❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“വേണ്ട ഞങ്ങള് ഞങ്ങള് പൊക്കോളാം….”

“ഏയ് അതൊന്നും പറഞ്ഞാലൊക്കില്ല,… നിങ്ങളെ വീട്ടിലാക്കി ഓരോ ചായയും പരിപ്പുവടയും കഴിച്ചിട്ടെ ഞങ്ങൾ ഇനി തിരിച്ചു പൊരുന്നുള്ളൂ…”

ഓഹ് അയാൾക്ക് ഇത്രേം ഒണ്ടാക്കി വെച്ചത് പോരാ ഇനി പരിപ്പുവടേം കൂടി മുണ്ങാഞ്ഞിട്ടാ…

“വാടാ മക്കളെ….”

അയാള് നീരാളി പോലെ എന്നെയും ചുറ്റിപ്പിടിച്ചു കാറിലേക്ക് നടന്നു. എന്റെ പിറകെ ജീവശവം പോലെ അവളും നടന്നു.

സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഓമനക്കുട്ടന്റെ അവസ്‌ഥ എനിക്ക് കൃത്യമായിട്ട് മനസ്സിലാവുന്നത്,… നമ്മുടെ മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ…

കാറിൽ ഇരുന്നു പോണ വഴിക്ക് മുഴുവൻ കാർ എവിടേലും പോയി ഇടിച്ചു ഞങ്ങളെല്ലാം തട്ടിപോണേ എന്നു വരെ ആലോചിച്ചു പ്രാര്ഥിച്ചാണ് ഞാൻ ഇരുന്നത്,…

അവളുടെ ഫോൺ ഇതിനിടയിൽ അടിക്കുന്നത് ഞാൻ കണ്ടിരുന്നു സൈലെന്റ് ആയിരുന്നു പക്ഷെ മിന്നുന്നത് എനിക്ക് കാണാലോ… അവനാ ആഹ് അനിയൻ തെണ്ടി,… മൈരന് മതിയായില്ലേ ആവോ…

കാറിൽ ഇരുന്നു പുറത്തെ അനന്തമായ മാങ്ങാത്തൊലിയും നോക്കി ഇരിക്കുമ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആലോചിക്കുകയായിരുന്നു ഞാൻ… ഇന്നലെ അടിച്ചിട്ട് ഉറങ്ങാൻ പോയ ഞാൻ കെട്ടി ഈ കാറിലെത്തിയത് എങ്ങനെ ആണെന്ന് ചെറിയ ഒരു മൂടൽ മാത്രമേ മനസ്സിൽ ഇപ്പൊ ഉള്ളൂ… പക്ഷെ ഒന്നൂടെ ശെരിക്കും ചൂഴ്ന്നു നോക്കിയപ്പോൾ ഓരോന്നായി ഓർമ വന്നു തുടങ്ങി….
***********************************

പ്രീതീ…..ഘ്രാ…..”

“അയ്യോ…..ആരാ….”

അലർച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്,….ഒരു മിനിറ്റ് എടുത്തു എവിടെ ആണെന്ന് ഒന്ന് ബോധം വരാൻ,… നോക്കുമ്പോൾ ചിറയിൽ തന്നെ ആണ്,… ഒച്ച എന്താണ് എന്ന് നോക്കുമ്പോൾ മനീഷ് ഫോണിൽ സിനിമ കണ്ടോണ്ടു ഇരിക്കുവാണ് ബ്ലൂടൂത്ത്, സ്‌പീക്കറിൽ കണക്ട് ചെയ്തിട്ടുണ്ട്, പ്രാന്തൻ നട്ടപ്പാതിരയ്ക്ക് മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്.

“എന്തുവാടാ മൈരെ….ഒറങ്ങുമ്പോൾ പേടിപ്പിക്കുന്നോ…”

“ഞാൻ അല്ലട അർജുൻ റെഡ്ഢി ആണ് ഞാൻ ഇപ്പോഴാ കാണുന്നത്,…”

“അർജ്ജുൻ റെഡ്ഡീടെ അണ്ടി…ഹെഡ്സെറ്റ് വെച്ച് കുത്തി കൊണക്ക് മൈരെ…”

പുല്ലന്റെ ഒരു ഒടുക്കത്തെ സിൽമ കാണൽ… ഉറക്കം പോയി ഇനി ഒന്നേന്നു തുടങ്ങണം,… ഞാൻ പിന്നേം തട്ടിലേക്ക് ചാഞ്ഞു.

“Isn’t it lovely…”

ഓഹ് സമ്മതിക്കില്ല ഒന്ന് കഴിഞ്ഞപ്പോ അടുത്തത്,…

ഫോൺ എടുത്തു.

“ചേട്ടാ….”

അനിയൻ വിനീത് ഇവനെന്താ ഈ സമയത്ത് എന്നെ വിളിക്കണേ…

“എന്താടാ….”

“ചേട്ടാ….എനിക്ക് ഇപ്പൊ ഇത് പറയാൻ ചേട്ടൻ മാത്രേ ഉള്ളൂ…എന്നെ സഹായിക്കും എന്ന് ഉറപ്പ് താ…..”

“നീ മോങ്ങാതെ കാര്യം പറയെടാ….”

എടുത്ത വാക്കേ ചെക്കൻ കക്കൂസിലിരുന്നു മുക്കും പോലെ പിച്ചും പേയും പറയുന്നത് കേട്ട എനിക്ക് വട്ട് പിടിച്ചു.

“ചേട്ടൻ ഞാൻ പറയുന്ന പോലെ ചെയ്യും എന്ന് വാക്ക് താ….പ്ലീസ്….”

പിന്നേം അവന്റെ മൂഞ്ചിയ വർത്താനം കേട്ടതും പിന്നൊന്നും ആലോചിച്ചില്ല.

“ആഹ്ടാ നീ എന്താന്നു വെച്ചാൽ പറഞ്ഞു തുലക്ക് നീ പറയണത് പോലെ ഞാൻ ചെയ്തോളാം വാക്ക്…..പോരെ…ഇനി മനുഷ്യനെ പേടിപ്പിക്കാതെ നീ കാര്യം പറ…”

“ചേട്ടാ…എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്…..”

“ആഹാ വെരി ഗുഡ്….ഇതിനാണോ നീ പേടിച്ചു മോങ്ങിയത്, ഇതൊക്കെ ചീള് കാര്യമല്ലേ… നീ ഇങ്ങോട്ടു വാടാ നിങ്ങളുടെ കല്യാണം ഈ ചേട്ടൻ നടത്തി തരും….പോരെ….സമാധാനമായില്ലേ ഇനി മോൻ പോയി ഉറങ്ങിക്കോ ഗുഡ് നയ്റ്….”

“അയ്യോ വെക്കല്ലേ ചേട്ടാ ഞാൻ പറഞ്ഞോട്ടെ….പ്ലീസ്…”

“ഓ എന്തുവാടാ നീ ഇതുവരെ പറഞ്ഞു കഴിഞ്ഞില്ലേ….”

“ചേട്ടാ….നാളെ അവളുടെ കല്യാണം ആണ്….എനിക്ക് സഹിക്കാൻ പറ്റണില്ല….”

“ആണോ സോറിയെടാ,…എന്തു ചെയ്യാനാ എല്ലാം വിധി ആണെന്ന് വിചാരിക്കാം നീ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങിക്കോ എല്ലാം ശെരി ആകും…”
“ചേട്ടാ…പ്ലീസ്….അവൾ അവള് ഇറങ്ങി വരാൻ സമ്മതിച്ചു നിക്കുവാ…ചേട്ടൻ ഒന്നു പോണം….എനിക്കിപ്പോ ഇതു പറയാൻ വേറെ ആരുമില്ല….ചേട്ടാ പ്ലീസ്…”

അടിച്ച മയക്കം ഒരു സെക്കന്റ് കൊണ്ടു ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *