♥️അവിരാമം♥️ – 6 19അടിപൊളി 

കയ്യിൽ കിട്ടിയ ഡ്രസ്സ്‌ എല്ലാം അവൾ ഒന്ന് കുടഞ്ഞു റൂമിലെ തന്നെ മറ്റൊരു ഹാങ്ങിങ് സ്റ്റാൻഡിൽ വിരിച്ചിട്ടു …. തന്റെ ഷഡ്ഢി വരെ ഒരു ഭാവ വ്യത്യസവും ഇല്ലാതെ കയ്യിൽ എടുത്തു പെരുമാറുന്നത് കണ്ടപ്പോൾ അനീറ്റയിൽ ഒരു ഭാര്യയുടെ കടമകൾ ആണ് അവൻ കണ്ടത്…..

ഡ്രസ്സ്‌ എല്ലാം വിരിച്ചിട്ട് അവനു മുഖം കൊടുക്കാതെ തന്നെ അവൾ അലമാര തുറന്ന് ഒരു ടി ഷർട്ടും ട്രാക് പാന്റും ജോകിയുടെ ഒരു ബോക്സറും എടുത്ത് അവനു നൽകി…

ദാ ഇത് ഇട്ടോ…

അത് വാങ്ങാൻ അവനു തെല്ലും മടി ഉണ്ടായില്ല.. കാരണം മടി കാണിച്ചാലും അത് ഇടേണ്ടി വരും അല്ലെ അവൾ ഇടീക്കും എന്ന് അവനു നന്നായി അറിയാമായിരുന്നു…..

ഹിരണിന്റെ കയ്യിലേക്ക് അത് നൽകി അവൾ കൊണ്ട് വച്ച കപ്പും എടുത്തു തിരികെ പോയി…

ഡ്രസ്സ്‌ എല്ലാം പാകം….. ഡ്രസ്സ്‌ ധരിച്ചു മുടി കൈ കൊണ്ട് കോതി ഒതുക്കി അവനും ഹാളിലേക്ക് ചെന്നു…

രണ്ടു കപ്പും ടീപൊയിൽ വച്ചു അതിനടുത്തുള്ള സോഫയിൽ ഹിരൺ വരുന്നതും നോക്കി ഇരിക്കുകയാണ് അനീറ്റ…

ഹിരൺ അവൽക്കരികിൽ ചെന്നിരുന്നു…

ടീപൊയിൽ ഇരുന്ന കപ്പ്‌ ഒന്നെടുത്തു അവൾ ഹിരണിനു നൽകി..

ഡ്രസ്സ്‌ പാകം ആണോ….

കറക്റ്റ് ആണ്…. ആരുടേയ ഇത്….

വേറെ ആരുടെ… നിന്റെ തന്നെ…..

എന്റെയോ……

ആം അല്ലാതെ വേറെ ആരുടെ…

ങേ.. എന്റെ….

കൂടുതല് ആലോചിച്ചു തല പുകയ്കണ്ട … ഇതും എന്റെ ഒരു വട്ടാണെന്ന് കൂട്ടിക്കോ…

വട്ടോ….

ആ ഒരു തരത്തിൽ പറഞ്ഞാൽ വട്ടു തന്നെ.. ഷോപ്പിങ്ങിനു പോകുമ്പോ അല്ലെ വെറുതെ എവിടേലും കറങ്ങാൻ പോകുമ്പോ നിനക്ക് മാച്ച് ആകും എന്ന് തോന്നുന്ന കണ്ണിൽ കാണുന്നതൊക്കെ വാങ്ങിച്ചു കൂട്ടും… അങ്ങനെ വാങ്ങി വാങ്ങി ഒരു അലമാര നിറഞ്ഞു….

അപ്പോ ഞാൻ ഒരിക്കലും കൂടെ ഇങ്ങനെ വന്നില്ലായിരുന്നെങ്കിൽ….

വന്നില്ല എങ്കിൽ അതൊക്കെ അങ്ങനെ അവിടെ തന്നെ ഇരിക്കും …..

ഇത് ശെരിക്കും വട്ടു തന്നെയാ…

ഹിരൺ അത് പറയുമ്പോൾ അനീറ്റ ചെറു പുഞ്ചിരി തൂകി നിന്നു….

ചായ കുടിക്ക് ….

അനീറ്റ തന്റെ കപ്പ്‌ എടുത്തു കയ്യിൽ പിടിച്ചു ഹിരണിനോട് പറഞ്ഞു…

അവൻ ചായ കപ്പ്‌ ചുണ്ടോടു ചേർത്ത് ഒരിറക്ക് കുടിച്ചു..

ആഹ്…..വാവ്…..

നല്ല കടുപ്പം ചെറിയ മധുരം പാകത്തിന് ചൂട് പിന്നെ നല്ല ഏലക്കയയുടെ രുചിയും…

തന്റെ കൈ കൊണ്ട് ആദ്യമായി ഉണ്ടാക്കി കൊടുത്തത് …ഹിരൺ ഊതി ഊതി അത് മുഴുവൻ കുടിക്കുന്നത് അവൾ ആത്മ നിർവൃതിയോടെ നോക്കി കണ്ടു…..

ഇവിടെയാണോ ജനിച്ചതും വളർന്നതും ഒക്കെ…….

ആം…. പത്താം ക്ലാസ് വരെ ഇവിടെ ഒറ്റപ്പാലത്ത് പള്ളിയുടെ സ്കൂളിൽ ആയിരുന്നു.. പിന്നെയാ കോട്ടയത്തിനു മാറിയത്….

ഇവിടെ ആരും ഇപ്പൊ താമസം ഇല്ലേ.. ഫാമിലി ഒക്കെ ജർമനിയിൽ ആണോ…

ഞാൻ മാത്രേ ഇവിടെ ഉള്ളു…. അവധി ദിവസം ഇങ്ങോട്ട് പോരും….

പേടിയില്ലേ തനിച്ചു…..

തനിച്ചാവുമ്പോഴാ പേടി ഒക്കെ മാറുന്നത്.. പിന്നെ എന്തിനും ധൈര്യം കിട്ടും…

മ്മ്…..

ഹ്ഹാ ഹ്ച്ചി…..

ഹ്ഹ ഹാ ചിഹ്….

അനീറ്റ നിർത്താതെ തുമ്മാൻ തുടങ്ങി… ഒരു 3 മിനിട്ട് കൊണ്ട് തന്നെ അവൾ തുമ്മി തളർന്നു….

മഴ കൊണ്ടത്തിന്റെയാ.. നനഞ്ഞ ഇങ്ങനെയാ തുമ്മി തുമ്മി പതം വരും…

അത് ശെരി അപ്പൊ അറിഞ്ഞു വച്ചു കൊണ്ടാണോ എന്നേം കൊണ്ട് നനഞ്ഞത്…

തുമ്മും…എന്നുവെച്ചു നമ്മുടെ ആഗ്രഹങ്ങൾ വേണ്ടാന്ന് വയ്ക്കാൻ പറ്റുവോ…

ഹ് ഹ് ഹാ ഹച്ചി…..

ഹോസ്പിറ്റലിൽ പോണോ…

ഏയ് അത്രക്കൊന്നും ഇല്ല ഇത് ഇപ്പൊ മാറിക്കോളും….

ഹാ ഹ് ചിഹ്…

അനീറ്റ ഹിരണിന്റെ തോളിലേക്ക് പതിയെ ചാഞ്ഞു… ഉറക്കം അവളുടെ കണ്ണുകളെ മാടി വിളിച്ചു….

ഡോ.. ഉറങ്ങുവാണോ താൻ….

മ്മ് ഉറക്കം വന്നു കണ്ണ് അടഞ്ഞു പോണ്….

ഇന്നലെ ഉറങ്ങിയില്ല അല്ലെ…

മ്മ്മ്…..

തോന്നി….

എന്ന റൂമിൽ പോയി കിടക്കു ഇവിടെ കിടന്നു ഉറങ്ങണ്ട.. നല്ല തണുപ്പ് ഉണ്ട്….

മടി കാണിച്ചിരുന്ന അവളെ ഹിരൺ ഉന്തി തള്ളി റൂമിൽ കയറ്റി…

ഗുഡ് നൈറ്…

ഗുഡ് നൈറ്….ഹിരൺ…

കട്ടിലിൽ വീണതും അനീറ്റ സുഖ നിദ്രയിൽ ആണ്ടു……

ഹിരണാകട്ടെ…. റൂമിൽ കട്ടിലിൽ ഉറക്കം നഷ്ടപ്പെട്ടു മുകളിലേക്കു നോക്കി മലർന്നു കിടന്നു…

അനീറ്റയുമായി ഒന്നിച്ചുണ്ടായിട്ടുള്ള എല്ലാ സന്ദർഭങ്ങളും അവന്റെ മനസ്സിലൂടെ ഒരു തിരശീലയിലെന്ന പോലെ കടന്നു പോയി….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *