” ഞാൻ ഒരു തെറ്റും ചെയ്തിട്ട് ഇല്ലല്ലോ പിന്നെ എന്തിനാ എന്നോട് ദേഷ്യപ്പെടണെ ” ഗായത്രി എന്നോട് ചോദിച്ചു. ആ ചോദ്യത്തിന് ഒരു മറുപടി ഇല്ലായിരുന്നു എനിക്ക്
” പറ്റിപോയി നീ എന്നോട് ക്ഷമിക്ക് ” ഞാൻ ഗായത്രിയോട് പറഞ്ഞു.
” അച്ചു……. ഞാൻ നിന്റെ അടുത്തേക്ക് എത്ര സന്തോഷത്തോടെ ആണ് വന്നതെന്ന് അറിയോ ” അവളുടെ ആ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു. എന്റെ കൈയിൽ.
” ഇനി ഞാൻ കാരണം നീ കഴിക്കാതെ ഇരിക്കണ്ട വാ ഞാനും അവളും കൂടെ താഴേക്ക് ഇറങ്ങി ചെന്നു. ആന്റിയും അങ്കിലും താഴെ സീറ്റ് ഉറപ്പിച്ചിരുന്നു
” നീങ്ങൾക്ക് രണ്ടും താഴേക്ക് വരാൻ എന്താ ഇത്ര താമസം രണ്ടിനും എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ ” ആന്റി ഞങ്ങളോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി ഗായത്രിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു.
” എന്ത് കള്ളത്തരം ” ഗായത്രി അമ്മയോട് ചോദിച്ചു.
” പിന്നെന്താടി നിനക്ക് താഴേക്ക് ഇറങ്ങി വരാൻ ഇത്ര താമസം ” തോക്കിൽ നിന്നും വെടിയുണ്ട പോകുന്ന സ്പീഡിൽ ആണ് ആന്റി അടുത്ത ചോദ്യം ചോദിക്കുന്നത്. എനിക്ക് ആണേൽ വാ തുറന്ന് ഒരു വാക്ക് പറയാൻ പറ്റുന്നില്ല.
” അത് പിന്നെ അച്ചു എന്നെ വിളിക്കാൻ റൂമിൽ വന്നപ്പം ഞാൻ ബാത്‌റൂമിൽ ആയിരുന്നു. ” .
” എന്നാൽ പിന്നെ ഇവന് എന്താ താഴേക്ക് വന്നാൽ ” ആ ചോദ്യം കൂടെ ആയപ്പോൾ എന്റെ കിളി ഏത് വഴിക്ക് പോയെന്ന് ഒരു പിടുത്തവും ഇല്ലാ.
” നീ എന്താടി പോലീസുകാർ ചോദ്യം ചെയ്യുന്ന പോലെ ചോദിക്കുന്നെ . അവർ ഇറങ്ങി വന്നതിന് ആണോ നിനക്ക് ഇത്ര കൊഴപ്പം ” അങ്കിൾ പറഞ്ഞു
” ഓ ഞാൻ ഒന്നും ചോദിക്കുന്നില്ലേ…… വാ രണ്ടും ഇരിക്ക് ” ആന്റി ഞങ്ങളെ ഇരുത്തി വിളമ്പി തന്നു. ഞാൻ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി വേഗം എഴുന്നേറ്റ് പോയി. അവിടെ ഇരുന്ന് കഴിക്കാൻ ഒരു പേടി കാരണം ആന്റിക്ക് എന്തോ സംശയം ഉള്ള പോലെ ഒരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു. ഞാൻ മുകളിൽ കേറി കിടന്നു.
പിറ്റേന്ന് രാവിലെ അമ്പലത്തിൽ നിന്നുമുള്ള ഭക്തിഗാനം കേട്ടാണ് എഴുന്നേൽക്കുന്നത് അതിപ്പം ഒരു ശീലം ആയി. എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ആരെയും കാണുന്നില്ല എവിടെ പോയി . എന്ന് ചിന്തിച്ച് പുറത്തേക്ക് ഇറങ്ങി. വീടിന്റെ ചുറ്റും നടന്ന്. പുറകിലെ പച്ചക്കറി തോട്ടത്തിൽ എത്തി. അപ്പഴാണ് എവിടെന്നോ ഒരു മുരക്കുന്ന ശബ്ദം കേട്ടത്. ഞാൻ ചുറ്റും നോക്കി അപ്പഴാണ് മതിലിനോട് ചേർന്ന് ഒരു തല പുറത്തേക്ക് നിൽക്കുന്നത് കാണുന്നത്. ഞാനും പട്ടിയുമായി അധികം ദൂര വ്യത്യാസം ഇല്ലാ. പട്ടി എന്നെ വളരെ കാര്യമായിട്ട് നിരീക്ഷിക്കുകയാണെന്ന് എനിക്ക് മനസിലായി. വന്നപ്പോൾ കണ്ടതാണ് ഈ കോപ്പിനെ ഇത്രേം ദിവസം ഒരു ശല്ല്യം ഇല്ലായിരുന്നു. ഇപ്പോൾ ഇത് ആരുടെ കാലിന്റെ ഇടയിൽ നിന്നും വന്നോ ആവോ. ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ച് നിൽക്കുകയാണ്. പെട്ടെന്ന് ഓടിയാൽ ഈ കോപ്പ് എന്നെ കടിക്കും എന്ന് ഉറപ്പാ. ടോമിന്റെ അടുത്ത് നിന്നും പാൽ കട്ടിട്ട് ടോമിന്റെ മുന്നിൽ നിൽക്കുന്ന ജെറിയുടെ അവസ്ഥയിൽ ആണ് ഞാൻ. പതുക്കെ പുറകിലേക്ക് വലിഞ്ഞിട്ട് ഓടാം എന്ന പ്ലാനിൽ ആണ് ഞാൻ. പതിയെ ഓരോ സ്റ്റെപ് വെച്ച് പുറകിലേക്ക് വലിഞ്ഞു . പട്ടിടെ മുൻപിൽ നിന്നും എങ്ങനെ രക്ഷ പെടണം എന്ന ഒറ്റ ചിന്തയെ എന്റെ ഉള്ളിൽ വന്നോള്ളൂ. ഞാൻ രണ്ട് മൂന്ന് സ്റ്റെപ് പുറകിലേക്ക് വെച്ചു എന്നിട്ട്. മൂട്ടിൽ വാണം കത്തിച്ച് റോക്കറ്റ് വിടുന്ന പോലെ ഒറ്റ ഓട്ടം ആയിരുന്നു. പട്ടി എന്റെ പുറകെ കുരച്ചു കൊണ്ട് ഓടുന്നുണ്ടായിരുന്നു. എങ്ങനെയോ വീടിന്റെ ഉള്ളിൽ ഓടിക്കേറി. എന്തായാലും പട്ടി വീട്ടിലേക്ക് കേറിയില്ല.
” നീ എന്താ അച്ചു കിതക്കുന്നെ രാവിലെ ഓടാൻ പോയോ ” ഗായത്രി എന്നോട് ചോദിച്ചു.
” പിന്നെ ഓടാൻ…… നിനക്ക് വല്ല കാറ്റും ഉണ്ടോ. ഞാൻ ഓടാൻ പോകാൻ ” ഞാൻ അവളോട് ചോദിച്ചു.
” പിന്നെ നീ എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ ”
” കുരുത്തക്കേടോ ഒന്ന് പോടി ആാാ ക്യാപ്ടൻ ന്റെ പട്ടി എന്നെ ഓടിച്ചു ” അത്രേ ഒള്ളോ.
