“ശ്ശെ എങ്കി നീ എന്ത് മണ്ടനാ അതുപോലെ ഒരവസരം കയ്യിൽ കിട്ടിയിട്ട്….ഞാൻ വല്ലോം ആയിരിക്കണം…”
കൈ മടക്കൊക്കെ തെറുത്തു കയറ്റി ചെങ്കളം മാധവനെ തല്ലാൻ പോകുന്ന മട്ടിൽ എയറൊക്കെ പിടിച്ചാണ് ആശാന്റെ നിപ്പ്,.
“ഊമ്പി…. ചെന്ന് കേറിക്കൊടുത്തിട്ട് അവസാനം നാളെ മുതൽ ഞാൻ ആയിരിക്കും ചിലപ്പൊ മലയാളത്തിലെ ടോമി ഗണ്ണും ജോണി സിൻസും ഒക്കെ,…. അവര് കണ്ട ഡെലിവറി ബോയ്സിനോക്കെ കളി കൊടുക്കാൻ നിപ്പുണ്ടേൽ അതിന് വേറെ വല്ല ഉദ്ദേശോം കാണും,…ഇനി വല്ല എയ്ഡ്സും ഉണ്ടേൽ, ഒരു ജന്മം മൂഞ്ചി കിട്ടും,…പോ മൈരെ…”
“ഓഹ് ഞാൻ അത്രയ്ക്കങ്ങോട്ടു ആലോചിച്ചില്ല,….”
ഇളിഞ്ഞ ചിരിയും ചിരിച്ചു, മടക്കി കയറ്റിയ ഷർട്ട് ജഗന്നാഥൻ അഴിച്ചു താഴ്ത്തി.
“ജോണി സിൻസോ ടോമിയോ ആയാലും വല്യ സീനില്ല…എയ്ഡ്സ് കിട്ടാണ്ടിരുന്നാൽ മതി.”
ഫ്രഷ് ലൈം വലിച്ചു കേറ്റുന്നതിനിടയിൽ ആലോചിച്ചു ഇരുന്ന അവൻ പിന്നെയും പറഞ്ഞു.
“അതങ്ങനൊരെണ്ണം…”
മൈരന്റെ ചിന്ത ആലോചിച്ചപ്പോൾ മനസ്സിൽ അങ്ങനെ ആണ് തോന്നിയത്.
“രാത്രി ചിറയിലേക്ക് പോരെ മോനെ…രണ്ടാഴ്ചയായില്ലേ കൂടിയിട്ട്…”
അന്നത്തെ പരിപാടി കഴിഞ്ഞു പോകുമ്പോൾ നുണയൻ എന്ന് ഞാൻ അല്ല, ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരും വിളിക്കുന്ന അഖിൽ രാത്രിയിലെ കാര്യം ഓർമിപ്പിച്ചു.
വീട്ടിൽ എത്തുമ്പോഴേക്കും വൈകിട്ട് ആയി, ബൈക്ക് സ്ടാന്റിലിടുമ്പോഴാണ് കോലായിൽ ഒരുത്തന്റെ നീണ്ടു നിവർന്നുള്ള കിടപ്പ് കണ്ടത്,… രണ്ടു ദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞു ഇന്നാണ് മൈരനെ കാണുന്നത്,… വേറാരുമല്ല വീട്ടിൽ ഏതോ വഴിക്ക് കയറിക്കൂടി ഇപ്പൊ അമ്മയുടെ അടുത്ത കൈ ആയിട്ട് നിക്കുന്ന പോഞ്ഞിക്കര,… അമ്മ ഇട്ട പേര് കുഞ്ഞു എന്നോ മറ്റോ ആണ്, പക്ഷെ മൈരന്റെ അമ്മയോടുള്ള ഒടുക്കത്തെ വാത്സല്യം കാണുമ്പോൾ എനിക്ക് പോഞ്ഞിക്കരയെ ഓർമ വരും, അതുകൊണ്ടു ഞാൻ പോഞ്ഞിക്കര എന്നെ വിളിക്കാറുള്ളൂ.. ഏതോ പെണ്ണിനിട്ട് ചാമ്പാൻ പോയിട്ടു വന്നു കടന്നുള്ള ഉറക്കമാണ്… ഈ ഊള പൂച്ചയെ കിട്ടിക്കഴിഞ്ഞാൽ അമ്മയ്ക്ക് പിന്നെ വേറെ ആരെയും വേണ്ട,… ഒരിക്കൽ ഇതിനെ കളയാൻ തന്തപ്പടി ഒരഞ്ഞൂറും ചാക്കും എനിക്ക് കൈകൂലി തന്നിട്ടുണ്ട്,… 300 നു ഞാൻ തിന്നെങ്കിലും ഇരുന്നൂറിന് പെട്രോൾ അടിച്ചു ഇവനെ ഞാൻ നാട് കടത്തിയതാ, ഞാൻ തിന്ന തീറ്റ ദഹിക്കും മുന്നേ അവലക്ഷണം പിടിച്ച നാറി തിരിച്ചു വീട്ടിലെത്തി, ഹോ!!! അച്ഛന്റെ പുച്ഛം കണ്ടപ്പോൾ കോടാലിക്ക് ഈ നരക പൂച്ചയുടെ തലക്കിട്ട് ഒന്ന് താങ്ങിയാലോ എന്ന് വരെ ചിന്തിച്ചതാ,…
ഓഹ് കിടപ്പ് കണ്ടാൽ വാലിൽ പിടിച്ചു കറക്കി എറിയാൻ തോന്നും,പൂണ്ട ഉറക്കത്തിലാണ് എന്നെ കണ്ട പോഞ്ഞിക്കര കണ്ണ് തുറന്നൊന്ന് നോക്കി,… അവന്റെ മുഖത്ത് വരെ പുച്ഛം,…. തന്തപ്പടിയെ കണ്ടല്ലേ പഠിക്കുന്നത് പിന്നെ എങ്ങനാ… ഉറക്കം പിടിച്ച അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു ഞാൻ ഓടി അകത്തു കയറി, അവനെ പേടിച്ചിട്ടല്ല ഇൻജക്ഷൻ പേടി ആയതുകൊണ്ടാ….
അമ്മ അടുക്കളയിൽ ഉണ്ട്, നേരെ ചെന്ന് പ്ലേറ്റ് എടുത്ത് കുറച്ചു ചോറും കറിയും കോരി ഇട്ടു,…അമ്മ വറുത്തുകൊണ്ടിരുന്ന പഴംപൊരി ഒരു സൈഡ് ഡിഷ് ആയിട്ട് അങ് എടുത്തു.
“ഡാ….ഇനി എത്ര കാലം ഇങ്ങനെ പോവാനാ ഉദ്ദേശം….???”
അല്ലേലും തിന്നാനിരിക്കുമ്പോ മൂഡ് കളയുന്നത് ഇപ്പൊ അമ്മയുടെ സ്ഥിരം സ്വഭാവം ആയിട്ടുണ്ട്…
“ഡാ…ഞങ്ങൾക്ക് നിന്റെ കാര്യം മാത്രം അല്ല നോക്കാനുള്ളത് നിനക്ക് ഒരനിയൻ കൂടെ ഉണ്ട്,…ഞങ്ങൾക്ക് ഇനി എത്ര കാലം കൂടെ ഉണ്ടെന്ന് അറിയില്ല,… ജോലി ഒക്കെ ഉള്ളതുകൊണ്ട് അവനു ആലോചന ഒക്കെ വരുന്നുണ്ട്,…പക്ഷെ നീ ഇങ്ങനെ നിക്കുമ്പോ എങ്ങനെ ആടാ…”
അമ്മ നിന്ന് കത്തികയറുകയാണ്,…അമ്മയോട് തിരിച്ചൊന്നും പറയാനും തോന്നിയില്ല, പറയുന്നതിൽ കുറെ കാര്യം ഉണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്ക് തന്നെ തോന്നിയിരുന്നു,… പക്ഷെ നിസഹായാവസ്ഥയിൽ മൂഞ്ചി കുത്തി ഇരിക്കുന്ന ഞാൻ എന്ത് ചെയ്യാൻ.
“അമ്മ ഇപ്പൊ എന്താ ഉദ്ദേശിക്കുന്നെ, ഞാൻ കല്യാണം കഴിക്കണം എന്നാണോ….!!”
