ഗായത്രി അതിശയത്തോടെ എന്നെ നോക്കി.
” എനിക്ക് വേണ്ടതതല്ല നിന്നെയാണ്. അതിന് വേണ്ടിട്ട് അല്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടതും. അത് എനിക്ക് ഉള്ളതാണേൽ അതിന്റെതായ സമയത്ത് എനിക്ക് മതി ഇപ്പോൾ എനിക്ക് നിന്റെ സ്നേഹം മാത്രം. ” ഞാൻ അത്രെയും പറഞ്ഞു കഴിയുമ്പോഴേക്കും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
” അച്ചു………!!! നീ എന്നെ ഓരോ നിമിഷവും അതിശയപ്പെടുത്തുവ . നിന്നെ എനിക്ക് കിട്ടാൻ ഞാൻ എന്ത പുണ്യമാണ് ചെയ്യതത് ” ഗായത്രി എന്നോട് പറഞ്ഞു എന്റെ നെഞ്ചിൽ തല ചായ്ച്ചു.
” ഗായു നിനക്ക് എന്നെ കുറിച്ച് എന്തറിയാം എന്നിട്ടും നീ എന്നെ സ്നേഹിച്ചില്ലേ. എന്നെ പോലെ ഉള്ള ഒരുത്തനെ നീ സ്നേഹിച്ചു ”
” നമ്മക്ക് ഈ സംസാരം ഇവിടെ നിർത്താം അച്ചു. ഞാൻ നിന്നെ ഇഷ്ടപ്പെട്ടതാണ് നിന്റെ യോഗ്യത….. ” ഗായത്രി പറഞ്ഞു. അവൾ പറഞ്ഞതാണ് ശെരിയെന്ന് എനിക്കും തോന്നി.
” അതെ പോയി ഡ്രസ്സ് ഒക്കെ മാറീട്ട് വാ നമ്മക്ക് ചായ ഒക്കെ കുടിക്കണ്ടേ ” ഞാൻ അവളോട് പറഞ്ഞു
” മ്മ് ” ഗായത്രി റൂമിൽ കേറി ഞാൻ നേരെ അടുക്കയിലേക്ക് പോയി. ഗായത്രി ഇറങ്ങുമ്പോഴേക്കും ചായ ആക്കി. ഞാൻ കപ്പിലേക്ക് ചായ പകർത്തുമ്പോഴേക്കും ഗായത്രി കുളിച്ച് താഴേക്ക് വന്നു.
ഞങ്ങൾ രണ്ടും നേരെ വീടിന്റെ മുൻപിലേക്ക് പോയി.
” അച്ചു ” ചായ കുടിക്കുന്നതിന്റ ഇടക്ക് ഗായത്രി എന്നെ വിളിച്ചു.
” മ്മ്മ്മ് ”
” ഞാനും വരട്ടെ നിന്റെ കൂടെ ”
” എങ്ങോട്ട് ” ഞാൻ ഗായത്രിനോട് ചോദിച്ചു.
” നിന്റെ വീട്ടിലേക്ക് ”
” എന്റെ വീട്ടിലേക്കോ ”
” ഹാം എന്താ എനിക്ക് അങ്ങോട്ട് വരാൻ പറ്റില്ലേ. എന്തായാലും ആ വീട്ടിലേക്ക് വരാൻ ഉള്ളതല്ലേ ഞാൻ ”
” ഉവ്വാ നിന്നെ കെട്ടി അങ്ങോട്ട് ചെന്നാൽ മതി ഇപ്പ കേറ്റും ” ഞാൻ ഗായത്രിനോട് പറഞ്ഞു.
” അതെന്താടാ അച്ചു. ആന്റിക്ക് എന്നെ ഇഷ്ടം ആണല്ലോ ”
” അമ്മക്ക് നിന്നെ ഇഷ്ടം ഒക്കെ ആണെന്ന് ഉള്ളത് ശരിയാണ്. പക്ഷെ കൂട്ടുകാരിയുടെ മകളെ അവിടെ പോയി നിന്ന് പ്രേമിച്ച് സെറ്റ് ആക്കി കല്ല്യാണം കഴിച്ചാൽ അമ്മ പൂവിട്ട് പൂജിക്കും ”
” അയ്യോ അപ്പോൾ നമ്മൾ എന്ത് ചെയ്യും ” ഗായത്രി എന്നോട് ചോദിച്ചു.
” ഇപ്പോൾ ഒന്നും ചെയ്യാൻ ഇല്ലാ തൽക്കാലം ആരും അറിയാതെ എങ്ങനെലും ഇത് കൊണ്ട് പോകാൻ നോക്കുക വേഗം ഒരു ജോലി ഒക്കെ സെറ്റ് ആക്കിയാൽ പാതി ആശ്വാസം ആകും. പിന്നെ ഇറക്കി വിട്ടാലും എവിടേലും സെറ്റ് ആകാം എന്ന് കരുതാം ” ഞാൻ അവളോട് പറഞ്ഞു.
” നീ ഫൈനൽ ഇയർ അല്ലെ …. വേഗം പഠിച്ച് ജോലി ആക്കിക്കോ എന്നിട്ട് എന്നെ കൂടെ നോക്കിക്കോ എനിക്ക് ഒന്നും വയ്യാ പണി എടുക്കാൻ ” ഞാൻ അവളോട് പറഞ്ഞു
” എടാ പട്ടി നീ അല്ലെ ഇപ്പം പറഞ്ഞെ ഒരു ജോലി ഒക്കെ ആക്കണം എന്ന് ” ഗായത്രി എന്നോട് ചോദിച്ചു.
” ഞാൻ അങ്ങനെ പലതും പറയും മര്യാദക്ക് എന്നെ കൂടെ നോക്കിക്കോ ” ഞാൻ അവളോട് പറഞ്ഞു.
” എനിക്ക് നൂറ് വട്ടം സമ്മതം ”
” അത് കേട്ടാൽ മതി ” ഞാൻ പറഞ്ഞു. ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ആന്റിയും അങ്കിളും കാറിൽ വന്ന് ഇറങ്ങുന്നത്.
” ന്താ അമ്മേ ഒരു ക്ഷിണം…… ”
” എന്ത് ക്ഷിണം ” ആന്റി നിന്ന് തപ്പിക്കളിക്കാൻ തുടങ്ങി.
” എന്ന തണുത്ത ഒരു കപ്പ് ഐസ് ക്രീം എടുത്താലോ ” ഗായത്രി ആന്റിയോട് ചോദിച്ചു .
” ഐസ് ക്രീമോ ” ആന്റി വെട്ടി തിരിഞ്ഞു ചോദിച്ചു
” എന്തെ നിങ്ങൾ ഐസ് ക്രീം എന്ന് കേട്ടിട്ടില്ലേ ” ഗായത്രി വീണ്ടും ചോദിച്ചു. ആന്റി ഒന്നും പറയാതെ അകത്തേക്ക് പോയി പുറകെ അങ്കിലും പോയി.
” നിനക്ക് എന്താടി അവർ പോയതിന് ” ഞാൻ ഗായത്രിയോട് ചോദിച്ചു.
” ആ ചമ്മൽ കാണാൻ എനിക്ക് ഇഷ്ടവ ” ഗായത്രി പറഞ്ഞു.
” നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ” ഞാൻ അവളോട് ചോദിച്ചു.
” ഞാൻ നാളെ പോകും അവരോട് പറഞ്ഞിട്ടില്ല പറയട്ടെ ” ഞാൻ അത് പറഞ്ഞപ്പോൾ ഗായത്രിയുടെ മുഖം വാടി .
” ജസ്റ്റ് പത്ത് ദിവസം അല്ലെ അത് വേഗം അങ്ങ് പോകില്ലേ ” ഞാൻ അവളോട് പറഞ്ഞ് അകത്തേക്ക് കേറി. അവൾ ഒന്നും പറയാതെ എന്റെ പുറകെ വന്നു . അവർ രണ്ട് പേരും ഇരുന്ന് ചായ കുടിക്കുകയായിരുന്നു.
