♥️അവിരാമം♥️ – 6 19അടിപൊളി 

തന്റെ പ്രണ പുരുഷന്റെ ശരീരത്തിൽ ചെയ്തു കൊണ്ടിരുന്ന പ്രവർത്തികൾ അവളുടെ തന്നെ നിയന്ത്രണം തെറ്റിച്ചു… തല അല്പം ചെരിച്ചു അവൾ അവന്റെ വലതു ചെവി പൂർണ്ണമായും വിഴുങ്ങി കടിച്ചു ചപ്പി….

സഡൻ ബ്രേക്ക് ഇട്ടു കൊണ്ട് ഹിരൺ ബൈക്ക് പിടിച്ചു നിർത്തി……

ഞെട്ടലോടെയും ഭയപ്പാടോടെയും അവൾ ഹിരണിന്റെ മുഖത്തേയ്ക്ക് നോക്കി….

മുഖമെല്ലാം തുടുത്തു രക്ത വർണ്ണമായിരുന്നിട്ടു കൂടി അവളുടെ കണ്ണുകളിൽ അപ്പോളും കാമം നിറഞ്ഞു നിന്നത് ഹിരൺ കണ്ടു…തനിക്കു കിട്ടി കൊണ്ടിരുന്ന…..ആദ്യമായ് ലഭിച്ചു എന്ന് തന്നെ പറയാൻ കഴിയുന്ന അസുലഭമായ സുഖത്തിൽ നിന്നും അവനും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല… ഒരു വിറയലോഡ് കൂടി തന്നെ അവൻ ചോദിച്ചു….

വഴി……

ങേ….

വഴി എങ്ങോട്ടാ……

അപ്പോളാണ് അനീറ്റയ്ക്ക് പരിസര ബോധം തന്നെ വന്നത്…

ആർത്തു പെയ്യുന്ന മഴയിലും ഇരുട്ടിലും ആദ്യം അവൾക്കു ഒന്നും വ്യക്തമായില്ല….. ഒന്നുകൂടി സൂക്ഷിച്ചു അവൾ പരിസരം വീക്ഷിച്ചു…..

വഴി രണ്ടായി തിരിയുന്നു…സ്ഥലം മനസ്സിലാക്കിയതും….

ഇടത്തേയ്ക്ക്……

അവൾ പറഞ്ഞ വഴിയിലൂടെ ഹിരൺ മുന്നോട്ടു പോയി….

അനീറ്റ പിന്നിൽ നിന്നും അവനെ ചേർത്ത് പിടിച്ചു അവന്റെ കഴുത്തിൽ താടി ചേർത്ത് അനങ്ങാതെ ഇരുന്നു… ഏതോ മായിക അവസ്ഥയിൽ ചെയ്തതൊക്കെ അവളിൽ ഒരു നാണത്തിന്റെയും അവന്ഞ്ജയുടെയും ലാഞ്ചന സൃഷ്ടിച്ചിരുന്നു…..

അൽപ ദൂരം പോയതും അവർ ചെറിയ ഒരു ടൗണിൽ എത്തി… ടൌൺ എന്നൊന്നും വിളിക്കാൻ കഴിയില്ല… കുറച്ചു കടകൾ ഉണ്ടെന്നു മാത്രം… അവിടുത്തെ ഭൂപ്രകൃതി വച്ചു നമുക്ക് അങ്ങനെ വേണമെങ്കിൽ പറയാം…

അവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞതും…..

അടുത്ത വളവു കഴിയുമ്പോ വലത്തേയ്ക്ക് തിരിയണം…..

പിന്നിൽ നിന്നും അനീറ്റ പറഞ്ഞു….

അനീറ്റ പറഞ്ഞ കണക്കെ അടുത്ത വളവു തിരിഞ്ഞു ഹിരൺ വലത്തേയ്ക്കുള്ള റോഡിലേക്ക് ബൈക് തിരിച്ചു….

ബൈക്കിന്റെ ഹെഡ് ലൈറ്റ് വെട്ടത്തിൽ അവൻ ആ സൈൻ ബോർഡ് വായിച്ചു..

കൊഴുവള്ളി എസ്റ്റേറ്റ് ആൻഡ് പ്ലാന്റേഷൻ….

ഭീമാകാരനായ ഒരു ഗേറ്റിന്റെ രണ്ടു പാളികളും മലർക്കേ തുറന്നിട്ടിരിക്കുന്നു.. ആ ഗേറ്റിനെ താങ്ങുന്ന തൂണുകൾക്കും ഉണ്ട് ഒത്ത വണ്ണവും ഉയരവും… തൂണുകൾക്ക് മുകളിൽ ഗർജിക്കുന്ന ആൺ സിംഹത്തിന്റെ പ്രതിമ…

ഗേറ്റ് കടന്നതും വീണ്ടും ഉള്ളിലേക്ക് റോഡ്… വീതി കുറവാണു… ഇരു വശവും തേയില തോട്ടങ്ങൾ…….

കൂരിരുട്ടിലും അതിന്റെ മനോഹാരിത അവൻ ഒപ്പിയെടുത്തു… കുറെ അങ്ങ് പോയതും തേയില ചെടികൾ മാറി കാപ്പി ചെടികൾ ആയിരുന്നു അവൻ കണ്ടത്… നല്ല കാപ്പി പൂവിന്റെ മണവും ഉണ്ട്… കായ ആവാറായിട്ടുണ്ട് ആ സമയത്താണ് ഇങ്ങനെ മഴയും പതിവ്….പപ്പയുടെ കൂടെ തോട്ടത്തിൽ പോയപ്പോൾ പഠിച്ചതും അറിഞ്ഞതും ഒക്കെയാണ്….

കാപ്പി തോട്ടം തീർന്നു വീണ്ടും തേയില കാടിന് ഇടയിലൂടെ അവൻ ഏറെ ദൂരം വീണ്ടും പോയി….

ഇടത്തേയ്ക്ക്…..

ങേ….

ദാ അവിടുന്ന് ഇടത്തേയ്ക്ക്….

അനീറ്റ പറഞ്ഞ വഴിയിലേക്ക് ഹിരൺ വീണ്ടും തിരിഞ്ഞു… റോഡിൽ നിന്നും എസ്റ്റേറ്റിലേക്ക് തിരിഞ്ഞപ്പോൾ കണ്ട അതെ ഗേറ്റ് അതെ തൂണുകൾ അതെ സിംഹങ്ങൾ… പക്ഷെ അവിടെ കണ്ടതിന്റെ അത്രയും വലിപ്പം ഇല്ല…

തൂണുകളിൽ ഒന്നിൽ എഴുതിയിരിക്കുന്നത് അവൻ വായിച്ചു…

കൊഴുവള്ളി എസ്റ്റേറ്റ് ബംഗ്ലാവ്…..

റോഡ് അല്ല വെട്ടു കല്ല് പാകിയ വഴിയാണ്.. ആ വഴി വളഞ്ഞു മുകളിലേക്കു ഒരു കയറ്റം പോലെ.. അത് കൊണ്ട് തന്നെ അല്പം കൈ കൊടുത്താണ് ഹിരൺ വണ്ടി കയറ്റിയത്…

വിശാലമായ പൂന്തോട്ടത്തിന്റെ ഒരരികിലൂടെ ആ വഴി എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുന്നിൽ അവൻ വണ്ടി ചവിട്ടി നിർത്തി….

പഴമയുടെ പ്രതാപം നിലനിൽക്കുന്ന ഇരു നില കെട്ടിട്ടം എന്ന് തോന്നിക്കുന്ന ഒരു കൂറ്റൻ ബംഗ്ലാവ്…..

പെരുമഴയിൽ മുങ്ങി കുളിച്ചു ഇരുട്ടിൽ മൂടി നിൽക്കുന്ന അതി ഭീകരത തോന്നുന്ന ഒരു കെട്ടിടം

ഒഴിഞ്ഞു കിടന്ന കാർ പോർച്ചിൽ അവൻ ബൈക്ക് കയറ്റി നിർത്തി…

ബൈക്ക് നിർത്തി ഓഫ്‌ ആക്കിയിട്ടും അനീറ്റ അവനെ ചുറ്റി വരിഞ്ഞു തന്നെ ഇരുന്നു.. മതി വരാത്ത പോലെ…

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *