരണിന്റെ കയ്യിൽ കടന്നു പിടിച്ചു. അവനെ വലിച്ചു വീണ്ടും അവൽക്കരികിൽ ഇരുത്തി. രണ്ടു കയ്യും കൊണ്ട് അവന്റെ ഇടതു കൈ പൂർണ്ണമായും ചുറ്റി വരിഞ്ഞ അവൾ ഒട്ടും സങ്കോചം ഇല്ലാതെ അവന്റെ ഇടതു തോളിലേയ്ക്ക് തല ചായ്ച്ചിരുന്നു…
പിടുത്തം വിടുവിയ്ക്കാൻ ഒന്ന് രണ്ടു വട്ടം ശ്രെമിച്ച അവൻ അനീറ്റയുടെ പിടുത്തം മുറുകിയതോടെ അതിൽ നിന്നും പിന്തിരിഞ്ഞു അവൾക്കു മുഖം കൊടുക്കാതെ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു…
