❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“അ…അത്..ഞാൻ….പെട്ടെന്ന്….അല്ല….ഇതെന്താ ഈ ഡ്രെസ്സ്…”

അവളുടെ ചാട്ടുളി പോലുള്ള നോട്ടത്തിൽ ഒന്നു പതറിപ്പോയെങ്കിലും, പെട്ടെന്ന് വായിൽ വന്നത് അതായിരുന്നു. അവളുടെ പുരികം താഴ്ന്നു, കണ്ണുകൾ താഴേക്ക് വീണു,

“ന്റയിൽ വേറെ ഒന്നും ഇല്ല…”

ശബ്ദം താഴ്ത്തി അവൾ പറയുമ്പോൾ അവളുടെ നിസ്സഹായത അതിൽ നിറഞ്ഞിരുന്നു. കേട്ടപ്പോൾ ഞാനും വല്ലാതെ ആയി,… പെട്ടെന്നോർത്തത് എന്റെ ഷർട്ട് എടുത്തു കൊടുക്കാൻ ആണ്,… എന്റെ അലമാര തുറന്നു ഒരു ഷർട്ട് എടുത്തു അവൾക്ക് നേരെ നീട്ടി,

“തനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ ഇതിട്ടോളൂ…”

അവൾ എന്നെ നോക്കിയില്ല പക്ഷെ കൈ നീട്ടി ഷർട്ട് വാങ്ങി,… അവളുടെ അവസ്‌ഥ ഞാൻ ഒന്ന് ആലോചിച്ചു നോക്കി,. ഹോ തല വിറക്കുന്നു,… വീട്ടുകാരും കൈ വിട്ടു ഇഷ്ടപ്പെട്ട ആളുടെ ഏട്ടനെ കല്യാണം കഴിക്കേണ്ടി വന്ന് ഇപ്പോൾ വീട്ടിൽ അഭയാർത്ഥിയെ പോലെ, എന്റെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങിയ അവളുടെ കണ്ണു നിറയുന്നത് കണ്ട എനിക്ക് പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല,… താഴെക്കിറങ്ങുമ്പോൾ അമ്മ നിൽപ്പുണ്ടായിരുന്നു, എന്നെ കണ്ടതോടെ കണ്ണു തുടച്ചു തിരിചു പോയി,… ഞാൻ കാരണം ഒരുപാട് പേർ വിഷമിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ ഒരിടത്തും നിൽക്കാൻ തോന്നിയില്ല, മുറ്റത്തേക്കിറങ്ങി , അപ്പുറവും ഇപ്പുറവും ഉള്ളവരൊക്കെ മതിലിൽ നിന്നു എത്തി നോക്കുന്നുണ്ട്, മുന്നിൽ ബൈക്കിനു വേണ്ടി നോക്കിയപ്പോഴാണ് ബൈക്ക് ഇന്നലെ ചിറയിൽ വച്ച കാര്യം ഓർമ വന്നത്, പിന്നെ മുണ്ടും എടുത്തു കുത്തി നേരെ ചിറയിലേക്ക് നടന്നു.

ഓഹ് പുല്ലന്മാരു എല്ലാം ഉണ്ട്,… അറിഞ്ഞിട്ടുള്ള ഇരിപ്പാണോ എന്തോ,

കേറി ചെന്നതും നുണയൻ തെണ്ടി കലിപ്പും കാട്ടി മുഖം തിരിച്ചു, രാഹുൽ നാറിയുടെ മുഖതാണേൽ പുച്ഛം…

“എന്റെ പൊന്നു മൈരുകളെ,…കൊണ തുടങ്ങും മുന്നേ പറയാനുള്ളതൊന്നു കേൾക്ക്… എന്നിട്ടു വേണേൽ തല്ലികൊന്നോ…”

കേറി ചെല്ലുംവഴി ഞാൻ പറഞ്ഞു,
അവന്മാര് ഒന്നു നോക്കിയതല്ലാതെ മുഖഭാവത്തിൽ വലിയ മാറ്റം ഒന്നും കണ്ടില്ല. ഞാൻ പിന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചുമില്ല, ഇന്നലെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു,.

“നീ എന്തൊരു പൊട്ടനാടാ….”

കേട്ടു കഴിഞ്ഞു ആദ്യം വാ തുറന്നതു അർജ്‌ജുൻ ആണ്, പിന്നെ ഒരു പത്തു മിനിറ്റു, എന്റെ ചെവിയിൽ അവൻ ഉരുക്കിയൊഴിച്ച തെറിക്ക് ഇനി ഏതു വെള്ളത്തിൽ കുളിക്കണം എന്നു ആലോചിച്ചു പോയി,… ഇത്രേം പുളിച്ച തെറി ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല…. അതും പല വരെയ്റ്റി തെറി,.. കുറച്ചു കഴിഞ്ഞപ്പോൾ തെറി കേട്ടു ചെവി മൂടിയത് കൊണ്ടു ഒരാശ്വാസം ആയി,..

“എന്നാലും നീ കാണിച്ചത് ശെരിക്കും പോഴത്തരം ആയിപ്പോയി, നീ നിന്റെ ജീവിതോം കുളം തോണ്ടി ആഹ് കൊച്ചിന്റെ ജീവിതോം കുളം തോണ്ടി,…”

എല്ലാം കേട്ടു കഴിഞ്ഞു രാഹുല് മൊഴിഞ്ഞു, ഈ തെണ്ടിക്ക് കുറച്ചു മുന്നേ ഇടയിൽ കേറിയിരുന്നേൽ ആഹ് നാറിയുടെ തെറിക്ക് ഒരു ശമനം കിട്ടിയേനെ…പുറത്തു പറയാതെ ഞാൻ അതു വിഴുങ്ങി.

“അതെങ്ങനെ…വിനു വന്നാൽ അവളുടെ കാര്യം ഒക്കെ ആവില്ലേ, ഇതു എനിക്കും അവനും അവൾക്കും ഇപ്പൊ നിങ്ങൾക്കും അറിയാലോ, വെറും ഒരു തട്ടിക്കൂട്ട് കല്യാണം ആണെന്ന്, അവൻ വരുന്നത് വരെ അവനു വേണ്ടി ഞാൻ ചെയ്യുന്ന ഒരു ഹെല്പ്…”

“ഓഹ്…ഇതുപോലുള്ള മൈരൊക്കെ ഒപ്പിക്കും മുന്നേ നിനക്ക് ഞങ്ങളോടൊന്നു ചോദിക്കാരുന്നില്ലേ…”

“നട്ടപ്പാതിരയ്ക്ക് അടിച്ചു കോൺതെറ്റി ഇരിക്കുമ്പോൾ ഏതോ ഒരു മൂച്ചിന് തോന്നിയ തോന്നലിൽ ഇറങ്ങി പുറപ്പെട്ടതാ കൂടെ ആഹ്…!!!”

“അയ്യോ….!!”

പറഞ്ഞു വന്നപ്പോഴാ ഇന്നലെ കൂടെ ഉണ്ടായിരുന്ന ഒരു നാറിയുടെ കാര്യം പെട്ടെന്ന് ഓർമ വന്നത്.

“എന്താടാ….?”

“ഡാ ഇന്നലെ എന്റെ കൂടെ വന്നത് മനീഷാ…അടിച്ചു തിരിഞ്ഞിരുന്ന അവനാ ഇന്നലെ എന്നേം കൂട്ടി പോയത്… രാത്രി അവന്റെ കാറിച്ച കേട്ടതെ കണ്ണും പൂട്ടി അവളുടെ കയ്യും പിടിച്ചു ഓടിയതെ ഓര്മ ഉള്ളൂ… നീ ഒന്ന് പോയി അന്വേഷിച്ചു വാ..”

“യേത് മനീഷ്….നമ്മടെ മനീഷാ….???”

Leave a Reply

Your email address will not be published. Required fields are marked *