നേരെ സ്വാതിയുടെ അടുത്ത് ചെന്നു.. അപ്പോഴേക്കും ക്ലാസിലെ പെൺപിള്ളേർ അവളെ പൊതിഞ്ഞിരുന്നു.. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരും മാറിത്തന്നു..
“”എന്താണ് എല്ലാവരും ചോദിക്കുന്നെ “”
“”ചോദിക്കാൻ മാത്രം ഉണ്ടാക്കി തന്നിട്ടല്ലേ നീ പുറത്തു പോയെ “” ആള് കലിപ്പിലാണ്.
“”എന്ത് പറ്റി കലിപ്പിലാണല്ലോ “” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“”നീയെന്തിനാ ആ പെണ്ണിന് കൈ കൊടുത്തത്.. എന്നിട്ട് എന്തൊരു ചിരിയായിരുന്നു രണ്ടുപേരും “”
എന്റെ മുഖത്തു നോക്കി ദേഷ്യത്തിൽ ശബ്ദം കുറച്ചവൾ പറഞ്ഞു.
“”ഓഹ് അതാണോ കാര്യം.. അതൊക്കെ നമ്മുടെ ചേച്ചിമാരല്ലെടീ “”
“”അങ്ങനെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട.. “”
“”ഓഹ് ഇപ്പോൾ തന്നെ തുടങ്ങിയോ.. ഇന്നലെയങ്ങു തുടങ്ങിയതേയുള്ളു പ്രേമം “”
“”എന്തായാലും അങ്ങനെയുള്ള കലാപരിപാടികൾ വേണ്ട ok “” ഒരു ശാസനം പോലെ അവൾ പറഞ്ഞു.
“”Ok നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട പോരെ “”
“”ആ അതുമതി നല്ലകുട്ടി “” ചിരിച്ചു കൊണ്ടു സന്തോഷത്തോടെ അവൾ പറഞ്ഞു.. ഗൗരി ചേച്ചിയുടെ ചിത്രം വരയ്ക്കുന്ന കാര്യം ഞാൻ പറഞ്ഞില്ല. അതും കൂടി കേട്ടാൽ ആ അവസരം കുളമാകും.
“” നീ വന്നേ ഇന്ന് ക്ലാസ്സിൽ ഇരിക്കേണ്ട. ഇവിടെയൊക്കെ ചുറ്റി കറങ്ങാം “” ഞാൻ അവളുടെ കൈ പിടിച്ചു പുറത്തേക്കു നടന്നു.. അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.. പോകുന്ന വഴിക്കു കൂട്ടുകാരന്റെ ബൈക്കിന്റെ ചാവിയും മേടിച്ചു..
ക്യാമ്പസ്സിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തിയ എന്റെ കൂടെ ചുറ്റുമൊന്നു നോക്കിയ അവൾ കയറിയിരുന്നു.. കോളേജ് ഗേറ്റ് കഴിഞ്ഞതും അവളുടെ മനസൊന്നു ഫ്രീ ആയി..
“”നിന്റെ കൈയെവിടെ “” ഞാൻ അവളോട് ചോദിച്ചു..
“”ഇവിടെയുണ്ട് എന്തേ “”
“”അതവിടെ പൂഴ്ത്തി വെക്കാനാണോ ഉദ്ദേശം. എന്റെ വയറിൽ പിടിക്കെടീ പുല്ലേ “”
അവൾ ഒരു പരിഭ്രമത്തോടെ എന്റെ വയറിൽ കൈകൾ വച്ചു..
“”ഇനി എപ്പോൾ പോകുമ്പോഴും ഇതുപോലെ വച്ചേക്കണം.. ഞാൻ നിന്റെ കാമുകനാണ്.. കല്യാണം കഴിക്കാൻ പോകുന്ന ആള് ok “”
“Mm അല്ല എവിടെക്കാ “”
“”നീ പറ എവിടെയും പോകാം “”
“”എന്നാൽ എനിക്കൊരു ചിക്കു ജ്യൂസ് വാങ്ങി താ.. “” എന്റെ ചെവിയുടെ അടുത്ത് വന്നത് പറഞ്ഞപ്പോൾ എന്തോ ഒരു കുളിരു കയറി.. അവളിങ്ങനെ വയറിൽ പിടിച്ചു അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ..
“”ടീ എനിക്കൊരുമ്മ താ “”
“”ഇവിടുന്നോ.. റോടാണ് മോനെ ആരെങ്കിലും കാണും “”
“”ഒന്ന് താ കൊതിയായിട്ടല്ലേ.. “”
“”നിർബന്ധാണോ “”
“”ആ താ നീ “”
അവൾ ചുറ്റുമൊന്നു നോക്കിയ ശേഷം എന്റെ പുറം കഴുത്തിൽ ചുംബിച്ചു.. എന്റെ ഉള്ളിൽ ഒരു കുളിരു കോരി.. എന്തൊരു ഫീൽ.. അവളെയൊന്നു കെട്ടിപ്പിടിക്കാൻ തോന്നി..
ഞാൻ വണ്ടി നേരെ ഒരു ബേക്കറി കടയിലേക്ക് തിരിച്ചു. വണ്ടിയിൽ നിന്നിറങ്ങി ഉള്ളിലേക്ക് ഫാമിലി സെക്ഷനിൽ പോയി ഇരുന്നു. നല്ല അന്തരീക്ഷം എസി ഉള്ളതുകൊണ്ട് നല്ല തണുപ്പും മങ്ങിയ ലൈറ്റും കൊള്ളാം.. ഒരു വെയിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“” ബ്രോ ഒരു ചിക്കു ജ്യൂസ്”” ഞാൻ അയാളെ നോക്കി പറഞ്ഞു.
“” അപ്പോ നിനക്ക് വേണ്ടേ? “” സ്വാതി എന്നോട് ചോദിച്ചു.
“” എനിക്ക് നീയില്ലേ”” ഞാനൊന്ന് തമാശ രൂപത്തിൽ പറഞ്ഞെങ്കിലും അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാൽ അയാൾക്ക് അത് ഭയങ്കര ഇഷ്ടമായി അയാൾ ചിരിക്കുന്നുണ്ടായിരുന്നു.
“” ഏട്ടാ രണ്ട് ചിക്കു ജോസ്”” അവൾ അയാളോട് പറഞ്ഞു.
“” നിനക്ക് പരിസരം നോക്കി സംസാരിച്ചുകൂടെ “” അയാൾ പോയപ്പോൾ സ്വാതി എന്നോട് ദേഷ്യപ്പെട്ടു.
“” ഞാനൊരു തമാശ പറഞ്ഞതല്ലേ മുത്തേ “”
“” അവന്റെ ഒരു തമാശ. “”
“”അല്ല അമ്മക്കെന്താ പ്രശ്നം.. ഞാനതു ചോദിക്കാൻ വിട്ടുപോയി “”
“”ഒന്നുല്ലെടാ.. ഈയടുത്തു തുടങ്ങിയതാ ഒരു വയറുവേദന.. ഇന്നിപ്പോൾ വയ്യാതെ കിടക്കാണ്.. ഭക്ഷണമൊക്കെ ഞാൻ ഉണ്ടാക്കിയിട്ടാ പോന്നേ “”
