♥️അവിരാമം♥️ – 6 19അടിപൊളി 

നിനക്ക് ശെരിക്കും വട്ടു തന്നെയാ…

കൊണ്ട് പോകുവോ എന്നെ ബൈക്കിൽ….

പോകാം….

സത്യായിട്ടും…..

പോകാം പെണ്ണെ… ഞാൻ തോസനെ വിളിക്കട്ടെ ബൈക്ക് കൊണ്ട് വരാൻ പറയാം….

അനീറ്റ സന്തോഷം കൊണ്ട് തുള്ളിച്ചടി. അവളുടെ മനസ്സിലെ മറ്റൊരു മോഹം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരിന്നു അവൾ…

തോമസന് വേണ്ടി അവൻ കോളേജ് ഗേറ്റിൽ കാത്തു നിന്ന സമയം അവൾ ഹോസ്റ്റലിൽ നിന്നും ഔട്ട്‌ ചെയ്യുന്നതിന് വേണ്ടി തുള്ളി ചാടി പോകുന്ന കാഴ്ച അവൻ പുഞ്ചിരിയോടെ നോക്കി നിന്നു….

ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ ആയിരുന്നു അവൾ…

അര മണിക്കൂർ സമയം കൊണ്ട് തോംസൺ എത്തി. സ്വാഭാവികമായും ഉണ്ടാകുന്ന സംഭാഷണങ്ങൾക്കപ്പുറം ഇരുവരും മറ്റൊന്നും സംസാരിക്കാൻ നിന്നില്ല. മറ്റെന്തോ തിരക്കിൽ ആയിരുന്ന തോംസൺ തിരികെ പോകാൻ തിരക്ക് കൂട്ടിയതും ഹിരൺ ഒരു അനുഗ്രഹം ആയി കണ്ടു…കാരണം അനീറ്റയുടെ കാര്യം എല്ലാവരിൽ നിന്നും ഒളിച്ചു വയ്ക്കാൻ അവൻ ആഗ്രഹിച്ചു.. ഒരു പക്ഷെ ഈ അവസരത്തിൽ അനീറ്റയെ കൂടെ കണ്ടാൽ അത് മറ്റു പല വിധ സംസാരങ്ങൾക്കും വഴി തെളിയിക്കും എന്ന് അവനു തോന്നി…. അത് കൊണ്ട് തന്നെ തോംസൺ പോയി എന്ന് ഉറപ്പാകും വരെ അനീറ്റയെ തന്റെ അടുത്തേക്ക് വരുന്നതിൽ നിന്നും അവൻ വിലക്കി…..

തോസൺ പോയി ഒരു 10 മിനിറ്റിനകം ഒരു ഷോൽഡർ ബാഗും കയ്യിൽ എടുത്തു അനീറ്റ ഹിരണിനടുത്തു വന്നു….

പോകാം ഞാൻ റെഡി….

അതും പറഞ്ഞു കൊണ്ടവൾ ഹിരണിന്റെ പിന്നിൽ കയറി ഇരുന്നു…

വയനാട് എവിടെയാ പ്രോപ്പർ പ്ലേസ്…..

ഒറ്റപ്പാലം…..

ങേ… ഒറ്റപ്പാലവോ അത് പാലക്കാടല്ലേ ….

അത് പാലക്കാട് ഒറ്റപ്പാലം ….ഇത് വയനാട് ഒറ്റപ്പാലം …മുത്തങ്ങയ്ക്കടുത്തു…..

ഹിരൺ ഫോൺ ബൈക്കിൽ സെറ്റ് ചെയ്തു ഗൂഗിൾ സേർച്ച്‌ ചെയ്തു…

ഒൻപതര മണിക്കൂറിൽ കുറയാത്ത ഓട്ടം ഉണ്ട്…ഇപ്പൊ സമയം 10 മണി… റസ്റ്റ്‌ എടുത്തു ഒക്കെ അങ്ങ് പോയാലും രാത്രി ഒരു 8 മണിയോടെ എത്താൻ കഴിയേണ്ടതാണ്..

ലോങ്ങ്‌ ഡ്രൈവ് പണ്ടേ ഇഷ്ടം ആണ്.. പിന്നെ ഹൈ റേഞ്ചിന്റെ ത്രിൽ അത് വേറെയും….

പിന്നെ ഈ യാത്ര അത്ര മേൽ പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി എന്ന തോന്നലും…

അപ്പൊ പോകാം…

ഒക്കെ…..

ഹിരൺ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു യാത്ര തുടങ്ങി… ഇരുവരുടെയും പ്രണയ പൂർത്തികരണത്തിന്റെ യാത്ര…..

ആ യാത്ര പൂർണ്ണമായും അനീറ്റയ്ക്ക് വേണ്ടി മാത്രം ആയിരുന്നു.. അവളുടെ മോഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒത്തുള്ള യാത്ര…

2 മണി ഓട് കൂടി അവർ ഗുരുവായൂർ എത്തി.. അവിടെ നിന്നും ഉച്ച ഭക്ഷണം.. വീണ്ടും യാത്ര…

വഴിയിൽ കാണുന്ന കടകളിൽ നിന്നും അവൾക്കിഷ്ടപ്പെട്ട പലതും അവൾ അവനുമായി വാങ്ങി.. കരിമ്പ് കരിക്ക്… പാലക്കാടൻ പനം കരിക്ക് അങ്ങനെ വഴിയിൽ കാണുന്ന ഓരോന്നിനും വേണ്ടി അവൾ വാശി പിടിച്ചു… അവനുമായി ചേർന്ന് അതെല്ലാം കഴിക്കുമ്പോൾ എല്ലാം ജീവിതത്തിലെ അവസാനത്തെ അധ്യായം എന്ന കണക്കായിരുന്നു അവളുടെ ആഹ്ലാദവും പെരുമാറ്റവും എല്ലാം…

വൈകുന്നേരത്തെ ചായ….തട്ട് കടയിലെ ദോശ… വഴിയിൽ കാണുന്ന മനോഹരമായ സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചെറിയ ചെറിയ വീഡിയോകൾ അങ്ങനെ ഓരോന്നും അവൾ അവനോടൊപ്പം സ്വന്തമാക്കി

നാടുകാണി ചുരം കയറി ഇറങ്ങിയപ്പോളേയ്ക്കും സമയം 8 ആയിരുന്നു… അവിടുന്നും ഉണ്ട് ഏകദേശം ഒരു മണിക്കൂർ യാത്ര….

പെട്ടന്നായിരുന്നു തുള്ളിക്ക് ഒരു കുടം എന്ന കണക്കെ മഴ ആർത്തു പെയ്തത്… കയറി നില്കാൻ പാകത്തിന് ഒരു ചെറിയ കട തിണ്ണ കണ്ടെത്തിയപ്പോളേയ്ക്കും ഇരുവരും അത്യാവശ്യം നനഞ്ഞിരുന്നു… കടയ്ക്ക് സമീപം ബൈക്ക് നിർത്തി മഴ കൊള്ളാതെ ആ ഇടുങ്ങിയ പരിമിതമായ സ്ഥലത്തു അവർ ഒതുങ്ങി നിന്നു…..

പെയ്തു വീണ മഴയിൽ ഹിരൺ അത്യാവശ്യം നന്നായി നനഞു. ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് തല നനഞ്ഞില്ല. മുഖവും…

പക്ഷെ ഡ്രസ്സ്‌ പൂർണ്ണമായും തന്നെ നനഞ്ഞിരുന്നു…

അനീറ്റയുടെ ഓപ്പൺ ഹെൽമെറ്റ്‌ ആയിരുന്നതിനാൽ തല നനയാതെ കഴിച്ചു പക്ഷെ മുഖവും അത്യാവശ്യം ഡ്രെസ്സും നനഞ്ഞിരുന്നു

ഹെൽമെറ്റ്‌ ഊരി അവൾ തറയിൽ വച്ചു. ടോപിന്റെ തുമ്പു എടുത്തു പിടിച്ചു മുഖം തുടച്ചു.. ആ കാഴ്ച വീണ്ടും ഹിരണിന്റെ ഉള്ളിൽ ഒരു തിരയിളക്കം സൃഷ്ടിച്ചു…

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *