“കല്യാണോ….നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും,….നേരാം വണ്ണം ഒരു ജോലി പോലും ഇല്ലാത്ത നീ കെട്ടിയിട്ട് പെണ്ണിനെ എന്ത് കാണിക്കാൻ പോണൂ….”
ചട്ടുകം നീട്ടി എടുത്ത വായിൽ കിട്ടിയ ആട്ട് കിട്ടിയതും ഞാൻ ചമ്മി നാറി പോയി. പിന്നൊന്നും മിണ്ടാൻ പോയില്ല പറഞ്ഞത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങി,… ചോറും വാരി തിന്നു മുകളിൽ പോയി ഒന്ന് കുളിച്ചിറങ്ങി. തന്തപ്പടി ഗാലറിയിൽ എത്തും മുൻപ് ബൈക്കും എടുത്തു ഞാൻ സ്ഥലം വിട്ടു.
എന്റെ ഊമ്പിയ ജീവിതത്തിന്റെ ഒരു സംഭവബഹുലമായ ഏട് തുടങ്ങുന്നതറിയാതെ.
**********************************
“നീ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും എന്ന് കേട്ടിട്ടുണ്ടോടാ നുണയാ…”
ചിറയിലെത്തി അടി തുടങ്ങി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഓരോ സങ്കടങ്ങളായി പുറത്തു വന്നു തുടങ്ങി.
“ആഹ്…എന്തെ…???”
പേപ്പർ ഗ്ലാസ് ഉം കടിച്ചു പിടിച്ചിരുന്നു അവൻ എന്നെ നോക്കി.
“നീ കണ്ടിട്ടുണ്ടോ….അങ്ങനെ ഒന്ന്…”
“എന്തെ…”
“എങ്കി കണ്ടോ…”
കയ്യും വിടർത്തി ഞാൻ നിലാവിന് കീഴെ നിന്നു കൊണ്ട് പറഞ്ഞു.
“പോടാ മൈരെ…”
പുച്ഛം നിറച്ച ഒരാട്ടും തന്നു അവൻ വീണ്ടും ഗ്ലാസ് കമഴ്ത്തി,.
“ഡാ നീ രാത്രി വീട്ടിലേക്ക് ഉണ്ടോ ഇനി…”
നുണയൻ പതിയെ എഴുന്നേറ്റു.
“ഏയ് രാത്രി ഈ കോലത്തിൽ ചെന്ന് കയറാൻ പറ്റത്തില്ലെടാ നീ വിട്ടോ…”
പറയുമ്പോൾ കണ്ണു താഴ്ന്നു പോവുന്നുണ്ടായിരുന്നു,…
***********************************
കണ്ണിന്റെ മുകളിൽ കല്ലു കെട്ടി വെച്ച പോലെ ആയിരുന്നു… ഉറക്കത്തിൽ നിന്നു എഴുന്നേറ്റത്. ഓരോ മൈര് സ്വപ്നങ്ങൾ, കോട്ടു വായിട്ടു മുഖം ഒന്നു മൊത്തത്തിൽ തുടച്ചതും പെരു വിരലിൽ നിന്നു ഒരു തരിപ്പ് അടിച്ചു നെറുകം തല വരെ തെറിച്ചു പോകുന്ന വേദന തന്നു. മൂക്കിൽ കടന്നൽ കുത്തിയ പോലെ.
“ആഹ്ഹ്….ഊ…..”
ഒന്നു കരഞ്ഞു വിളിച്ചു പോയി, ഉറക്ക ക്ഷീണം ഒറ്റ സെക്കന്റിൽ മാറി പക്ഷെ കണ്ണു തുറന്നപ്പോ അതിലും വലിയ കൺഫ്യൂഷൻ ഭിത്തിയിൽ ഇന്നലെ വരെ എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്ന കലണ്ടറിലെ കറ്റ മെതിക്കുന്ന ചേച്ചിയെ കാണാനില്ല, ഇവിടെ ദേ ഏതോ അപ്പാപ്പനും വേറേതോ ചേട്ടനും ഭിത്തിയിൽ ഇരുന്നു എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നു, ദൈവമേ സ്വപ്നം കഴിഞ്ഞില്ലേ…?
അട്ട കണ്ഫ്യുഷനിൽ ഞാൻ കിടന്ന ബെഞ്ചിൽ നിന്നു ഉയർന്ന് സൈഡിലേക്ക് നോക്കിയതും എല്ലാം ഊമ്പി പോയതിന്റെ ആധാര ശില ഒരു വെള്ള ചുരിദാറും ചുറ്റി പാറിപറന്ന മുടിയും കലിച്ചുള്ള നോട്ടവും ആയി എന്നെ നോക്കി ഇരിക്കുന്നു.
“മൈര്…അപ്പൊ ഒന്നും സ്വപ്നം ആയിരുന്നില്ലേ…”
തല കുടഞ്ഞു പറഞ്ഞത് ഒന്നു ഉച്ചത്തിൽ ആയിപ്പോയി, ഉണ്ടക്കണ്ണ് വീണ്ടും തള്ളി എനിക്ക് നേരെ നീളുന്നു. എന്റെ തലയ്ക്ക് ആകെ കൂടെ പെരുപ്പ്… സ്വപ്നം കണ്ടപോലെ അവിടുന്നും ഇവിടുന്നും ഇച്ചിരി ഇച്ചിരി ആയെ ഓർമ കിട്ടുന്നുള്ളൂ… എന്തായാലും ഒരു പെണ്ണിനേം വലിച്ചോണ്ട് ഓടുന്നത് ഓർമ ഉണ്ട്,… ഇന്നലെ രാത്രി സ്വപ്നത്തിലെന്നു കരുതി ഞാൻ നടത്തിയ ഒളിച്ചോട്ടം പച്ച യാഥാർഥ്യം ആണെന്ന് ഇപ്പോൾ ബോധം വരുന്നുണ്ട്…
അവളുടെ കൂർപ്പിച്ചുള്ള നോട്ടത്തിൽ എന്നെ തിന്നാനുള്ള ദേഷ്യം ഉള്ളപോലെ,…. അവളെയും കുറ്റം പറയാൻ പറ്റില്ല അവളുടെ സംഭവ ബഹുലമായ ഒളിച്ചോട്ടം പൊളിച്ചു കയ്യിൽ കൊടുത്തതല്ലേ ഞാൻ. എന്നാലും ഞാൻ ഇതെവിടെയാ, ഒന്നു ചുറ്റും നോക്കി മൂലയിൽ ചെങ്കൊടികൾ കൂട്ടിവെച്ചിട്ടുണ്ട്, ഒരു മുറിയിൽ ആണ് ഞങ്ങൾ രണ്ടും. ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് ഒരു പിടിയും ഇല്ല. കണ്ണടച്ചൊന്നു കൂടെ കൊണ്ടു പിടിച്ചൊന്നു ആലോചിക്കാൻ നോക്കി ഒരു മുടിഞ്ഞ മരം ഓടി വന്നു എന്റെ മൂക്കിൽ ഇടിച്ചതാണ് ഓർമ വന്നത് വരുന്നത്, ഒന്നു ചോദിക്കാം എന്നു വെച്ചാൽ ആഹ് മറുതയുടെ മുഖം കണ്ടാൽ ഞാൻ വാ തുറന്നാൽ എന്റെ തല തല്ലിപൊളിക്കും എന്ന രീതിയിൽ ആണ് കയ്യിലെ ഹാൻഡ്ബാഗിൽ മുറുക്കിപ്പിടിച്ചു ഇരിക്കുന്നത്, മൂക്കിൽ ഒന്നു കണ്ണ് താഴ്ത്തി നോക്കി ആരോ ബാൻഡേജ് ഒട്ടിച്ചൊക്കെ വെച്ചിട്ടുണ്ട്, ഒന്നൂടെ ഒന്നു തലകുടഞ്ഞു, പെട്ടെന്ന് ഫോൺ അടിക്കുന്ന ഒച്ച കേട്ടു, ഞാൻ എന്റെ പോക്കറ്റ് ഒക്കെ ഒന്നു തപ്പുമ്പോഴേക്കും അവൾ ഫോണെടുത്തു.
