” അയ്യോ…….. ” പെട്ടെന്ന് പുറത്ത് നിന്ന് ഒരു ഒച്ചയും കൂടെ ഒരാൾ അകത്തേക്ക് പാഞ്ഞു വരുന്നു. ഞാൻ ഗായത്രിയുടെ മേത്ത് നിന്നും കൈ എടുത്തു. അകത്തു ഞങ്ങൾ നിക്കുന്ന കണ്ടപ്പോൾ അമ്മയുടെ മുഖത്ത് ഒരാശ്വാസം വന്നു……
” നിനക്ക് വരുന്നുണ്ടേൽ ഒന്ന് വിളിച്ച് പറഞ്ഞൂടെ അച്ചു. ഇവിടെ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി ”
” ഓഹോ അപ്പം ഒരുപാട് ജീവൻ ഉണ്ടോ ഒരാൾക്ക് ”
” ദേ ചെക്കാ തമാശ കളിക്കല്ലേ ” അമ്മ എന്നോട് പറഞ്ഞു.
” ഞാൻ അച്ചു നോട് പറഞ്ഞതാ ആന്റി.. ആന്റിനെ വിളിച്ചു പറയാം എന്ന് ഇവനാ പറഞ്ഞെ വേണ്ട എന്ന് ” എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ ഗായത്രി അത് പറഞ്ഞപ്പോൾ ഞാൻ അമ്മേനെ നോക്കി.
” ഓഹോ ചെക്കന്റെ തമാശ കൊറച്ച് കൂടിട്ട് ഇണ്ട് ” അമ്മേ എന്നോട് ദേഷ്യത്തോടെ പറഞ്ഞു.
” എനിക്ക് ഇത് തന്നെ വേണം അമ്മ ഇവിടെ ഒറ്റക്ക് അല്ലെ എന്ന് കരുതി വന്ന എനിക്ക് ഇങ്ങനെ തന്നെ കിട്ടണം ” ഞാൻ ആരോടോ എന്നത് പോലെ പറഞ്ഞു. പെട്ടെന്ന് അമ്മയുടെ മുഖത്തെ ദേഷ്യം അങ്ങ് മാറി. ആ മുഖത്ത് ഒരു ചിരി വിടർന്നു. ഹാവു ആൾടെ ദേഷ്യം കുറഞ്ഞു ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്നിട്ട് ഗായത്രിയുടെ മുഖത്തേക്ക് നോക്കി അവൾ ആ മുഖത്ത് ഒരു അളിഞ്ഞ ചിരി പാസ്സാക്കി . നിനക്ക് ഞാൻ തരാട്ടോ ഞാൻ അവളോട് പയ്യെ പറഞ്ഞു…….
” നിങ്ങൾ വന്നിട്ട് കൊറേ നേരം ആയോ അച്ചു ” അമ്മ എന്നോട് ചോദിച്ചു.
” ഇല്ലമ്മേ ഇപ്പം വന്നേ ഒള്ളു “
” മോൾക്ക് സുഖം ആണോ ” അമ്മ ഗായത്രിയോട് ചോദിച്ചു.
” ആം സുഖം ആന്റി…. ആന്റിക്കോ ”
” ഇവൻ പോയെ പിന്നെ ഒരു രസം ഇല്ലടി . പക്ഷെ ഇവൻ അവിടെ പോയി പ്രശ്നം ഒന്നും ഇല്ലാന്ന് അറിഞ്ഞപ്പഴാ ഒരു സമാധാനം ആയെ. ” അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. ഗായത്രി എന്നെ നോക്കി കണ്ണ് ഉരുട്ടി. ഇവൾ എന്തിനാണോ ഇപ്പം എന്നെ നോക്കി കണ്ണ് ഉരുട്ടുന്നെ ആവോ.
” ഗായൂട്ടിക്ക് അറിയോ….. ഇവന്റെ പേരും പറഞ്ഞ് ഞാനും ഏട്ടനും എന്നും വഴക്ക ” അമ്മ എന്നെ കുറിച്ച് ഓരോന്ന് പറയും ഗായത്രിയുടെ നോട്ടം എന്റെ നേർക്കും.
” അമ്മ ഒന്ന് നിർത്തിക്കെ കൊറേ നേരം ആയല്ലോ എന്നെ കുറിച്ച് കുറ്റം പറയുന്നേ ” ഞാൻ അമ്മേനോട് ചോദിച്ചു.
” നിന്നെ കുറിച്ച് നല്ലത് പറയാൻ നീ ഗിന്നസ് റെക്കോർഡ് ഒന്നും കൊണ്ട് വന്നിട്ട് ഇല്ലല്ലോ രണ്ടുമൂന്ന് സസ്പെൻഷൻ ഒരു ഡിസ്മിസ്സ് എന്റെ മോൻ കൊണ്ട് വന്നത് ആണല്ലോ ” അത്രേം കേട്ട് കഴിഞ്ഞപ്പോൾ പിന്നെ എന്റെ വായിൽ നാക്ക് ഉണ്ടോ എന്ന് വരെ എനിക്ക് സംശയം ആയി.
” അതൊക്കെ കഴിഞ്ഞതല്ലേ ആന്റി അവന് ഒരു അപദ്ധം പറ്റിയത് അല്ലെ ” ഗായത്രി എന്നെ സപ്പോർട്ട് ചെയ്യ്ത് പറഞ്ഞു.
” ഹമ്മ് ” അമ്മ ഒന്ന് അമർത്തി മൂളി.
” അല്ല നിങ്ങൾ രണ്ടും എന്തേലും കഴിച്ചോ ” അമ്മ ഞങ്ങളോട് ചോദിച്ചു.
” ഇപ്പഴേലും തോന്നിയല്ലോ ചോദിക്കാൻ ” ഞാൻ അമ്മേനോട് ചോദിച്ചു.
” അച്ചു നീ എന്റെ കൈയിൽ നിന്നും വാങ്ങൂട്ടോ ” അമ്മ എന്നോട് പറഞ്ഞു.
” എന്റെ പൊന്നെ ഞാൻ ഒന്നും മിണ്ടുന്നില്ലേ ”
” ന്താ ആന്റി കഴിക്കാൻ ഒള്ളെ “
” ഒലക്ക പുഴുങ്ങി വെച്ചിട്ട് ഉണ്ടാകും എടുത്ത് കേറ്റ് ” അത് പറഞ്ഞതും കിട്ടി പുറത്തിനിട്ട് ഒരു തല്ല്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഗായത്രി കൈ തിരുമ്മുന്നുണ്ട്.
” തല്ല് കിട്ടിയെങ്കിൽ കണക്കായിപ്പോയി ” അമ്മ എന്നോട് പറഞ്ഞു.
അമ്മ ഞങ്ങൾക്ക് രണ്ടിനും കഴിക്കാൻ എടുത്തു കൂടെ അമ്മക്കും. അമ്മ ഒറ്റക്ക് ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു അധികം കറികൾ ഒന്നും ഉണ്ടായിരുന്നില്ല….
കഴിച്ച് കഴിഞ്ഞ് ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങി ബൈക്ക് എടുത്ത് നേരെ ക്ലബ്ബിലേക്ക് പോയി.കൊറേ കാലം കൂടി ആണ് ക്ലബ്ബിലേക്ക് പോകുന്നെ അവിടെയൊന്നും ആരും ഇണ്ടായിരുന്നില്ല. ഞാൻ ക്ലബ് തുറന്ന് അകത്തു കേറി. എന്നിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു. പിന്നെ ആളുകൾ പതിയെ വന്ന് തുടങ്ങി. എന്നെ കണ്ടപ്പോൾ എല്ലാർക്കും സന്തോഷം ആയിരുന്നു. നമ്മക്ക് ക്രിക്കറ്റിന്റെ അസ്കിതി ഉള്ള കൊണ്ട് എവിടെ കളി ഉണ്ടേലും അങ്ങോട്ട് പോകും. കണ്ടം ക്രിക്കറ്റ് ആണ് മെയിൻ നമ്മൾ തന്നെ റൂൾസ് ഉണ്ടാക്കും നമ്മൾ തന്നെ തിരുത്തും . ഞാനും അഭിയും പോയെ പിന്നെ അങ്ങനെ കളികൾ ഒന്നും ഇല്ലാണ്ട് ആയി. ഞാൻ ക്ലബ്ബിന്റെ ഒരു മൂലക്ക് വെച്ച കാരറ്ൻ ബോർഡ് എടുത്ത് ടേബിളിൽ വെച്ചു. പിന്നെ കളി തുടങ്ങി. എത്ര നേരം കളിച്ചു എന്നൊന്നും ഒരു പിടുത്തവും ഇല്ലാ വൈകുന്നേരം അമ്മേടെ കാൾ വന്നപ്പോൾ ആണ് വീട്ടിൽ പോകണം എന്ന ബോധം വന്നത്. പിന്നെ അവന്മാരോട് നാളെ വരാം എന്നും പറഞ്ഞ് നേരെ വിട്ടു വീട്ടിലേക്ക്.
