❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 11അടിപൊളി  

 

“”നീ വീട്ടിലെത്തി ഫ്രീ ആയി മെസ്സേജ് ചെയ്യ്.. “”

 

“”ഞാൻ വിളിക്കാം “”

 

ഫോൺ കട്ട്‌ ചെയ്‌തു ഞാൻ നേരെ വീട്ടിലേക്കു പോയി.

 

ശേഷം ഹോസ്പിറ്റലിൽ… സന്ധ്യ കഴിഞ്ഞു 7.30 ആയിക്കാണും. പുറത്തെ ക്യാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി റൂമിലേക്ക്‌ നടക്കുകയാണ് സ്വാതി.. പെട്ടെന്നാരെയോ കണ്ട പോലെ അവളൊന്നു നിന്നു!!. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ബൈക്കിൽ ചാരി നിൽക്കുന്ന എന്നെ!! ഒരു നിമിഷം ഞെട്ടി നിന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു.

 

“”നീയെന്താ ഇവിടെ “” ഞെട്ടൽ മാറാതെ അവൾ ചോദിച്ചു..

 

“”നിന്റെ അമ്മയെ കാണാൻ.. വാ “”അവളുടെ കൈ പിടിച്ചു ഞാൻ നടന്നു..

 

“”ഡാ അമ്മയോടെന്ത് പറയും “” കൈപിടിച്ച് നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു..

 

“”ഞാൻ പറഞ്ഞോളാം നീ വാ “” അവളെയും കൂട്ടി ഞാൻ റൂമിലേക്ക്‌ നടന്നു. റൂമെത്തിയതും കയ്യിലെ പിടി ഞാൻ വിട്ടു.

 

അവൾ കയറിയത്തിന് പിന്നാലെ ഞാനും ചെന്നു.. എന്നെ കണ്ടതും അവളുടെ അമ്മ എണീറ്റ് ഇരിക്കാൻ ശ്രമിച്ചു..

 

“”വേണ്ടമ്മേ കിടന്നോളു “” അവരുടെ അടുത്ത് ഇരുന്നു ഞാൻ പറഞ്ഞു.. അവർ ഞാൻ ആരാണെന്ന അർത്ഥത്തിൽ സ്വാതിയെ നോക്കി.

 

“”എന്റെ കൂടെ കോളേജിൽ പഠിക്കുന്നയാളാണമ്മേ.. വിഷ്ണു “”

 

“”ആ മോനെന്താ ഈ നേരത്തു “” അമ്മ ചോദിച്ചപ്പോൾ സ്വാതി ഒന്ന് ഞെട്ടി.

 

“”ഞാൻ വേറൊരാളെ കാണാൻ വന്നതാ അപ്പോഴാ ഇവളെ കണ്ടത്. അമ്മക്കെങ്ങനെയുണ്ട്.”” അത് കേട്ടപ്പോൾ അവൾക്കു സമാധാനമായി..

 

“”വേദനയുണ്ട് മോനെ.. കുഴപ്പമില്ല “”” അവരുടെ വാക്കുകളിൽ തളർച്ച ഉണ്ടായിരുന്നു.

 

“”ശരിയായിക്കോളും.. നിങ്ങൾ രണ്ടുപേരും മാത്രേയുള്ളോ?””

 

“”അല്ല നാത്തൂൻ വരും. കുറച്ചു കഴിയുമ്പോഴേക്കും എത്തും “”

 

“”പേടിക്കേണ്ട.. എന്താവിശ്യമുണ്ടെങ്കിലും ഞാനുണ്ട് .. എന്താ ഡോക്ടർ പറഞ്ഞെ?””

 

“” എന്തോ ഒരു മുഴയാണെന്നാ പറഞ്ഞെ.. “”

 

“”ഇത് കയ്യിൽ വച്ചോളു.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി “” കയ്യിൽ ബാക്കിയുണ്ടായിരുന്ന 2000 രൂപ അവരുടെ അവസ്ഥ കണ്ടു അവർക്ക് നൽകി കൊണ്ട് ഞാനും പറഞ്ഞു. സ്വാതി അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

 

“”വേണ്ട മോനെ. അതൊക്കെയുണ്ട്. “”

 

“”അത് പറഞ്ഞാൽ പറ്റില്ല.. ഇത് വാങ്ങണം “”

 

“”അമ്മേ അന്ന് അയാൾക്ക്‌ കൊടുക്കാൻ 12000 രൂപ തന്നത് വിഷ്ണുവാണ് “” അമ്മയെ നോക്കി സ്വാതി പറഞ്ഞു.. അതിഷ്ടപ്പെടാതെ ഞാൻ അവളെ നോക്കി..

 

“”അയ്യോ അത് മോനായിരുന്നോ തന്നെ.. അന്ന് അയാൾ വീട്ടിൽ കയറിയിരിപ്പായിരുന്നു.. എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കുമ്പോഴാ ഇവൾ പൈസയും കൊണ്ടു വന്നേ.. മോനൊരുകോടി പുണ്യം കിട്ടും.. മറ്റുള്ളവരുടെ വേദന മനസിലാക്കുന്ന മോന് നല്ലത് മാത്രേ വരൂ..”” അവർ കരയുന്നുണ്ടായിരുന്നു.

 

“”അങ്ങനെയൊന്നുമില്ല.. പൈസയൊക്കെ ആവിശ്യങ്ങൾക്ക് ചിലവാക്കാനുള്ളതല്ലേ. കയ്യിൽ വച്ചിട്ട് കാര്യമില്ലല്ലോ.. സാരമില്ല.. ഞാൻ ഇറങ്ങട്ടെ.. എന്തുണ്ടെങ്കിലും വിളിക്കണം.. എന്നെ മോനെ പോലെ കണ്ടാൽ മതി “” ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കൊടുത്ത പൈസ കയ്യിൽ ചുരുട്ടിപിടിച്ചു എന്റെ നേരെ അവർ കൈ കൂപ്പി. ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചു പുറത്തേക്കു നടന്നു.. അവൾ ഞാൻ പോണതും നോക്കിനിന്നു.

 

അവരുടെ അവസ്ഥ ആലോചിച്ചു എനിക്ക് സങ്കടമായി.. സ്വാതിയെ സ്നേഹിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിച്ചു. പുറത്തു ബൈക്കിനടുത്തെത്തിയ എന്നെ പുറകിൽ നിന്നും വന്ന സ്വാതി കയ്യിൽ പിടിച്ചു നിർത്തി.

 

ഞാൻ തിരിഞ്ഞതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

 

“”നീ.. നീ… എനിക്കൊന്നും പറയാൻ കഴിയുന്നില്ല..”” നെഞ്ചിൽ തല വച്ചവൾ കരഞ്ഞു..

 

“”കരയരുത്.. ഞാൻ നിന്നെ സ്നേഹിച്ചത് ഇപ്പോൾ എനിക്കൊരാനുഗ്രഹമായി തോന്നുന്നു. എന്റെ അച്ഛനെയും അമ്മയെയും നോക്കുന്നതുപോലെ നിങ്ങളെയും ഞാൻ നോക്കും “”

Leave a Reply

Your email address will not be published. Required fields are marked *