♥️അവിരാമം♥️ – 6 19അടിപൊളി 

വേണ്ടണ്ണ… ഇപ്പൊ തന്നെ സമയം ഒത്തിരി ആയില്ലേ നിങ്ങള് പോകാൻ നോക്ക്…

പിന്നെ നിനക്ക് രണ്ടു ദോശ ചുട്ടെടുക്കാൻ രണ്ടു മണിക്കൂർ വേണവല്ലോ…. ഇരിക്കെടാ ചെറുക്കാ…..

എനിക്ക് വിശപ്പില്ലാഞ്ഞിട്ട……

മോനെ കൊല്ലം പതിനേഴു ആയി ഞാൻ ഈ കോളേജ് പരിസരത്ത് ഈ കടയും കൊണ്ട് ജീവിക്കാൻ തുടങ്ങിയിട്ട്. നിന്നെ അടക്കം പലതിനേം ഞാൻ കണ്ടിട്ടും ഉണ്ട്.. വിശപ്പ്‌ ഉള്ളവനേം ഇല്ലാത്തവനേം വിശപ്പ്‌ ഉണ്ടായിട്ടും ഭുധിമുട്ടിക്കണ്ട എന്ന് കരുതി കള്ളം പറയുന്നവനേം കണ്ടാൽ എനിക്ക് മനസ്സിലാവും

ബൈജു അണ്ണൻ പിന്നെ പണ്ട് തൊട്ടേ ഇങ്ങനെയാ… വിശന്നിരിക്കാൻ സമ്മതിക്കില്ല…

ഹോസ്റ്റലിൽ ഉള്ളപ്പോ കഴിക്കാൻ വന്നില്ല എങ്കിൽ ഫുഡ്‌ ഉണ്ടാക്കി റൂമിൽ കൊണ്ട് വരും. കഴിക്കാതെ ഉറങ്ങാൻ പുള്ളി മാത്രം സമ്മതിക്കില്ല… ഒരാളോടല്ല.. സ്ഥിരം അവിടുത്തെ എല്ലാ പറ്റുകാരോടും അങ്ങനെ തന്നെ….

10 മിനിറ്റിനുള്ളിൽ ദോശയും ചട്നിയും റെഡി… ഒപ്പം ഓംലെറ്റും….

വയറു നിറയെ അങ്ങ് കഴിച്ചു…… ഒരുപാട് കഴിച്ചിട്ടുണ്ട്.. എന്നിരുന്നാലും എപ്പോ കഴിച്ചാലും ആദ്യം കഴിക്കുന്ന അതെ രുചിയോടെ ആസ്വദിച്ചു കഴിച്ചാണ് ശീലം….

അത് ബൈജു അണ്ണനും ലത ആക്കനും നമ്മളെ അങ്ങനെയേ കഴിപ്പിക്കുന്നത്….

കഴിച്ചു കൊണ്ടിരിക്കുന്ന സമയം ലത ആക്കൻ അണ്ണനെ വിളിക്കുന്നുണ്ടായിരുന്നു… വരാൻ താമസിക്കുന്നത് ചോദ്യം ചെയ്തപ്പോൾ തന്റെ കാര്യം പറഞ്ഞതിനാലാണെന്ന് തോന്നുന്നു. അധികം മുഷിഞ്ഞില്ല. തനിക്കു ഒരു ഹായ് പറഞ്ഞു വീട്ടിലെ ചടങ്ങിന്റെ തിരക്കാണെന്നും പറഞ്ഞു പോയി…

അത് കൊണ്ട് തന്നെ വേഗം കഴിച്ചു എണീറ്റു. കട അടയ്ക്കാനും ഒതുക്കാനും ഒപ്പം കൂടി കൊടുത്തത് കൊണ്ട് ആ പണിയും വേഗം അങ്ങ് കഴിഞ്ഞു…..

ഇതിനിടയിൽ അനീറ്റ വിളിച്ചു കൊണ്ടേയിരുന്നു…

പലപ്പോഴും കട്ട്‌ ചെയ്തിട്ടും വീണ്ടും വീണ്ടും അവള് വിളിച്ചോണ്ടേയിരുന്നു…

ആരാടാ കാര്യവായിട്ടു വിളിക്കുന്നുണ്ടല്ലോ… വല്ലടുത്തും കൊളുത്തിയോ….

പിന്നെ 5 കൊല്ലം പത്തു രണ്ടായിരം എണ്ണത്തിനെ കണ്ടിട്ട് കൊളുത്തിയില്ല പിന്നല്ലേ ഇപ്പൊ…..

ഉവ്വ ഉവ്വ……

കോളേജിന്റെ ഗേറ്റ് വരെ ഹിരൺ ബൈജുവിന്റെ കൂടെ ഓട്ടോയിൽ കയറി..

കോളേജ് ഗേറ്റിൽ ഇറങ്ങി ബൈജുവിന് ഒരു സലാം പറഞ്ഞു അവൻ ഉള്ളിലേക്ക് നടന്നു.. ഒരു പത്തടി നടന്നതും ബൈജു അവനെ പിന്നിൽ നിന്നും വിളിച്ചു…

ഹിരൺ……

അവൻ തിരിഞ്ഞു നിന്നു.

നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ….

എന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ….

എന്തൊക്കെയോ നിന്നെ അലട്ടുന്നതായി തോന്നി… നിന്റെ മനസ് ഇടയ്ക്ക് ഇവിടൊന്നും അല്ലാത്തത് പോലെ.. നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല…

ഏയ്… ഒന്നുവില്ല അണ്ണാ അണ്ണന് വെറുതെ തോന്നുന്നതാവും….

ആവും…. ചിലപ്പോ എന്റെ തോന്നൽ ആയിരിക്കും… ആ തോന്നൽ വച്ചു കൊണ്ട് തന്നെ പറയുന്നത് ആണെന്ന് കൂട്ടിക്കോ.. നീ എന്തിൽ നിന്നൊക്കെയോ ഒളിച്ചോടാൻ നോക്കുന്ന പോലെ എനിക്ക് തോന്നി.. കാരണം നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു.. പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നു എന്റെ മുന്നിൽ കാണിക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട്നീ…

മനസ്സിൽ ഒതുക്കി വയ്ക്കാതെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ്റുന്ന ആരോടെങ്കിലും ഒന്ന് മനസ് തുറക്കുന്നത് നന്നായിരിക്കും….

ഇല്ല അണ്ണാ… അങ്ങനെ പറയത്തക്ക പ്രശ്നം ഒന്നുവില്ല… ഞാൻ ഓക്കേ ആണ്….

എന്നാ ശെരിയെടാ കാണാം…

ഹിരണിനോട് യാത്ര പറഞ്ഞു ബൈജു പോയി..

എങ്ങനെ ഒക്കെ നോർമൽ ആവാൻ ശ്രമിച്ചിട്ടും മറ്റുള്ളവർക്ക് മനസ്സിലാവുന്നുണ്ട്.. ബൈജു അണ്ണന് മനസിലായി എങ്കിൽ രാജീവ് സാർ എന്തായാലും പൊക്കും.. മിസ്സ്‌ കൂടെ ഉണ്ടേ തീർന്നു.. അന്ന് കൂടെ പിറപ്പിന്റെ സ്ഥാനം ഏറ്റെടുത്തത് മുതൽ തങ്ങളുടെ സകല ഉടായിപ്പുകളും പൊക്കിയത് മിസ്സ്‌ ആണ്.. അത് രാജീവ്‌ സാറിനോട് പറഞ്ഞു വഴക്ക് കേൾപിക്കുക പുള്ളിക്കാരിക്ക് ഒരു ഹരം ആയിരുന്നു..

ഹിരൺ ഫോൺ ക്യാമറ ഓൺ ആക്കി ഫേസ് ഒന്ന് കൂടെ നോർമൽ ആക്കി…

ദാ വീണ്ടും വരുന്നു അനീറ്റയുടെ കാൾ….

ഹിരൺ കാൾ എടുക്കാതെ ഫോൺ തിരികെ പോക്കറ്റിൽ വച്ചു ഹോസ്റ്റലിലേക്ക് വേഗത്തിൽ നടന്നു…

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *