❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

അവൻ ചോദിച്ചപ്പോൾ എനിക്കും ഉത്തരം ഉണ്ടായില്ല,…. ഒന്നല്ലെങ്കിലും അവരുടെ പ്ലാൻ നശിപ്പിച്ചത് ഞാൻ ആണല്ലോ…”

“ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നത്,…”

എന്റെ സ്വരത്തിലെ തണുപ്പ് അറിഞ്ഞിട്ടാവും അവനും ഒന്നു തണുത്തു,.

“ചേട്ടാ…പാർട്ടിക്കാരു ഇന്ന് നിങ്ങളുടെ കല്യാണം നടത്താൻ പ്ലാൻ ചെയ്തിരിക്കുവാ…”

അത്രേ ഞാൻ കേട്ടുള്ളൂ,…കസേരയിലേക്ക് ഇരുന്നുപോയി,…

“ചേട്ടാ…ചേട്ടാ…”

“എടാ….ഞാൻ ഞാനിനി എന്തു ചെയ്യും,…ഞാൻ എല്ലാം പറയട്ടെ,…”

“എല്ലാം തുറന്നു പറഞ്ഞാൽ അവൾ എന്തു ചെയ്യും,…അവൾക്കിനി തിരിച്ചു ചെല്ലാൻ പറ്റ്വോ,…”

“വേണ്ട…..തിരിച്ചു ചെല്ലണ്ട വീട്ടിലേക്കു കൊണ്ടു പോവാം…നീ കെട്ടാൻ പോവുന്ന പെണ്ണാണെന്നു പറഞ്ഞാൽ പോരെ….”

“ഞാൻ അവിടെ ഇല്ലാതെ അച്ഛനെയും അമ്മയെയും ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ പറ്റും,… പിന്നെ നാട്ടിലുള്ളവരു എന്തൊക്കെ പറഞ്ഞു ഉണ്ടാക്കും എന്നു ചേട്ടന് മനസ്സിലാവില്ല…. ഇപ്പോൾ ആഹ് പാർട്ടിക്കാരു ഇതറിഞ്ഞാൽ എന്തൊക്കെ പുകിൽ ഉണ്ടാക്കും എന്നും പറയാൻ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതവന്മാർക്ക് വാശി തീർക്കാൻ ഉള്ള ഒരു വഴി മാത്രേ ഉള്ളൂ…. ഞാൻ പറയുന്നത് ചേട്ടൻ ഒന്നു കേൾക്ക്,….അവന്മാര് പറയുന്നത് പോലെ ഒരു ചരട് അവളുടെ കഴുത്തിൽ കെട്ട്, ഒരു ചരട് കെട്ടിയതുകൊണ്ടു മാത്രം ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ലല്ലോ,… ഒരു ഒറ്റ വർഷം ഞാൻ നാട്ടിൽ എത്തും വരെ അവൾക്ക് നമ്മുടെ വീട്ടിൽ നിൽക്കാം,… വേറെ എവിടെയും പോവേണ്ട,..ഏട്ടൻ കെട്ടിക്കൊണ്ടു വന്നതാണെന്ന് എല്ലാരും വിചാരിച്ചോളും, ഞാൻ വന്നു നിങ്ങൾ ഡിവോഴ്സ് ഒപ്പിട്ടാൽ പിന്നെ അവളെയും കൊണ്ടു ഞാൻ പൊക്കോളാം…, ചേട്ടന് പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല, വീട്ടിൽ ഈ കാര്യം ഞാൻ തന്നെ വരുമ്പോൾ പറഞ്ഞോളാം….. പ്ലീസ്……എനിക്കുവേണ്ടി, ഇതെങ്കിലും ചെയ്തു തന്നൂടെ….എന്റെ മുൻപിൽ ഇപ്പൊ സഹായിക്കാൻ വേറെ ആരുമില്ല, വേറെ ഒരു വഴിയുമില്ല….”

“എങ്കി വീട്ടിലേക്ക് കൊണ്ടു പോവണ്ട ഇവളെ നമുക്ക് ഏതേലും ഹോസ്റ്റലിൽ നിർത്താം…നീ വരുന്നത് വരെ ഉള്ള കാര്യമല്ലേ ഉള്ളൂ….”
“അപ്പൊ ഇതുവരെ പറഞ്ഞതൊക്കെ കള്ളം ആണെന്ന് എല്ലാവർക്കും മനസിലാകും,… അവളെ ഹോസ്റ്റലിൽ നിന്നു അവളുടെ വീട്ടുകാർക്ക് കൊണ്ടു പോവാനാണോ പാട്‌,…നമുക്ക് അവളുടെ മേൽ ഒന്നും പറയാൻ പറ്റില്ല….”

“നിന്റെ പ്ലാൻ ഒക്കെ വെറും മണ്ടത്തരം ആണ്,…ഇതൊക്കെ പോട്ടെ…എന്നെ കെട്ടാൻ അവള് സമ്മതിക്കും എന്നു തോന്നുന്നുണ്ടോ….”

അവസാന ശ്രെമം എന്ന നിലയിൽ ഞാൻ ഒന്ന് എറിഞ്ഞു നോക്കി.

“ചാരു ആണോ…. അവൾക്ക് സമ്മതാ,…ഇന്നലെ രാത്രി മുതൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നതാ,…അവൾ സമ്മതിച്ചിട്ടുണ്ട്….”

അവൻ പറയുന്നത് കേട്ട് ഞാൻ അവളെ ഒന്നു നോക്കി,… ചുരിദാറിന്റെ ഷാൾ കൊണ്ടു നിറഞ്ഞൊഴുകുന്ന കണ്ണീരു തുടച്ചുകൊണ്ട് അവൾ അവിടെ ഇരിക്കുന്നു,.

വെള്ള ചുരിദാർ,.. ഒളിച്ചോടുമ്പോൾ ഇടാൻ പറ്റിയ കളർ, ഞാൻ ആലോചിച്ചു,….ഓഹ് ഞാൻ ഒപ്പിച്ചതൊക്കെ ഓർത്തതും ആഹ് പുച്ഛം ബൂമെറാങ് പോലെ തിരിച്ചു വന്നതും ഞാൻ ഒന്ന് സ്വയം മടങ്ങി,.

എനിക്ക് പക്ഷെ ഇതൊന്നും ദഹിക്കാത്തത് കൊണ്ടു ഞാൻ പിന്നെയും തർക്കിച്ചുകൊണ്ടിരുന്നു. അവൻ ഇരുന്നു മോങ്ങാനും തുടങ്ങി,.

“നീ ഒന്നു കൊണ്ടും പേടിക്കണ്ട…ഇതെല്ലാം ഞാൻ സംസാരിച്ചു ശെരി ആക്കിക്കോളം…..ഞാൻ അവളെ കെട്ടാനും പോണില്ല,…പക്ഷെ നീ വരുമ്പോൾ അവൾ നമ്മുടെ കൂടെ ഉണ്ടാവും നീ പേടിക്കാതെ ഇരി…”

പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് നീങ്ങിയതും എന്റെ കാല് തട്ടി അവിടെ ഇരുന്ന ഒരു ചെറിയ ഡ്രം വീണു,. അതൊന്നു നേരെ വെക്കാൻ ഞാൻ കുനിഞ്ഞതും എന്റെ നടുവിലൂടെ ഒരു പെരുപ്പ് കയറിപ്പോയി,. ഡ്രമ്മിൽ ഒരു യുദ്ധതിനുള്ള ആയുധമുണ്ട്, വടിവാളും, വാക്കത്തിയും കത്തിയും കോടാലിയും സൈക്കിൾ ചെയ്‌നും, എക്ക കൂടി ഒരു നോക്കു കണ്ടതും എന്റെ വായിൽ വെള്ളം വറ്റി, പെട്ടത് എവിടെ ആണെന്ന് ഒരൂഹം കിട്ടി, അവനപ്പോഴും ഫോണിലൂടെ കരച്ചിലും യാചനകളും നടത്തുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *