ഹോസ്റ്റലിൽ വാർഡ്ന്റെ മുറിയുടെ പുറത്തു നിന്നും രാജീവ് സാറിനെ വിളിച്ചു….
പരിധിക്കു പുറത്തു…. പണി പാളിയോ….
വീണ്ടും വീണ്ടും ശ്രെമിച്ചപ്പോളും അത് തന്നെ അവസ്ഥ…..
നിവർത്തി ഇല്ലാതെ അവൻ മിസ്സിന്റെ ഫോണിലും വിളിച്ചു നോക്കി. അപ്പോളും അത് തന്നെ അവസ്ഥ…..
പിന്നെ വാർഡ്ന്റെ റൂമിന്റെ ബെൽ അമർത്തുക അല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു….
അൽപ സമയം കഴിഞ്ഞതും ഒരാൾ പുറത്തേക്കു വന്നു. രാജീവ് സാർ അല്ല….
പക്ഷെ അവസാന വർഷം ആളെ കണ്ടിട്ടുണ്ട്…
ആരാ… ആരെ കാണാനാ ഈ സമയത്തു.. വിസിറ്റിംഗ് ടൈമും എൻട്രി ടൈമും ഒക്കെ കഴിഞ്ഞു….കോളേജ് ഗേറ്റു അടയ്ക്കാറായി…
രാജീവ് സാറ്…. സാറ് ഇല്ലേ…..
സാറ് സ്ഥലത്തില്ല….. ഔട്ട് ഓഫ് സ്റ്റേഷൻ ആണ്…..എന്താ കാര്യം….
ഞാൻ ലാസ്റ്റ് ബാച്ച് ഫിലോസഫി സ്റ്റുഡന്റസ് ആണ്… രാജീവ് സാറിനെ ഒന്ന് കാണേണ്ട ആവശ്യം ഉണ്ടായിരുന്നു….
സാർ വരാൻ ഒരു മാസം എടുക്കുവല്ലോ…..
അയ്യോ… ഒരു മാസവോ…
ഒരു ഇന്റേൺഷിപ് കോഴ്‌സിന്റെ ഭാഗമായി യൂണിവേഴ്സിറ്റി അയച്ചതാണ്….എന്തേലും അത്യാവശ്യ കാര്യം ആയിരുന്നോ…..
മ്മ്…. സാറിനെ കൊണ്ട് ഒരു ആവശ്യം …….
ഇനി ഇപ്പൊ രാത്രി സ്റ്റേ ചെയ്യാൻ വേറെ റൂം തപ്പണ്ടി വരുവല്ലോ… സാറുണ്ടായിരുന്നേ ഹോസ്റ്റലിൽ കൂടാമെന്ന പ്രതീക്ഷ തെറ്റിയ മൂഞ്ചിയ അവസ്ഥയിൽ ഹിരൺ ഗ്ലൂമി ആയി നിന്നു…..
എവിടെയാ വീട്…….
ഞാൻ ഇടുക്കി…….
പേര് എങ്ങനെയാ……
ഹിരൺ……ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ റൂം എന്തേലും കിട്ടുവോ…..
അയ്യോ.. പുറത്തുള്ളവർക്ക് റൂം കൊടുക്കാൻ പറ്റില്ല…. ഇൻചാർജ് രാജീവ് സാർ ആണ്.. ആളു ഉണ്ടായിരുന്നെ നോക്കാമായിരുന്നു. ഞാൻ ആൾക്ക് പകരം ഒരു മാസത്തേക്ക് നിന്നതാ..
ഇനി ഇപ്പൊ നാട്ടിലേക്ക് ബസ് രാവിലെ കിട്ടു… പുറത്തു റൂം എടുക്കാൻ പൈസ….
ഹിരൺ ഒരു നിഷ്കളങ്കത എറിഞ്ഞു നോക്കി… അത് അങ്ങ് ഏറ്റു…
ഇയാള് പഠിച്ചോണ്ടിരുന്നപ്പോ ഇവയ്ടായിരുന്നോ…..
അതെ… റൂം 71….
ഡീറ്റൈയൽസ് ഒന്ന് പറയാവോ…
ഇരുവരും വാർഡ്ന്റെ റൂമിലേക്ക് കയറി. ഡീറ്റെയിൽസ് ചെക്ക് ചെയ്തു ഐഡന്റിറ്റി ഓക്കേ ആണെന്നു ഉറപ്പ് വരുത്തി. കോൺടാക്ട്ടിൽ എക്സലന്റ് ഹിസ്റ്ററി കണ്ടതോടെ വിസിറ്റർ റൂം തുറന്നു കിട്ടി… ഹോസ്റ്റലിൽ വാർഡന്റെ റൂമിനോട് ചേർന്നുള്ളതിനാൽ ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് ആ റൂം ഹിരണിനായി തുറന്നു കൊടുത്തത്……
പകല് മാത്രേ വിസിറ്റർ റൂം കൊടുക്കാറുള്ളു… പിന്നെ രാജീവ് സാറിന്റെ പേരിൽ ഞാൻ തരുന്നതാ… പണി തരരുത്… അത് എനിക്കും രാജീവ് സാറിനും പണിയാകും…..
ഇല്ല…. താങ്ക്സ്….
എന്നാ ഓക്കേ… ഗുഡ് നൈറ്റ്…
ഗുഡ് നൈറ്റ്…..
റൂമിൽ എത്തിയ ഹിരൺ ബിൻസിയെ വിളിച്ചു ഹോസ്റ്റലിൽ എത്തി എന്നും ഒക്കെ ആണ് എന്നും അറിയിച്ചു ഒപ്പം തോസനെ വിളിച്ചു രാവിലെ ബൈക്ക് കൊണ്ട് വരുന്ന കാര്യം ഓർമിപ്പിച്ചു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ കാൾ കട്ട് ആക്കിയതും അനീറ്റയുടെ കാൾ വീണ്ടും വന്നു.
കാൾ അറ്റൻഡ് ചെയ്തതും ഹിരൺ….
എന്തൊന്നിനാ പെണ്ണെ ഇങ്ങനെ കിടന്നു വിളിക്കുന്നത്… നിന്നെ കാണാനായിട്ട് തന്നെയാ ഇറങ്ങി പുറപ്പെട്ടത്.. കണ്ടിട്ടേ പോകൂ….. അല്ലാതെ മനസ് മാറി തിരിച്ചു പോകുവോന്നുവില്ല….
പറഞ്ഞു കഴിഞ്ഞതും വിടർന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി…
അവളുടെ മുഖത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ഹിരണിനു പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നി പോയി….
അനീറ്റയുടെ പ്രതികരണം എന്താണെന്നു അറിയാൻ ഹിരൺ മിണ്ടാതെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു..
സങ്കടം നിഴലിച്ച ഭാവത്തിൽ ആദ്യം സ്‌ക്രീനിൽ നോക്കാതെ അൽപ സമയം നിന്ന അവൾ ഇടം കണ്ണിൽ നോക്കി. ഹിരൺ ഒന്നും മിണ്ടാതെ നോക്കി നില്കുന്നത് കണ്ട അനീറ്റ ചുണ്ട് കൂർപ്പിച്ചു പിണക്കം നടിച്ചു… അതെ ഭാവത്തിൽ അവൾ പുരികം രണ്ടും മുകളിലേക്കു ഉയർത്തി കണ്ണ് ഒന്ന് കൂർപ്പിച്ചു ഹിരണിനെ ചൂഴ്ന്ന് നോക്കി..
കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികൾ കണ്ട ഹിരൺ ചുണ്ടും പല്ലും അമർത്തി ചിരി അടക്കാൻ പാട് പെട്ടു… ആ പെടാപാടിനിടയിലും അവന്റെ കവിളിന്റെ കോണിൽ ചുണ്ടുകൾ ഒരു നേർത്ത പുഞ്ചിരിയുടെ അലകൾ തീർത്തു…
