ഗായത്രി – 9 6


ഈ പാർട്ട്‌ കൊറച്ച് വൈകി എന്ന് അറിയാം കുറച്ച് തിരക്ക് ആയിരുന്നു . പിന്നെ നിങ്ങളോട് ഒരു സന്തോഷം കൂടെ പങ്കുവെക്കാൻ ഉണ്ട് കഴിഞ്ഞ രണ്ട് പാർട്ടുകൾ 1000 likes ആയി എന്റെ കഥ അത്രെയും ആളുകൾക്ക് ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഒരുപാട് സ്നേഹം. ഈ പാർട്ടിൽ ചിലപ്പോൾ സ്പെല്ലിങ് മിസ്റ്റേക്ക് വരാൻ സാധ്യത ഉണ്ട് അങ്ങനെ എന്തേലും ഇണ്ടേൽ എല്ലാരും അതൊന്ന് അഡ്ജസ്റ്റ് ചെയ്യണം…….,

” എന്തിനാടി നീ എന്നെ ഇത്രേം ദൂരം നടത്തിച്ചേ ”

” അച്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..ഇനിയും പറഞ്ഞില്ലേൽ ശെരിയാകില്ല……! ” ആവണി അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ ദിവസം അഭി പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു………

ഞാൻ ആവണിനെ തന്നെ നോക്കി അവൾ എന്റെ മുൻപിൽ നിൽക്കാതെ തിരിഞ്ഞു നിൽക്കുകയാണ്. ഞാൻ അവൾ എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ കാത്തിരുന്നു

” അച്ചു ” ആവണി എന്നെ വിളിച്ചു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .

” എന്താ നിനക്ക് പറയാൻ ഉള്ളെ ” ഞാൻ ആവണിയോട് ചോദിച്ചു.

” അച്ചു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എനിക്ക് ഒരാളെ ഇഷ്ടം ആണെന്ന് ” ഞാൻ അതെ എന്ന രീതിയിൽ തല കുലുക്കി. അഭി പറഞ്ഞ പോലെ അവൾക്ക് എന്നെ ഇഷ്ടം ആയിരിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. കാരണം എനിക്ക് എല്ലാം എന്റെ ഗായത്രി മാത്രമായി കഴിഞ്ഞിരുന്നു.

” എടാ എനിക്ക് ഇഷ്ടവാ ” എന്റെ നെഞ്ചിടിപ്പ് നിന്നത് പോലെ ഒരു തോന്നൽ, കണ്ണിൽ ഇരുട്ട് കയറുന്നു.

” ആരെ ” ഇടറുന്ന സ്വരത്തോടെ ഞാൻ ചോദിച്ചു.
” അത് ” നാണം കൊണ്ടവൾ തല താഴ്ത്തിയപ്പോൾ എന്റെ ശ്വാസം നിലച്ചു പോയോ എന്ന് വരെ എനിക്ക് തോന്നി.

” ആരെയാ ” ഞാനാകരുതേ എന്ന് കേൾക്കാൻ വേണ്ടി ഞാൻ വീണ്ടും ചോദിച്ചു.

” അഭീനെ……. ” തലഉയർത്തി എന്നോട് പറഞ്ഞു. അത് പറയുമ്പോൾ ആ മുഖത്തെ നാണം എന്നെ വല്ലാതെ ഞെട്ടിപ്പിച്ചു.

” ഹു……. ” ഒന്ന് ആഞ്ഞു ശ്വാസം വിട്ടു.

” എന്താ ” എന്റെ ശ്വാസം വിടൽ കേട്ടപ്പോൾ ആവണി ചോദിച്ചു.

” ഒന്നുമില്ല ” ഞാൻ അവളോട് പറഞ്ഞു.

പെട്ടെന്ന് എന്റെ തലയിൽ ഇടിമിന്നൽ ഏറ്റ പോലെ ഞാൻ നിന്നു.

” നിനക്ക് ആരെ ഇഷ്ടം ആണെന്ന പറഞ്ഞെ ” ഞാൻ ആവണിയേ നോക്കി ചോദിച്ചു.

” പോ അച്ചു എനിക്ക് പറയാൻ നാണമാ ” അതും പറഞ്ഞ് തിരിഞ്ഞോടാൻ തുടങ്ങിയ ആവണിന്റെ കൈയിൽ ഞാൻ കേറി പിടിച്ചു.

” നിനക്ക് അവനെ ശെരിക്കും ഇഷ്ടം ആണോ അതോ അവനെ കളിപ്പാവ ആക്കാനണോ ” എന്റെ ചോദ്യം കേട്ട് ഞെട്ടിയ ആവണി എന്നെ തന്നെ നോക്കി നിന്നു.

” അച്ചു ഒന്നും രണ്ടും കൊല്ലം അല്ല ആറുകൊല്ലമായിട്ട് ആരോടും പറയാതെ കൊണ്ട് നടന്നതാ. തമാശ ആണേൽ ഞാൻ ഇത്രേം കാലം കാത്തിരിക്കുമോ….. ” ആവണി അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

” ആറുകൊല്ലമോ ” അതിശയത്തോടെ ചോദിച്ചു.

” മ്മ്മ് ”

” ഈ അസുഖം തുടങ്ങിയിട്ട് ആറു കൊല്ലമോ ” ഞാൻ അവളോട് വീണ്ടും ചോദിച്ചു. അവൾ അതെ എന്ന് വീണ്ടും മറുപടി തന്നു .

” എന്നിട്ട് നീ ഇതെന്താ ഇത്രെയും കാലമായിട്ടും പറയാതെ ഇരുന്നേ ” ബാസ്സ്കറ്റ് ബോൾ കോർട്ടിൽ അവളെ പിടിച്ച് ഇരുത്തി കൊണ്ട് ഞാൻ അവളോട് ചോദിച്ചു.
” സത്യത്തിൽ എനിക്ക് പേടി ആയിരുന്നു അച്ചു. അഭിക്ക് വേറെ ലൈൻ ഉണ്ടോ എന്ന പേടി. എന്നെ ഇഷ്ടമാകുമോ എന്ന പേടി. ഞാൻ നിന്നോട് കൂടുതൽ അടുക്കാൻ ശ്രെമിച്ചത്‌ പോലും അഭിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിട്ടായിരുന്നു ” ഞാൻ അതിശയത്തോടെ അവളെ നോക്കി.

” എനിക്ക് അവനോട് ഇത് പറയാൻ ഉള്ള ധൈര്യം ഇല്ല അച്ചു അതാ ഞാൻ നിന്നോട് പറഞ്ഞത് ” അവൾ എന്നോട് പറഞ്ഞു.

” ഞാൻ ഇത് പറഞ്ഞാൽ ശെരിയാകില്ല നീ തന്നെ ഇത് അവനോട്‌ പറയണം. പ്രണയത്തിന്റെ ഉള്ളിൽ ഒരു മീഡിയേറ്ററിന്റെ ആവിശ്യം ഇല്ല. ഇത് എന്റെ തിയറി അല്ല അവന്റെയാണ് അതുകൊണ്ട് നീ തന്നെ അവനോട് ഇത് പറയ് ” അതും പറഞ്ഞ് ഞാൻ അവളെ പിടിച്ച് വലിച്ച് ക്ലാസ്സിന്റെ മുൻപിലേക്ക് കൊണ്ട് പോയി ക്ലാസ്സിന്റെ മുൻപിൽ എത്തിയപ്പോൾ തന്നെ നിധിനും പൂർണ്ണിമയും ക്ലാസ്സിന്റെ അവിടെ നിന്ന് സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *