♥️അവിരാമം♥️ – 6 19അടിപൊളി 

ഹിരൺ….

ഏയ്….

മ്മ്…….

എന്നോട് ദേഷ്യണോ ….

എനിക്ക് ആരോടും ദേഷ്യം ഇല്ല….

പിന്നെ….

ഹിരൺ അവൾക്കു മുഖം കൊടുക്കാതെ വെറുതെ താഴേക്കു നോക്കിയിരുന്നു……..

ഞാൻ അന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ നീ..

ഹിരൺ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കി.

അനീറ്റ ഈ ലോകത്തു ഇന്ന് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ആരെയെങ്കിലും കാത്തിരിക്കുന്നുണ്ട് എങ്കിൽ അത് നിന്നെ മാത്രമാണെന്ന് … അത്രയ്ക്ക് ജീവന എനിക്ക് നീ…മരണം വരെ അനീറ്റ ഹിരണിന്റെ പെണ്ണാണ്…..

അനീറ്റ മതിയാക്ക്.. ഒരിക്കൽ അത് കേട്ടാണ് എന്റെ മനസ്സ് ….

ഹിരൺ ഞാൻ പറയട്ടെ പ്ലീസ്…..

അങ്ങനെ ഉള്ള എനിക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോ നീ റിൻസിയെ ആണ് സ്നേഹിക്കുന്നത് എന്നുള്ളത്….. നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് ഞാൻ അത് ഉൾക്കൊണ്ടത്… കാരണം ഞാൻ നിമിത്തം നിന്റെ മനസ് വേദനിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് മാത്രം… അത് പോലെ തന്നെ നീ മൂലം മറ്റാരും വേദനിക്കുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല….

നീ കാരണം ജീവിതം നഷ്ടം ആയി എന്ന് ആര് പറഞ്ഞാലും അത് എനിക്ക് മരണത്തെക്കാൾ വലിയ വേദന തന്നെയാണ്… … നീ.. നീ ഞാൻ പറയുന്നത് കേൾക്കണം..ഈ ഒരു കാര്യം മാത്രം മറ്റൊന്നും ഞാൻ ആവശ്യപ്പെടില്ല….

ഞാൻ എന്ത് വേണമെന്ന നീ പറയുന്നത്…

നീ ആ കുട്ടിയോട് സംസാരിക്കണം.. അതിനെ കുറിച്ച് എല്ലാം അറിയണം മനസിലാക്കണം…

മനസിലാക്കിയിട്ടു….

അത്…..

എന്താ അതിനു നിനക്ക് മറുപടി ഒന്നും ഇല്ലേ….

അനീറ്റ ഒന്നും മിണ്ടാതെ അവന്റെ കയ്യിലെ പിടുത്തം മുറുക്കി….

നീ പറഞ്ഞത് പോലെ ഞാൻ കാരണം ജീവിതം നഷ്ടം ആയി എന്ന് ഇരിക്കട്ടെ.. അവള് ഇനി എന്റെ കൂടെ ജീവിക്കാം എന്ന് തീരുമാനിച്ചാൽ നിനക്ക് സന്തോഷം ആകുവോ…. അതല്ലേ നീ പറഞ്ഞു വരുന്നത്……

അനീറ്റയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവന്റെ തോളിൽ അവളുടെ ചൂട് കണ്ണീരിന്റെ നോവറിഞ്ഞു…

ഇനി എല്ലാം പരസ്പരം പറഞ്ഞു മനസിലാക്കി തെറ്റിദ്ധാരണകൾ തിരുത്തി പിരിഞ്ഞു എന്നിരിക്കട്ടെ… അപ്പോൾ എന്തായിരിക്കും നീ പറയാൻ പോകുന്നത്… റിൻസിയെ മനസ്സിലാക്കാൻ അവളെ അറിയാൻ….അല്ലെ…

സത്യത്തിൽ നീ എന്നെ സ്നേഹിക്കുന്നു ജീവനാണ് എന്ന് പറഞ്ഞതൊക്കെ ഉള്ളതാണോ….

തോളു ചെരിച്ചു നിറഞ്ഞൊഴുകുന്ന കണ്ണിൽ അഗ്നി ജ്വലിപ്പിച്ചു അവൾ അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി….

നോക്കി പേടിപ്പിക്കേണ്ട….. എന്തിനാ മറ്റുള്ളവർക്ക് വേണ്ടി എല്ലാം വിട്ടു കൊടുത്തു ഇങ്ങനെ സ്വയം ഉരുകുന്നത്….

അത്രമേൽ പ്രിയപ്പെട്ട ചിലതൊന്നും അങ്ങനെ സ്വന്തമാക്കാൻ കഴിയണം എന്നില്ല ഹിരൺ…കാരണം മാറ്റാർക്കെങ്കിലും സ്വന്തമായതിനു ശേഷം മാത്രം ആയിരിക്കും അയാളെ കണ്ടു മുട്ടുന്നത് പോലും… ഞാൻ നിന്നെ കണ്ടു മുട്ടുമ്പോൾ തന്നെ നിന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ടായിരുന്നു. ഇപ്പൊ നീ മറ്റൊരു പെൺകുട്ടിയുടെ അവകാശിയും.. സാഹചര്യം കൊണ്ട് കിട്ടില്ല എന്നറിയാം എന്നിരുന്നാലും എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല……

പറഞ്ഞു തീർന്നതും അവൾ മുള ചീന്തും പോലെ കരഞ്ഞു ഹിരണിനെ വട്ടം പിടിച്ചു….

അനീറ്റ…. എന്റെ ജീവിതം ഇന്നൊരു ഞാണിന്മേൽ കളി പോലെയാടോ…. താൻ വെറുതെ ജീവിതം പാഴാക്കരുത്.. തനിക്കു എന്നേക്കാൾ….

പറയാൻ വന്നത് മുഴുവച്ചില്ല… ഹിരൺ അലറി…..

ആാാാ ഹ്ഹ്ഹ്ഹ്ഹ്…..

ഹിരണിന്റെ തോളിൽ അനീറ്റയുടെ പല്ലുകൾ അതിനോടകം ആഴ്ന്നിറങ്ങിയിരുന്നു…..

ആഹ്ഹ്ഹ്ഹ് വേദനിക്കുന്നു………

അൽപ സമയത്തിന് ശേഷം കടി വിട്ട അനീറ്റ അവന്റെ കണ്ണുകളിൽ തന്നെ ദേഷ്യത്തോടെ നോക്കിയിരുന്നു.

പ്രാണൻ തിരിച്ചു കിട്ടി എന്ന പോലെ ഹിരൺ തോളു തിരുമി വേദനയ്ക്കു ശമനം വരുത്താൻ ശ്രെമിച്ചു….

 

പൊട്ടിയെന്നു തോന്നുന്നു…..

കണക്കായി പോയി…..

അത്ര സമയം കരഞ്ഞു കലങ്ങിയിരുന്ന അനീറ്റയുടെ കണ്ണിൽ കുസൃതിയുടെയും കുറുമ്പിന്റെയും മാറ്റങ്ങൾ അലയടിച്ചു….

ഇനി എന്നോട് അങ്ങനെ പറഞ്ഞ സത്യായിട്ടും നിന്നെ ഞാൻ കൊല്ലും എന്നിട്ട് ഞാനും ചാവും…

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *