❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“പിന്നെ വേറെയേത് മനീഷാ ഉള്ളത്…”

“വെറുതെ അല്ലട പുല്ലേ ഇന്നലെ ആഹ് പ്രശ്നം മുഴുവൻ ഉണ്ടായി നീ ഇപ്പോൾ ഈ ഇരിപ്പ് ഇരിക്കുന്നത്. അവന്റെ കഥ ഒന്നും നിനക്കറിയാഞ്ഞിട്ടാണോ മൈരെ… ആനവാല് പറിച്ചു തരാൻ ഏതോ കുരുപ്പ് പറഞ്ഞതും കേട്ട് അടിച്ചു കിണ്ടിയായി ആനെടെ അണ്ടി പറിച്ചെടുക്കാൻ നോക്കിയ അവനേം കൊണ്ടല്ലേ മൈരെ ഇമ്മാതിരി പരിപാടിക്ക് പോണത്… നിനക്ക് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം….”
ഇത്രേം നേരം മാറി ഇരുന്ന നുണയൻ ഒച്ച ഇട്ടു.

“അവനിപ്പോ വീട്ടിൽ കിടന്നു ഉറങ്ങണുണ്ടാവും…. വിളിച്ചു ചോദിച്ചാൽ ചിലപ്പോ നീ ആരാണെന്നു ചോദിക്കും,…ബെസ്റ്റ് മുതലിനെയും കൊണ്ടാ നീ ഇന്നലെ പോയത്…”

എല്ലാം കേട്ടു അണ്ടിപോയ അണ്ണാനെ പോലെ താടിക്കും കൊടുത്തിരിക്കാനെ എനിക് പറ്റിയുള്ളൂ.

“മൈര് ഇതൊക്കെ ആഹ് സ്റ്റാറ്റസ് ഉണ്ടാക്കി പറപ്പിക്കുന്ന ഊളന്മാരു അറിയുന്നുണ്ടോ ആവോ…”

എന്നെയും നോക്കി ഇരുന്ന അർജ്‌ജുൻ ചിരിച്ചോണ്ട് പറഞ്ഞു, അവന്റെ വെടല ചിരി കാണുമ്പോൾ അറിയാം എന്തോ വലിയ ആപത്തു എന്നെ കാത്തു ഇരിപ്പുണ്ടെന്നു, ഞാൻ അതേ ഭാവത്തോടെ നുണയനെ നോക്കി, അവനും ഒരു വളിച്ച ചിരി ചിരിച്ചിട്ട് എന്നെ നോക്കി നിന്നു.

“കാര്യം പറയെടാ നാറി…നിന്നു തൊലിക്കാതെ…”

“ഈ കാര്യം പറയാനുള്ളതല്ല മോനൂസെ കാണിക്കാൻ ഉള്ളതല്ലേ….”

പറഞ്ഞിട്ട് അവൻ ഫോൺ എടുത്തു കുറച്ചു തോണ്ടിയിട്ട് എനിക്ക് നേരെ നീട്ടി കാണിച്ചു,.

“പ്രിയമോടിതു ഞാൻ കരതാരിൽ കരുതിയെരിയും മരുഭൂവിൽ പല പാതകൾ താണ്ടുകയല്ലേ… മെല്ലെ മെല്ലെ……….

ഒരു കാറ്റിലുമായ് കലരാതെ… ഒരു വീർപ്പിലുമാർത്തുലയാതെ….

കരളേ കുളിരായ കിനാവേ…. നോവേ… തേനേ…”

“ഇതെന്ത് അണ്ടി…!!!

മൈര്… ആഹ് പാട്ടിന്റെ കൂടെ എന്റെ കുറെ ഊമ്പിയ ഫോട്ടോസും സ്ലൈഡ് ഷോ പോലെ ഓടിച്ചു പൊയ്ക്കൊണ്ടിരുന്നു,…. ലാസ്റ് തൂമഞ്ഞേ മായല്ലേ വന്നപ്പോൾ ഞാൻ ദേ ഇടികൊണ്ടു ചളുങ്ങിയ മൂക്കും പഴുത്തു ചുവന്ന കണ്ണുമായി കഴുത്തിൽ മാലയുമിട്ട് കെട്ടും കഴിഞ്ഞു നിക്കുന്നു.

“ആരാടാ ഈ അവരാതമൊക്കെ പടച്ചു വിട്ടത്…”

“ഇവിടുള്ള ഏതോ ചാവാലി പിള്ളേരാ…”

“ഇന്നലെ രാത്രി കള്ളും മോന്തിപ്പോയ നിന്നെ പിന്നെ ഞങ്ങള് കാണുന്നത് ഉച്ചക്ക് ഈ പരുവത്തിലാ…പിന്നെ നാട് മുഴുവൻ കറങ്ങി നടക്കുന്ന ആഹ് സ്റ്റാറ്റസും… പിന്നെ ഞങ്ങൾക്ക് പൊളിയില്ലേ…ഇന്ന് വരെ ഒരു ലൈൻ പോലും നിനക്കുണ്ടെന്നു നീ ഞങ്ങളോട് പറഞ്ഞിട്ടില്ല ആഹ് നീ ഉച്ച കഴിഞ്ഞു ആരോടും പറയാതെ ഒളിച്ചോടി കല്യാണം കഴിച്ചെന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ എന്ത് തോന്നും…”

എന്റെ തലയിൽ അവസാനത്തെ ആണിയും കൂടി തറച്ച ആഹ് ഊള സ്റ്റാറ്റസ് കണ്ടതോടെ ഇന്നത്തെക്കുള്ള വയറു നിറഞ്ഞു,…
“അപ്പൊ ഞാൻ വട്ടത്തിൽ ഊമ്പി അല്ലെടാ…”

ഞാൻ രണ്ടിനെയും മാറി മാറി നോക്കി.

“ഏറെക്കുറെ…😁😁😁”

ഇളിഞ്ഞ ചിരിയുമായി രണ്ടും കൊറസ് പാടി.

“നീയൊന്നും വരുന്നില്ലെടാ…”

ഞാൻ പതിയെ എഴുന്നേറ്റു ഇനിയിപ്പോ വീട്ടിൽ പോയി മുറിയടച്ചു ഒരു രണ്ടു ദിവസം ഇരിക്കാം, ഈ പൂരം ഒന്നു ഇറങ്ങട്ടെ എന്നു വിചാരിച്ചു.

“എങ്ങോട്ടു… വീട്ടിലേക്ക് ഞങ്ങൾ ഒന്നും ഇല്ല…ഒന്നാമതെ നല്ല ഒന്നാന്തരം പണി ഒപ്പിച്ചല്ലേ നീ വന്നത്, ഇനി ഞങ്ങളെക്കൂടി കൊണ്ടോയി തെറി കേൾപ്പിക്കാഞ്ഞിട്ടാവും, മക്കള് ഒറ്റയ്ക്കങ് പോയേച്ചാൽ മതി.”

അവന്മാര് ഇളിച്ചോണ്ടു പറഞ്ഞതും ഞാൻ പിന്നെ ബൈക്കും എടുത്തു ഇറങ്ങി, തിരിച്ചു പോരും വഴി ഓരോരുത്തന്മാരു നോക്കുന്നുണ്ട്, കണ്ണും പൂട്ടി വണ്ടി ഓടിക്കാൻ പറ്റിയിരുന്നേൽ… ആലോചിച്ചു മുൻപോട്ടു പോവുമ്പോൾ ആയിരുന്നു ഒരു തുണിക്കട കഴിഞ്ഞു പോയത്, അപ്പോഴാണ് വീട്ടിൽ അവൾക്കിടാൻ വേറെ ഉടുപ്പൊന്നും ഇല്ലാത്ത കാര്യം ഓർമ വന്നത്, വണ്ടി തിരിച്ചു ആഹ് തുണിക്കടയിൽ കയറാൻ ഒന്നു ചിന്തിച്ചു, പിന്നെ ഞാൻ കയറിയാൽ, അറിയാവുന്ന ഏതേലും ഊളകൾ വന്നു ഇടയ്ക്ക് കയറും, അതോണ്ട് തന്നെ ഞാൻ വണ്ടി തിരിച്ചു ടൗണിലേക്ക് വിട്ടു, പോകുന്ന വഴിയിൽ ഇടയ്ക്കെല്ലാം അവൾ ഉള്ളിൽ വന്നു, ഞാൻ താലികെട്ടിയ പെണ്ണ്, ഉള്ളിൽ ആലോചിക്കുമ്പോൾ എവിടുന്നോ ഒരു ചെറിയ തണുപ്പ് കയറി വരുന്ന പോലെ… ഒന്നു നേരാം വണ്ണം ഒന്നു മിണ്ടിയിട്ടു പോലും ഇല്ല…എന്തിനു കണ്ടിട്ടു പോലുമില്ല… ആള് വെറും പാവം ആണെന്ന് തോന്നുന്നു… ഓരോ ചിന്തകളിൽ കാടുകയറുമ്പോൾ വിളി വന്നു. ചേട്ടാ….!

Leave a Reply

Your email address will not be published. Required fields are marked *