♥️അവിരാമം♥️ – 6 19അടിപൊളി 

6 മണിക്ക് മാത്രമേ അവധി ദിവസങ്ങളിൽ ഹോസ്റ്റൽ മെയിൻ ഡോർ തുറക്കു.. അല്ലാതെ തുറന്നു പുറത്തിറങ്ങണം എങ്കിൽ സ്പെഷ്യൽ പെർമിഷൻ എടുക്കണം. ശനിയാഴ്ച അവധി ദിവസം ആയതിനാൽ 6 മണിയാകാതെ പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു.

വെടി കൊണ്ട പന്നി കുട്ടിയെ പോലെ വിരൽ കുട്ടി പിടിച്ചും നഖം കടിച്ചും അവൾ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും താളം ചവിട്ടി നടന്നു…

5 മണി ആയതും അവൾ ഹിരണിനെ വിളിച്ചുണർത്തി… 6 മണിക്ക് ഹോസ്റ്റൽ മെയിൻ ഡോർ തുറന്നാൽ ഉടൻ തന്നെ തമ്മിൽ കാണണം എന്ന് അതിയായ ആഗ്രഹം അവളിൽ നിറഞ്ഞു നിന്നു…..

ഹിരൺ ബാത്ത് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി…. പല്ല് തേപ്പു തത്കാലം വിരലുകൾ കൊണ്ട് തീർത്തു. കുളിക്കാനും മറ്റു വഴി ഇല്ല.. സോപ്പോ തോർത്തോ ഇല്ലാത്തതിനാൽ വെള്ളം കുടഞ്ഞു കുളിച്ചെന്ന ഭാവം വരുത്തി…

ഇട്ടിരുന്ന ഡ്രസ്സ്‌ അവൻ ഒന്ന് മണം പിടിച്ചു. സ്പ്രൈ മണം മാറിയിട്ടില്ല ഭാഗ്യം….

6 മണിക്ക് മുന്നേ ഹിരൺ വാർഡനെ ചെന്നു കണ്ടു നന്ദി അറിയിച്ചു.. ഹോസ്റ്റലിൽ നിന്നും അവൻ ക്യാമ്പസിലെ വാഗമരത്തിന് ചുവട്ടിലേക്കു നടന്നു. 6 മണി ആയപ്പോളേയ്ക്കും അവൻ അവിടെ സ്ഥാനം ഉറപ്പിച്ചു…. ഇന്ന് കോളേജ് അവധി ആണ്. വല്ല സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെങ്കിൽ തന്നെ അത് തുടങ്ങാൻ 10 മണി എങ്കിലും ആകും.. അത് കൊണ്ട് ആരുടേയും ശല്യം ഉണ്ടകില്ല… ഇനി ആരെങ്കിലും വന്നാൽ തന്നെ അത് വല്ല പ്രണയ ജോടികളും ആവും.. അവര് പിന്നെ ആർക്കും ശല്യം ആകാതെ അവരുടെ സ്വകാര്യതകൾ തേടി പൊയ്ക്കോളും… അതിനാൽ തന്നെ അനീറ്റയുമായി മനസ് തുറന്നു ഭരമെല്ലാം ഇറക്കി വയ്ക്കാൻ ഇതിലും പറ്റിയ സ്ഥലവും സമയവും വേറെ ഉണ്ടാകില്ല

എന്ത് സംസാരിക്കണം എങ്ങനെ തുടങ്ങണം അതിനെ കുറിച്ച് ഒരു ഐഡിയയും അവനു കിട്ടിയില്ല…

കഴിഞ്ഞ രാത്രിയെ സെക്കന്റുകളെ മിനിട്ടുകളായി അനീറ്റ എണ്ണി തീർത്തത് പോലെ ഹിരൺ ഫോണിലെ ക്ലോക്കിൽ 6 ആകുന്നതിനു വേണ്ടി കാത്തിരുന്നു…

കാത്തിരുന്ന നിമിഷം സമാഗതമായി… ഫോണിൽ സമയം 6 ആയതും ദാ വരുന്നു അനീറ്റയുടെ കാൾ….

മോർണിംഗ്….

മോർണിങ്…. എവിടെയാ….

ഞാൻ ക്യാമ്പസിൽ ഉണ്ട്… വാഗമരച്ചോട്ടിൽ….

ഇത്ര പെട്ടന്ന് എത്തിയോ അവിടെ… ഇവിടെ മെയിൻ ഡോർ തുറന്നെ ഉള്ളു…

ഇന്നലെ ഹോസ്റ്റലിനുള്ളിൽ കയറാൻ പറ്റിയില്ല…

ങേ… അപ്പൊ ഇന്നലെ എവിടാ സ്റ്റേ ചെയ്തത്….

ഗസ്റ്റ്‌ റൂമിൽ… അത് കൊണ്ട് 6 മണിക്ക് മുന്നേ ഇറങ്ങി…

ഞാൻ ദേ ഒരു 5 മിനിട്ട് ഓടി വരാം….

പതിയെ വന്ന മതി…. ഒരു തിരക്കും ഇല്ല…

ദേ വരുവാ…. ആഹ്ഹ ആഹ്ഹ്…..

പറയുന്നതിനൊപ്പം അവൾ കിതയ്ക്കുന്നത് കേട്ടതോടെ കക്ഷി ഓടിയാണ് വരുന്നത് എന്ന് ഹിരണിനു മനസ്സിലായി….

കാൾ കട്ട്‌ ആക്കി അനീറ്റയുടെ പ്രവർത്തികളിൽ അവൻ മന്ദഹാസം തൂകി നിന്നു…

അപ്പോഴാണ് അവൻ ആ ഒരു കാര്യം ചിന്തിച്ചത്… ഇന്നലെ മുതൽ അവൾ വിളിച്ചത് മുഴുവനും വീഡിയോ കാൾ ആയിരുന്നു.. ഇന്ന് പക്ഷെ രാവിലെ വിളിച്ചുണർത്തിയതും അല്പം മുൻപ് വിളിച്ചതും ആവട്ടെ വോയിസ്‌ കാളും… അതിനുള്ള ഉത്തരം തേടി അധികം കാത്തിരിക്കേണ്ടി വന്നില്ല അവനു….

 

തണുത്തുറഞ്ഞ പ്രഭാതത്തിന്റെ മൂടൽ മഞ്ഞു പാളികൾക്ക് വിള്ളൽ വീഴ്ത്തികൊണ്ട് സുര്യന്റെ സ്വർണ്ണ വർണ്ണ ശോഭമാർന്ന പൊന്കിരണങ്ങൾ ഭൂമിയിലേയ്ക്ക് ആഴ്നിറങ്ങി…

ആ പൊന്കിരണങ്ങൾക്കു മാറ്റു കൂട്ടികൊണ്ട് അവകൾക്കിടയിലൂടെ ഒരു മാലാഖ കടന്നു വരുന്നത് പോലെ അവൾ അനീറ്റ…..

ഹിരണിനോടുള്ള അവളുടെ പ്രണയത്തിന്റെ എല്ലാ തീവ്രതയും നിറച്ചു കൊണ്ട് അവനായി മാത്രം അണിഞ്ഞൊരുങ്ങി അവൾ ഒരു മാലാഖയെ പോലെ തുള്ളിച്ചടി വരുന്ന കാഴ്ച…..

ആ കാഴ്ച കണ്ട് ഹിരൺ ഇരുന്നിടത്തു നിന്നും അവൻ പോലും അറിയാതെ എഴുനേറ്റു പോയി…

ഇവളിൽ ഇത്രയും ഭംഗി ഉണ്ടായിരുന്നുവോ എന്ന് പോലും അവൻ ചിന്തിച്ചു പോയി…

ഹായ്… ഹിരൺ……

ഹായ്……

ഒത്തിരി നേരം ആയോ വന്നിട്ട്…..

ഇല്ല……

ആഹ്… ഹഹാ… ഹൂൂൂ ഹ്ഹഹ്ഹ……

കിതപ്പടക്കാൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് അവൾ അവനു സമീപം ആ വാഗമര ചുവട്ടിൽ ഇരുന്നു. ഒപ്പം അവനും….

Updated: March 16, 2025 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *