❤️❤️❤️കുടമുല്ല – 1 ❤️❤️❤️

“ആഅഹ്ഹ്ഹ്ഹ…..അയ്യോ…….ഓടി വായോ…..ആഹ്ഹ്….”

ഏതോ ഒരാൾ കാറിവിളിക്കുന്ന ഒച്ച ആഹ് പറമ്പു മുഴുവൻ കേട്ടു.

അതു കേട്ടതോടെ അവൾ ഒന്നു ഞെട്ടി എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു, കല്യാണ വീട്ടിലെ ഓരോ ലൈറ്റും ഒന്നൊന്നായി തെളിയുന്നതും, പതിയെ കാറിച്ചയോടൊപ്പം ഓരോരുത്തർ ഉണർന്നു വരുന്നതിന്റെ ഒച്ചയും കേട്ടു തുടങ്ങി, പിന്നാമ്പുറത്തെ ലൈറ് വീണതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല, ഓടി ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ടു ഓടി, അടിച്ചത് കൂടിപ്പോയത് കൊണ്ടാണോ അതോ പേടിച്ചു മുള്ളാൻ മുട്ടിയിട്ടാണോ എന്തോ ഞാൻ വിചാരിച്ച രീതിയിൽ ഒന്നും അല്ല ഞാൻ ഓടിയത്,… കൈപ്പിടിയിൽ അവളുടെ കൈ ഉണ്ടോ എന്ന് മാത്രേ ഓടും വഴി ഞാൻ നോക്കിയുള്ളൂ. ഓട്ടം മനസ്സിൽ കാണണം എന്നുള്ളോർക്ക് ഇൻ ഹരിഹർ നഗറിൽ അമ്മച്ചി വാക്കത്തിക്ക് കീച്ചാൻ വരുമ്പോൾ സിദ്ധിഖ് ഓടുന്ന ഓട്ടം ഒന്നു കണ്ണടച്ചു ഓർത്തു നോക്കിയാൽ കിട്ടും കൂടെ ഒരു പെങ്കൊച്ചിനേം വേണേൽ സങ്കല്പിച്ചോ…. കോണ്ഫിഡൻസും അഹങ്കാരോം ഒന്നും ഒരു മൈരുമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കല്യാണപ്പെണ്ണിനേം അടിച്ചോണ്ടുള്ള എന്റെ റാലി, പേടിച്ചിട്ട് ഞാൻ ഇടയ്ക്ക് പിന്നോട്ടു നോക്കിക്കൊണ്ടാണ് മുന്നോട്ടു കുതിച്ചത്.
പിന്നാമ്പുറത്തെ വെളിച്ചത്തിൽ ഏതോ അരണ ഫുണ്ട ഞങ്ങളെ കണ്ട് ഒച്ചയിടുന്നതും ആളെ കൂട്ടുന്നതും കണ്ടു പിന്നിൽ നോക്കി ഓടിയ ഞാൻ മുൻപോട്ടു ഒന്ന് വഴി കാണാൻ നോക്കിയേ ഉള്ളൂ….

#ഡിം…@#$%#

ഓർമകളിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഇന്നലെ രാത്രി ഞാൻ ഒപ്പിച്ച മണ്ടത്തരങ്ങൾ ഓർത്തു ചൂളി പോയിരുന്നു… അവളുടെ നേരെ നോക്കാൻ പോലും ചമ്മൽ… അപ്പോഴേക്കും കാർ വീടിന്റെ വഴി കടന്നു മതിലിനകത്തേക്ക് എത്തി വീടിനു മുന്നിൽ ഒരു കൂട്ടം ആണ് ഞാൻ ആദ്യം കണ്ടത്,.. മൈര്…ചെന്നു കേറുമ്പോഴേ അമ്മേടെ ചൂലിന് അടി കിട്ടുവോ എന്തോ… കാർ മുന്നിലേക്ക് നിർത്തിയതും ആഹ് കഷണ്ടി ആദ്യമേ ചാടി പിടിച്ചിറങ്ങി അവരോട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അച്ഛന്റെ മുഖത്തെ ഭാവവും അമ്മയുടെ മുഖത്തെ ദയനീയതയും കണ്ടതോടെ ഉള്ളിൽ എനിക്കൊരു സമാധാനം വന്നു,…കൊല്ലാൻ പോകുവല്ലേ ഇനി എന്തിനാ പേടിക്കണേ… അടുത്തിരുന്ന അവൾ സാരിയുടെ മുന്താണിയും കയ്യിൽ ചുറ്റി അഴിച്ചു ഇരിക്കുന്നുണ്ട്, ഇപ്പോഴും കരച്ചിലിനൊരു കുറവുമില്ല… ആഹ് എന്റെ ശവമടക്കിന്‌ ഇനി കഷ്ടപ്പെട്ടു കരയണ്ടല്ലോ…

കഷണ്ടിയുടെ ഡയലോഗ് ഏറ്റൊ എന്തോ,…. ഞാൻ നോക്കി നികുമ്പോൾ അച്ഛൻ തൂമ്പയുമെടുത്തു പുറകിലെ തൊടിയിലേക്ക് നടന്നു, അങ്ങേരു എന്റെ കുഴിവെട്ടാൻ പോയതാണോ എന്തോ,… അമ്മ നിന്നു കണ്ണു പിഴിയുന്നുണ്ട്,… കഷണ്ടി വീണ്ടും കാറിനടുത്തേക്ക് വന്നു.

“രണ്ടു പേരും ഇറങ്…എല്ലാം ഈ സുഗണേട്ടൻ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട്… പേടിക്കാതെ ഇറങ്ങിക്കോ…”

ഓഹ് അപ്പൊ ഈ പാഴിന്റെ പേര് സുഗുണൻ എന്നായിരുന്നൊ,…ബെസ്റ്റ് പേര്… ഇനി ചമ്മിയും പേടിച്ചും നിന്നിട്ടൊന്നും കാര്യമില്ലാത്തതുകൊണ്ടും, ഞാൻ ചെയ്തതെല്ലാം ഈ വീട്ടിലെ അവരുടെ കണ്ണിലെ ഉണ്ടംപൊരി ആയ എന്റെ അനിയന് വേണ്ടി ഉള്ള ത്യാഗം ആണെന്നും മനസ്സിൽ അങ്ങു പറഞ്ഞൊറപ്പിച്ചു, സിനിമയിലൊക്കെ നടന്മാരു കാറിൽ നിന്നിറങ്ങുമ്പോലെ കാലും വലിച്ചു വച്ചൊരു ഇറങ്ങു ഇറങ്ങി,… ഊമ്പിപോയി, മുണ്ടഴിഞ്ഞു അതോടെ പിടിച്ചു വെച്ച ഗ്യാസ് എല്ലാം കയ്യീന്നു പോയി,… വീടിന്റെ മുറ്റത്തു എല്ലാരും നോക്കി നിക്കെ, വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണും പൂട്ടി ഒന്നു വലിച്ചുടുത്തു നേരെ നടന്നു, അവള് വരുന്നോ ഇല്ലയോ എന്നൊന്നും നോക്കിയില്ല,.. ആദ്യം എന്നെ വീട്ടിൽ കേറ്റുവോ എന്നു നോക്കട്ടെ…
അമ്മയുടെ മുന്നിൽ നിന്നപ്പോൾ കരഞ്ഞു നിറഞ്ഞ കണ്ണു എന്റെ മുഖത്തിഴഞ്ഞു, എന്റെ മുഖത്തെ വെട്ടും മുറിവും കണ്ടപ്പോൾ ഒരു വത്സല്യം അമ്മേടെ മുഖത്തു കണ്ട ഞാൻ ഒന്നും നോക്കിയില്ല, നല്ലൊരു ഇളി അങ്ങു ഇളിച്ചു,…

#!@…ട്ടേ…!!

ഹോ ചെവി ഒന്നു കിറുങ്ങിപ്പോയി,… ചെവിക്കല്ലു അടച്ചാണ് കിട്ടിയത്…. മുഖത്തു ഭദ്രകാളി നിറഞ്ഞാടുന്നു. എന്നെ നോക്കി ഒന്നു കലിപ്പിച്ച ശേഷം എന്റെ പിന്നിലേക്ക് കൈ നീട്ടി കൊണ്ടു വന്നു,… ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി മാറി, പക്ഷെ ഇതെല്ലാം കണ്ടു എന്റെ പിന്നിൽ പതുങ്ങി നിന്ന അവളുടെ കൈ പിടിച്ചു അമ്മ അവളെ അകത്തേക്ക് കൊണ്ടുപോയി,… അപ്പോഴാണ് ആശ്വാസമായത്… ഞാൻ അകത്തേക്ക് കയറും മുൻപേ, കൂടെ വന്ന കഷണ്ടിയെയും ടീമിനെയും ഒന്നു നോക്കി,… പിറകിൽ അവരുടെ പൊടി പോലുമില്ല…

“മോന് കിട്ടിയപ്പോഴേ അവര് പോയാർന്നു…”

എല്ലാം കണ്ടു ഗാലറിയിൽ ഇരുന്ന അപ്പുറത്തെ വീട്ടിലെ റേഡിയോ മറിയാമ്മ പറഞ്ഞു,… ഹാവൂ ആശ്വാസമായി,… പിന്നെ അധികം നിന്നു ഊമ്പാനൊന്നും നിക്കാതെ ഞാൻ വേഗം അകത്തേക്ക് ഓടി കയറി…

അടുക്കളയിൽ എന്തൊക്കെയോ ഭൂമി കുലുക്കം നടക്കുന്നുണ്ട്… ഓടി മുറിയിൽ കയറാൻ നോക്കിയപ്പോൾ അതു അകത്തൂന്നു പൂട്ടിയിരിക്കുന്നു, മൈര് ഇതാര…, ഇതിന്റെ ഉള്ളിൽ, ആലോചിച്ചു കാട് കയറേണ്ടി ഒന്നും വന്നില്ല ‘അമ്മ എനിക്ക് പിറകെ വന്നു മുറിയുടെ മുന്നിൽ എത്തി,. എന്നെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം കതകിൽ മുട്ടി തുടങ്ങി,… എന്നോടൊന്നും മിണ്ടുന്നില്ല, അപ്പൊ ഇനി മുതൽ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി എന്നുള്ള കാര്യം എനിക്ക് മനസിലായി, കതകു തുറന്നു മുന്നിൽ അവൾ നിൽപ്പുണ്ട് ഇപ്പോഴും കരച്ചില് തന്നെ, ഇതിനു ഇതല്ലാതെ വേറെ പണി ഒന്നുമില്ലേ… മുള്ളാൻ മുട്ടി നിന്നതുകൊണ്ടു അകത്തേക്കു കയറാൻ ഒരുങ്ങിയതും എന്നെ തള്ളി മാറ്റി അമ്മ അകത്തു കയറി, വീണ്ടും എന്റെ മുന്നിൽ കതകടഞ്ഞു, ഊമ്പി, പിന്നൊന്നും ആലോചിച്ചില്ല നേരെ പറമ്പിലേക്കിറങ്ങി ഒരു മൂലയിൽ അങ്ങു മുണ്ടും പൊക്കി നിന്നു നീട്ടിയങ്ങൊഴിച്ചു, ഹോ ഇതുവരെ നടന്നതൊക്കെ ഒരു നിമിഷം കൊണ്ട് ആഹ് സുഖത്തിൽ ഞാൻ അങ്ങു മറന്നു പോയി, മുള്ളി കുട്ടനെയും ഒന്നു കുലുക്കി, ഞാൻ തിരിച്ചു പോകും വഴി പറമ്പിലെ വാഴത്തോപ്പിൽ കൂട്ടിവെച്ചിരിക്കുന്ന കണ്ണിനു അടുത്തു കുഴിയെടുക്കുന്ന അച്ഛനെ കണ്ടു,… ആഴ്ത്തി വെട്ടുന്ന വെട്ടിനിടയിലും ആഹ് കണ്ണു ഇടയ്ക്ക് ഇടയ്ക്ക് തുടയ്ക്കുന്നത് കണ്ട എന്റെ നെഞ്ചിലൊരു കൊളുത്തി വലി അറിയുന്നുണ്ടായിരുന്നു,… എല്ലാം തുറന്നു പറഞ്ഞാലോ എന്നാണ് ആദ്യം ആലോചിച്ചത്. ഇതുവരെ ഇവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, വിനൂന് വേണ്ടി ഇപ്പൊ ഈ ചെയ്യുന്നത് അവൻ വരുമ്പോൾ എല്ലാവരും അറിയും, ഇപ്പോൾ അത് മാത്രമേ ഉള്ളൂ പ്രതീക്ഷ, ഒന്നു ശ്വാസവും വലിച്ചു വിട്ടു ഞാൻ വീട്ടിലേക്ക് നടന്നു, എത്രയും പെട്ടെന്ന് ഈ നശിച്ച കോലത്തിൽ നിന്നൊന്നു ഉരിഞ്ഞു മാറണം, റൂമിൽ കയറി ചെല്ലുമ്പോൾ അവളെ കണ്ടില്ല, ബാത്‌റൂമിൽ വെള്ളം ചിതറുന്ന സ്വരം കേട്ടു, അവൾ അതിനുള്ളിൽ ആണെന്ന് മനസ്സിലായി, ഞാൻ അലമാര തുറന്നു ഒരു ബനിയനും മുണ്ടും എടുത്തുടുത്തു, അവൾ ഇനി ഈ റൂമിലായിരിക്കുവോ താമസം, ആയിരിക്കും…ഇപ്പൊ അവളെന്റെ കേട്ട്യോള് ആണല്ലോ… അപ്പൊ എന്റെ ആകെ ഉള്ള സ്വാതന്ത്ര്യവും പോയികിട്ടി, ഓരോന്നു ആലോചിച്ചു നിക്കുമ്പോൾ അവൾ ഇറങ്ങി വന്നു, കുളികഴിഞ്ഞു ഇറങ്ങിയതാണ് പെണ്ണ് എന്റെ തോർത്ത്‌ എടുത്ത് തലയിൽ ചുറ്റിയിട്ടുണ്ട്, ഈറൻ ഇറങ്ങുന്ന ഒന്നുരണ്ടു ഇഴകൾ തോർത്തിനിടയിലൂടെ മുന്നിലേക്ക് വീണു കിടക്കുന്നു, ഇന്നലെ ഇട്ടിരുന്ന അതേ ചുരിദാർ ആയിരുന്നു അവളുടെ വേഷം, ചെറുതുള്ളികൾ അവളുടെ മുഖത്തും മൂക്കിന് തുമ്പത്തും ഇരുന്നു തിളങ്ങുന്നുണ്ടായിരുന്നു,
അവളെ നോക്കി അറിയാതെ നിന്നുപോയ ഞാൻ ഒരു നിമിഷം കണ്ണിലേക്ക് നോക്കിയതും നെഞ്ചു പിടഞ്ഞു പോയി, കരിമഷി അഴിഞ്ഞു പോയെങ്കിലും കറുപ്പ് തുടിക്കുന്ന കണ്ണിണകൾ കൂർത്തു നെഞ്ചിൽ കുത്തുന്ന പോലെ,… വളഞ്ഞ പുരികം പൊക്കി അവൾ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *