♥️അവിരാമം♥️ – 6 19അടിപൊളി 

അറിയില്ല.. എന്തൊക്കെയോ മിണ്ടണം പറയണം എന്നൊക്കെയുണ്ട് പക്ഷെ എന്താണെന്നു അറിയില്ല.. ഈ കളഞ്ഞു കിട്ടുന്ന ലോട്ടറിക്കു ഒന്നാം സമ്മാനം കിട്ടില്ലേ ആ അവസ്ഥയില ഞാൻ….

ആരാ ഞാനാണോ ഈ പറഞ്ഞ ഒന്നാം സമ്മാനം….

അതിനവൾ ഒന്നും പറഞ്ഞില്ല.. അവളുടെ സ്വത സിദ്ധമായ ശൈലിയിൽ ചുണ്ട് രണ്ടും കൂർപ്പിച്ചു അതെ എന്നർത്ഥത്തിൽ തലയാട്ടി…

അനീറ്റ…..

ആം….

ഹിരണിന്റെ വിളി കേട്ടു അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു..

ഞാൻ തന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ടു അത് എന്താന്ന് ഇതുവരെ ചോദിച്ചില്ലല്ലോ…..

എനിക്കറിയാം നീ എന്താ പറയാൻ പോകുന്നത് എന്ന്…. അന്ന് നമ്മൾ കണ്ട് പിരിഞ്ഞതിനു ശേഷം നിനക്ക് സംഭവിച്ച മുഴുവൻ കാര്യങ്ങളും എനിക്കറിയാം…

ഹിരൺ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു….

അവളുടെ മുഖം വാടി.. കവിളുകൾ ഉൾ വലിഞ്ഞു. കഴുത്തിലെ ഞരമ്പുകൾ തിണർത്തു… ഒരു നേർത്ത തേങ്ങാലോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

ഞാനാണ്… ഞാനാണ് എല്ലാത്തിനും കാരണം.. ഞാൻ കാരണമാണ് അന്ന് അങ്ങനൊക്കെ…

വിതുമ്പലിൽ തുടങ്ങിയ അവൾ ഒരു പൊട്ടി കരച്ചിലേക്കു വഴി മാറാൻ തുടങ്ങി….

അയ്യേ… ഇയാള് അതിനു എന്താ ചെയ്തത്… ഞാൻ ബോധമില്ലാതെ ഓരോന്നും ചെയ്തതല്ലേ……

ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞത് കൊണ്ടല്ലേ നീ കുടിച്ചത്.. അത് കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്…

നിറഞ്ഞൊഴുകുന്ന കണ്ണ് നീര് ടോപ് കൊണ്ട് ഒപ്പി അവൾ വിതുമ്പി….

ശരിയാണ് …. നീ അന്ന് അങ്ങനൊക്കെ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ പരിധി വിട്ടു കുടിച്ചത്… അത് പക്ഷെ നിന്നോട് ദേഷ്യം തോന്നിയിട്ടോ വെറുപ്പ്‌ തോന്നിയിട്ടോ അല്ല…എന്നോടായിരുന്നു എനിക്ക് ദേഷ്യം തോന്നിയത്… വെറുപ്പ്‌ തോന്നിയത്…..

എന്തിനു…. ഞാനല്ലേ തെറ്റുകാരി…. അർഹത ഇല്ലാതെ ഓരോന്നും മോഹിച്ചു ഞാനല്ലേ നിന്നെ വിഷമിപ്പിച്ചത്……

അർഹത ഇല്ലാത്തതു എനിക്കടോ… തന്റെ സ്നേഹം തിരിച്ചറിയാൻ പോലും എനിക്ക് കഴിഞ്ഞില്ല…. റിൻസി മാത്രം ആയിരുന്നു മനസ്സിൽ.. അത് കൊണ്ട് മാത്രം ആണ് ഞാൻ തന്നെ ഒഴിവാക്കി നടന്നതൊക്കെ…

അന്ന് താൻ അങ്ങനൊക്കെ പറഞ്ഞത് മുതൽ മനസ് ശൂന്യമായി പോയി… റിൻസി ഇങ്ങനാണോ അതുപോലെ താനും എന്റെ ഉള്ളിൽ…..

ഹിരൺ പറയുന്നതത്രയും ആകാംഷയോടെയും അത്ഭുതതോടെയുമാണ് അവൾ കേട്ടിരുന്നത്…

ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോളാണ് ഞാൻ ആ രാത്രി റിൻസിയെ കാണാൻ ഇറങ്ങി പുറപ്പെട്ടത്..അവളോട്‌ എല്ലാം തുറന്നു പറയാൻ.. അവളുടെ മനസ്സറിയാൻ…പക്ഷെ അത് ചെന്നവസാനിച്ചത്…..

ആ സംഭവത്തിന്‌ പിന്നാലെ വന്ന കഥകൾ നീയും കേട്ടിട്ടുണ്ടാവും ഇല്ലേ…. കാമം മൂത്ത് ഒരു പെണ്ണിനെ കയറി പിടിച്ചതാണെന്ന്.. അവൾ വിളിച്ചു കയറ്റിയതാണെന്നു.. പ്രേമം ആയിരുന്നു എന്ന് അങ്ങനെ പലതും…

മ്മ്……

നീ… നീ അത് വിശ്വസിക്കുന്നുണ്ടോ…

കണ്ണ് രണ്ടും തുടച്ചു കൊണ്ടവൾ ഇല്ല എന്ന് തലയാട്ടി …..

അമ്മയും കുടുംബവും കൂട്ടുകാരും ഒക്കെ അങ്ങനെ വിശ്വസിച്ചു…..

അറിയാം… ..പക്ഷെ അത് അവരുടെ തെറ്റല്ല ഹിരൺ ..നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് അവരൊക്കെ.. അതുകൊണ്ടാണ് അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അവർ എല്ലാവരും തകർന്നു പോയത്…

അപ്പൊ നീയോ…. നീ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞതോ

അവരാരും പക്ഷെ നിന്നെ മനസ്സിലാക്കിയിട്ടില്ല ഹിരൺ… ..മനസും ശരീരവും നിനക്ക് മുന്നിൽ അടിയറവു വയ്ക്കാൻ ഞാൻ തയ്യാറായിട്ടും ഒരു സുഹൃത്തായി പോലും കൂടെ കൂട്ടാൻ നീ തയ്യാറായിട്ടില്ല.. തെറ്റായ ഒരു നോട്ടം പോലും നിന്നിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല… എത്ര അബോധ അവസ്ഥയിൽ ആണെന്ന് പറഞ്ഞാലും റിൻസിയെ മനസ്സിൽ കൊണ്ട് നടക്കുന്ന നീ അങ്ങനെ ഒന്നും ചെയ്യില്ല.. ആ ഉറപ്പ് എനിക്കുണ്ട്….

തെളിവുണ്ട്… വീഡിയോ… എന്നെ ഓടിച്ചിട്ട് പിടിക്കുന്നത്… ഇച്ചേയി പോലും അതിൽ…..

ആ വീഡിയോയിൽ ഉള്ളത് നീ മാത്രമല്ല…

മനസിലായില്ല…..

അനീറ്റ ഫോൺ എടുത്തു ഹിരണിന്റെ ആ വീഡിയോ പ്ലൈ ചെയ്തു…

ഒരു തരം അപമാന ഭാരത്തോടെ ഹിരൺ അവൾക്കരികിൽ ഇരുന്നു. പക്ഷെ അവൾക്കു പ്രതേകിച്ചു ഭവമാറ്റം ഒന്നും ഉണ്ടായില്ല….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *