ഗായത്രി – 9 6

” വാ ” അതും പറഞ്ഞ് ഗായത്രി എന്നെ ഷർട്ടിന്റെ ഭാഗത്തേക്ക് കൊണ്ട് പോയി. എന്നിട്ട് ഒരു ബ്ലൂ കളർ ഷർട്ട്‌ എടുത്ത് എനിക്ക് നേരെ നീട്ടി.

” ഇതെങ്ങനെ ഉണ്ട് അച്ചു ” ബ്ലൂ കളർ ഷർട്ട്‌ എന്റെ കൈയിൽ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.

” എന്നാൽ വേറെ എടുക്കാം ” എന്റെ മുഖഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു അങ്ങനെ പറഞ്ഞത്. അവൾ ഓരോ ഷർട്ടും എടുക്കും എന്റെ മേത്ത് വെച്ച് നോക്കും മാച്ച് ആണോ എന്ന്. അവസാനം അവൾ ഒരു ഓറഞ്ച് കളർ ഡ്രസ്സ്‌ എടുത്തു. അത് കണ്ടപ്പം എന്തോ വല്ലാത്ത ഒരു ആകർഷണം തോന്നി ആ കളറിനോട് ഒരു ഇഷ്ടം തോന്നി . പിന്നെ പാന്റ് എടുക്കാൻ പോയ എന്നെ അതെ കളറിൽ ഒരു മുണ്ടും വാങ്ങിപ്പിച്ചു അവൾ. ഇവൾക്കും എന്തേലും വാങ്ങണം ഞാൻ അത് എവിടുന്ന് കിട്ടും എന്ന് ആലോചിച്ചോണ്ട് നിക്കുമ്പോൾ ആണ് അവൾ എന്നെയും വലിച്ചോണ്ട് അമ്മേന്റെ അടുത്തേക്ക് കൊണ്ട് പോയി. അമ്മേടെ അടുത്തേക്ക് എത്തിയപ്പം ഇപ്പഴും ഒരു മാറ്റം ഇല്ലാ അതെ ഇരിപ്പ്‌ തന്നെയാണ്.

” എടാ അച്ചു നീ ഇവൾക്ക് കൂടെ എന്തേലും എടുക്കാൻ കൂട് ” ഞങ്ങളെ കണ്ടപ്പോൾ അമ്മ പറഞ്ഞു. ഇനി എന്റെ ഊഴം ആണല്ലോ എന്ന് കരുതി ഞാൻ അവളേം കൊണ്ട് പോയി. നേരെ ഗേൾസിന്റെ സെക്ഷനിലേക്ക് പോയി . ഗായത്രി എന്റെ പുറകെ വരുന്നുണ്ട്.
” നിനക്ക്‌ എന്ത് ഡ്രസ്സ്‌ ആ വാങ്ങുക ” ഞാൻ അവളോട് ചോദിച്ചു.

” എനിക്ക് ഒന്നും വേണം ന്ന് ഇല്ലാ അച്ചു ”

” അതൊന്നും പറ്റില്ല . എനിക്ക് ഇഷ്ടപ്പെട്ടത് ഒന്ന് ഞാൻ എടുക്കും നീ അത് ഇട്ടൊളണം ” ഞാൻ അവളോട് പറഞ്ഞു.

” മ്മ് ” ഗായത്രി അതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

” മാം…..സാർ ഏത് ടൈപ്പ് ഡ്രസ്സ്‌ ആണ് എടുക്കുന്നത് ” അവിടെ നിന്ന ഒരു സെയിൽസ്‌ ഗേൾ ഞങ്ങളോട് ചോദിച്ചു. അത് കേട്ടപ്പോൾ ഗായത്രി എന്നെ നോക്കി.

” ധാവണി…..? ” ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ ഗായത്രി എന്നെ നോക്കി.

” ഓക്കേ സാർ വരൂ ” ഞങ്ങൾ രണ്ടും ആ കുട്ടിയുടെ പുറകെ വന്നു.

” എടാ അച്ചു ധാവണി ഒക്കെ വേണോ ” ഗായത്രി എന്നോട് ചോദിച്ചു.

” ന്തേ നീ ഇടില്ലേ ”

” അതല്ല ഇടും എന്നാലും ”

” ഒരു എന്നാലും ഇല്ലാ വാ നമ്മക്ക് വേഗം എടുക്കാം ” ഞങ്ങൾ അവിടെ എത്തി. ഞാൻ അവളുടെ കൂടെ തന്നെ നിന്നു.

” മാം ഏത് കളർ ആണ് നോക്കുന്നത് ” ആ കുട്ടി ഗായത്രിയോട് ചോദിച്ചു.

” അത് ” അതും പറഞ്ഞു ഗായത്രി എന്നെ നോക്കി.

” ഒരു ബ്ലൂ കളർ എടുക്ക് ”

” ഓക്കേ സാർ ” അതും പറഞ്ഞ് ആ കുട്ടി അവിടെ ഇരുന്ന കുറച്ച് നീല കളർ ധാവണികൾ എടുത്ത് ഞങ്ങളെ കാണിച്ചു. എന്തോ അതൊന്നും കണ്ടിട്ട് എനിക്ക് ഒരു തൃപ്തി വന്നില്ലാ. അപ്പഴാണ് എനിക്ക് ഗായത്രി എടുത്ത് തന്നെ ഓറഞ്ച് ഷർട്ടിന്റെ കാര്യം ഓർമ വന്നത്.

” അതെ ഓറഞ്ച് കളർ ഇല്ലേ ” ഞാൻ അവരോട് ചോദിച്ചു.
” ഉണ്ട് സാർ ” അതും പറഞ്ഞ് ആ പെൺകുട്ടി വേറെ കൊറേ ഓറഞ്ച് കളർ എടുത്ത് മുൻപിൽ എടുത്ത് വെച്ചു. എന്നിട്ട് അതിൽ നിന്നും ഓരോന്നും എടുത്ത് കാണിച്ചു. അതിലും എനിക്ക് ഒന്നും ഇഷ്ടമായില്ല.

” വേറെ ഉണ്ടോ ”

” നോക്കട്ടെ സാർ ” ആ കുട്ടി അവിടെ ഒരു റൂമിലേക്ക് കേറി പോയി.

” അച്ചു നമ്മക്ക് വേറെ ഏതേലും നോക്കാം ” ഗായത്രി എന്നോട് പറഞ്ഞു.

” നിക്ക് ആ കുട്ടി വരട്ടെ അതിലും ഇല്ലേൽ നമ്മക്ക് വേറെ നോക്കാം ” ഞാൻ ഗായത്രിയോട് പറഞ്ഞു.

അകത്തേക്ക് പോയ ആ കുട്ടി കൈയിൽ കുറെ ഡ്രെസ്സുമായി വന്ന് ഒറ്റകൈയിൽ വേറെ ഒന്ന് അല്ലാതെയും എടുത്തിട്ട് ഉണ്ട്.

” സാർ ഇത് കൂടെ നോക്കാം ” അതും പറഞ്ഞ് കൊണ്ട് വന്നത് എല്ലാം എടുത്ത് ഞങ്ങളെ കാണിച്ചു.

അത് കണ്ടിട്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല.

” സാർ ഇനി സിംഗിൾ കളർ ഇല്ലാ മിക്സഡ് ഉണ്ട് അത് നോക്കണോ ” ആ കുട്ടി ഞങ്ങളോട് ചോദിച്ചു.

” സാർ ഞാൻ ജസ്റ്റ്‌ ഒരെണ്ണം എടുത്തിട്ട് ഉണ്ട് അതൊന്ന് നോക്കാം ”

” മ്മ് ” താല്പര്യം ഇല്ലെങ്കിലും ഞാൻ ഒന്ന് മൂളി.

ആാാ കുട്ടി പിങ്കും ഓറഞ്ചും കൂടിയ ഒന്നാണ് എടുത്ത്. ആ കളർ കണ്ടപ്പോൾ എനിക്ക് എന്തോ അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി അവൾക്കും ഇഷ്ടപ്പെട്ടത് പോലെ ഇണ്ട്.

Leave a Reply

Your email address will not be published. Required fields are marked *