❤️❤️❤️കുടമുല്ല – 1 ❤️❤️❤️

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്,… എല്ലാവർക്കും ഇഷ്ടപ്പെടുന്ന എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സ്റ്റോറി എഴുതണം എന്ന ആഗ്രഹത്തിന്റെ പുറത്തു പറ്റിപ്പോയതാണ്,… വലിയ ട്വിസ്റ്റുകളോ സംഭവങ്ങളോ ഇല്ലാത്ത സിംപിൾ സ്റ്റോറി ആണ് ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഈ കഥയിൽ നടക്കും എന്നെ പറയാനുള്ളൂ… ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ…

സ്നേഹപൂർവ്വം…❤️❤️❤️

“Is’nt it lovely all alone, Heart made of glass My mind of stone. Tear me to pieces Skin to bone… Hello welcome home…”

ബില്ലി കുട്ടി ഒന്നുകൂടെ പാടിയപ്പോഴാണ് കഷ്ടപ്പെട്ട് കണ്ണ് തുറന്നു എഴുന്നേറ്റത്.

“ഡാ നാറി വേണേൽ എന്തേലും വന്നു ഞണ്ണ്….ഇനി പുറകെ നടന്നു വിളിക്കാനൊന്നും എനിക്ക് വയ്യ….”

വാട്ട് ഏ വേ റ്റു സ്റ്റാർട്ട് ഏ ഡേ…. രാവിലെ തന്നെ അമ്മയുടെ വായിലിരിക്കുന്ന കേട്ട് അങ്ങ് ഉണരണം എന്തോ ഇപ്പൊ അത് കേട്ടില്ലെങ്കിലാണ് സങ്കടം. പക്ഷെ രാവിലെ മുകളിൽ കിടക്കുന്ന എന്നെ ഫോണിൽ വിളിച്ചു തെറി പറയുന്ന അമ്മയ്ക്കറിയില്ലല്ലോ ഞാൻ ഈ അതിരാവിലെ പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നതിലൂടെ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭം, രാവിലെ പതിനൊന്നു മണിക്ക് എഴുന്നേറ്റാൽ രാവിലത്തെ ബ്രേക്ഫാസ്റ് ഉം ഉച്ചക്കത്തെ ഊണും ഒരുമിച്ചാക്കാം… എന്റെ ഈ ത്യാഗത്തെ എന്നെങ്കിലും വീട്ടിലുള്ളവർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ. ഓഹ് ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലെ ഞാൻ വിവേക്, വിവേക് ഭാർഗവ്, വീട്ടിലെ ഏത്തൻ 27 നോട്ട്ഔട്ട്. ജോലി ഇല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല… എന്ന് വെച്ച് ഭൂമിക്ക് ഭാരമായ വെറും മരപ്പാഴൊന്നും അല്ല, അമ്മാവൻ ബുള്ളറ്റ് എടുത്തപ്പോൾ നിന്റെ ടൈം എന്നും പറഞ്ഞു എറിഞ്ഞു തന്ന ഒരു സി ഡി ഡോൺ ഉള്ളതുകൊണ്ട് വീട്ടുകാരുടെ മുന്നിൽ തലചൊറിയാതെ ഇടയ്ക്കുള്ള വെള്ളമടിയും റീചാർജിങ്ങും ഒക്കെ നടന്നു പോവുന്നു, ഡിഗ്രി പിള്ളേരുടെ പാർട്ട് ടൈം ജോബ് ദൈവങ്ങളിലൊന്നായ സൊമാറ്റ ഈയുള്ളവന്റെയും കഞ്ഞിയാണ്,… എന്ന് വെച്ചു എന്നും ഇല്ലട്ടോ, എനിക്ക് ആവശ്യം വരുമ്പോ മാത്രം ഓടും. M കോം കഴിഞ്ഞു ഇറങ്ങിയപ്പോൾ വിളഞ്ഞു ഫലഭുവിഷ്ടമായി കിടന്ന ബാങ്കിങ് സെക്ടർലേക്ക് കണ്ണും നട്ടായിരുന്നു തുടങ്ങിയത്, പാമ്പു കടിക്കാനായിട്ട് സയൻസ് ഉം എഞ്ചിനീയറിംഗ് ഉം കഴിഞ്ഞ നാറികള് വരെ സ്കൂള് വിട്ടപോലെ ബാങ്ക് ടെസ്റ്റ് എന്നും പറഞ്ഞു ഓടുന്നത് കണ്ടപ്പോഴാണ് ഊമ്പി കിട്ടി എന്ന് എനിക്ക് മനസ്സിലായത്… എന്റെ ചക്രശ്വാസം കണ്ട അനിയൻ നാറിക്ക് വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായില്ല പ്ലസ് റ്റു കഴിഞ്ഞ പാട് അത്യവശ്യം നല്ലൊരു ടെക്നിക്കൽ കോഴ്സ് പഠിച്ചു ആഹ് തെണ്ടി കിട്ടിയ വണ്ടിക്ക് നാട് വിട്ടു കേരളത്തിന്റെ നാല് മൂല പോലും നേരെ ചൊവ്വേ കാണാത്ത ഞാൻ വീട്ടിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ അവൻ മുംബൈയിലും അത് കഴിഞ്ഞു ഗള്ഫിലേക്കും പറന്നു, ഇപ്പൊ ഏതോ കമ്പനിയിൽ സൂപ്പർവൈസർ ആയി. പി ജി വരെ പഠിച്ചിട്ട് ഏതേലും ജോലിക്ക് പോവുന്നതിൽ എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല, പക്ഷെ നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും തെറിയും ഓർത്തു ഇനി എന്ത് മൈര് എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു സർക്കാർ ജോലികാർക്ക് കല്യാണ കമ്പോളത്തിലെ മാർക്കറ്റ് കൂടുതലാണെന്നറിഞ്ഞത് അതോടെ അതിലേക്ക് തിരിഞ്ഞു, പി ജി ഉള്ള കോണ്ഫിഡൻസിൽ ഒരു കുന്തോം നോക്കാതെയാണ് ആദ്യ പി എസ് സി എഴുതിയത്, എന്റെ കോണ്ഫിഡൻസ് നാലായിട്ടു മടക്കി കോത്തിൽ വെച്ചോളാൻ പറഞ്ഞു ബ്ലഡി പി എസ് സി…
അങ്ങനെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരു ഇന്സ്ടിട്യൂട്ടിൽ അങ്ങ് ചേർന്നു. പക്ഷെ ചേർന്ന് മൂന്ന് കൊല്ലമായിട്ടും നിന്നിടത്തു നിന്ന് കറങ്ങുന്ന കണ്ടതോടെ വീട്ടുകാരുടെ ടോൺ പിന്നെയും മാറി,.. സോമാറ്റോ വന്നതോടെ, എന്റെ കാര്യാമൊക്കെ നടന്നു പോവുന്നുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ ഒക്കെ നടത്തുന്നത് അച്ഛനാണ്,ഒപ്പം ഗൾഫിൽ നിന്ന് കാശയച്ചു കൊടുക്കുന്ന അനിയൻ തെണ്ടിയും, സത്യം പറഞ്ഞാൽ അവനവിടെ എത്ര ശമ്പളം കിട്ടുമെന്ന് പോലും കൃത്യം പറഞ്ഞാൽ ഇവിടെ ആർക്കും അറിയില്ല എങ്കിലും അവൻ എന്തെങ്കിലും കൊടുക്കുന്നുണ്ടല്ലോ എന്നുള്ളതും കൊണ്ടും പറയാൻ ജോലി ഉള്ളതുകൊണ്ടും എന്നേക്കാൾ വില അവനുണ്ടെന്നുള്ളത് ഒരു തുണി ഉടുക്കാത്ത സത്യം ആണ്. ഈ അവൻ തെണ്ടി നാറി എന്നൊക്കെ പറയുമെങ്കിലും ആള് പാവമാണ്, പേര് വിനീത് ഭാർഗവ്.

ബെഡിൽ എണീച്ച പടി ഇരുന്നു മന്ദിച്ചു ഓരോന്ന് ആലോചിക്കുന്നതിന്റെയും സ്വപ്നം കാണുന്നതിന്റെയും ഒരു സുഖം അടിപൊളി ആണ്, പക്ഷെ ഒരു പ്രശ്നം ഉണ്ട്..കൂടുതൽ ഇരുന്നാൽ പിന്നെയും ഉറങ്ങിപ്പോവും, അതുകൊണ്ടു മാത്രം എഴുന്നേറ്റു, കലാപരിപാടികളും ടോയ്ലറ്റിലെ കലാപവും കഴിഞ്ഞു താഴെ ഇറങ്ങി,… പഴയ തറവാട്ടു വീടാണ് ഞങ്ങളുടെ, ഇളയ സന്തതി ആയതുകൊണ്ട് തന്തപ്പടിക്ക് ലോട്ടറി അടിച്ചതാണെന്നും പറയാം… ലാൽ ജോസിന്റെ നീലത്താമരയിലെ ആഹ് വീടിന്റെ പോലെ ഇരിക്കും ഏകദേശം, നടുമുറ്റം ഒന്നുമില്ല, എങ്കിലും ഒരസ്സൽ പഴയ സ്റ്റൈൽ തറവാട്, താഴെ ചെന്ന് അടുക്കളയിലെ ടേബിളിൽ അങ്ങ് ഇരുന്നു, അമ്മ അടുക്കളയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നുണ്ട്, ഉച്ചക്കത്തെക്കുള്ള സംഭവങ്ങൾ കൂടി കാലാക്കിയിട്ട് വേണം അച്ഛന്റെ അടുത്തേക്ക് ആൾക്ക് പോവാൻ, അച്ഛനിപ്പൊ പറമ്പിലെ വാഴയ്ക്ക് മുഴുവൻ വെള്ളമൊഴിച്ചു കപ്പച്ചുവട് മാന്തിപ്പറിക്കുന്നുണ്ടാവും,… അത്യാവശ്യം മൂന്ന് മൂന്നര ഏക്കറിൽ വാഴയും കപ്പയും ഒക്കെ ഉണ്ട്,…. എങ്കി പിന്നെ നിനക്ക് കൃഷി ചെയ്തൂടെ മൈരെ എന്നാവും നിങ്ങൾ ആലോചിക്കുന്നത്, My thoughts exactly പക്ഷെ അതിലൊരു ക്യാച്ച് ഉണ്ട്… ഒന്ന് ഇത്രയും പഠിപ്പിച്ചത് കൃഷി ചെയ്യാൻ ആണോ എന്ന ഊള ചോദ്യം ആദ്യം അച്ഛന്റെ വായിൽ നിന്ന് വരും അതിനെ എങ്ങനെ എങ്കിലും നേരിട്ടാലും അടുത്ത പണി എന്ന് പറയുന്നത് ഞാൻ അവിടുന്നു ഇനി സ്വർണം ഖനനം ചെയ്തെടുത്താലും അത് മാർക്കറ്റിൽ കൊണ്ടുപോയി വിക്കുന്നതും ക്യാഷ് വാങ്ങുന്നതും അച്ഛൻ ആയിരിക്കും, നയാ പൈസ എന്റെ കയ്യിൽ കിട്ടില്ല, പിന്നെ ഞാൻ എന്തിന് പറമ്പിൽ പണി എടുത്തു എന്റെ നട്ടെല്ല് റബ്ബർ ആക്കണം….
ഓഹ് പുല്ല് ഞാൻ പിന്നെയും കാടുകയറി പോയല്ലേ,…ഒരു സെക്കന്റ് കിട്ടിയാൽ ഞാൻ എന്തേലും ആലോചിച്ചോണ്ടിരിക്കും. നമുക്ക് വിഷയത്തിലേക്ക് വരാം, അടുക്കളയിൽ റോ റോ സർവിസ് നടത്തുന്ന എന്റെ അമ്മയുടെ പേരാണ് ഉഷ, മിന്നൽ ഷിബുവിനെ കിട്ടാത്ത കൊണ്ടാണോ എന്തോ,… മിന്നൽ ബസ് ഓടിച്ചിരുന്ന ഭാർഗവനെ കെട്ടി ഞങ്ങളുടെ അമ്മയായത്. വീട്ടിൽ എന്നോട് കുറച്ചെങ്കിലും ഒരു സഹാനുഭൂതി ഉള്ള ആളായിരുന്നു,…ഇപ്പൊ കിട്ടും സർക്കാർ ജോലി ഇപ്പൊ സർക്കാർ ജോലി കിട്ടും എന്ന് പറഞ്ഞു ഒന്ന് രണ്ടു വര്ഷം ഞാൻ ഇട്ടു വലിപ്പിച്ചത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ അമ്മയ്ക്കും എന്നെ അത്ര വില ഇല്ലാതെ ആയിട്ടുണ്ട്,…പോയ മാനവും അന്തസ്സും തിരിച്ചു പിടിക്കാനുള്ള എന്റെ കഠിനശ്രെമം ആണേൽ എങ്ങും എത്തുന്നുമില്ല… ഉള്ളിൽ നിറഞ്ഞു വന്ന കലി തീർത്തത് പാത്രത്തിൽ എന്നെ നോക്കി അഹങ്കരിച്ചിരുന്ന തെണ്ടി പുട്ടിന്റെ കഴുത്തു പിടിച്ചു ഞെരിച്ചിട്ടാണ്. എനിക്കുള്ളതും തന്ന് അടുക്കള ഒതുക്കി അമ്മ പിറകിലെ വാതിലിലൂടെ പറമ്പിലേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *