ഗായത്രി – 9 6

” എന്ന് കരുതി എനിക്ക് നിന്നേം കൊണ്ട് പോകാൻ പറ്റുമോ ” ഞാൻ അവളോട് ചോദിച്ചു.

” അതെന്താ എനിക്ക് വരാൻ പറ്റില്ലേ ” ഗായത്രി എന്നോട് ചോദിച്ചു.

” ഞാൻ എങ്ങനെയാ ഗായു നിന്നേം കൊണ്ട് പോകുവാ നിനക്ക് നിന്റെ വീട്ടുകാരുടെ കൂടെ ഓണം ആഘോഷിക്കണ്ടേ ”

” അതിപ്പം….. ” ഗായത്രി മറുപടി പറയാൻ പറ്റാതെ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ ഒരു സങ്കടം തോന്നി.

” സാരമില്ലടി ഞാൻ പത്ത് ദിവസം കഴിഞ്ഞ് വരില്ലേ ”

” എന്നാലും പത്ത് ദിവസം ഞാൻ നിന്നെ എങ്ങനെയാ കാണാണ്ട് ഇരിക്ക്യ ” ഗായത്രി എന്നോട് ചോദിച്ചു.

” ഞാൻ ഒരു കൊല്ലത്തേക്ക് ഒന്നുമല്ല പോകുന്നെ ഒരാഴ്ചത്തെ കാര്യം അല്ലെ ഒള്ളു ” ഞാൻ അവളോട് പറഞ്ഞു.
” ഹ്മ്മ് ” അവൾ അതിനൊന്നും മൂളുക മാത്രം ചെയ്യതു.

” പിന്നെ…… നമ്മക്ക് പോയാലോ ” ഞാൻ അവളോട് ചോദിച്ചു.

” എന്തിനാ നേരത്തെ പോകുന്നെ ” അവൾ എന്നോട് ചോദിച്ചു.

” ഓ എന്റെ മണ്ടത്തി. ഞാൻ നാളെ പോകുവല്ലേ നിന്റെ കൈയിൽ നിന്നും സമ്മാനം എന്തേലും വാങ്ങിട്ട് പോകാലോ കൊറച്ചു ദിവസം നിന്നെ ഓർത്ത് ഇരിക്കലോ ” ഞാൻ പറഞ്ഞു.

” മതി മോനെ നിന്റെ ചാട്ടം എങ്ങോട്ടാ എന്നോക്കെ എനിക്ക് മനസിലായി. ഏത് സമയവും ചെക്കന് ഈ വിചാരമേ ഒള്ളു ”

” ഏറ്റില്ലാലെ ” ഞാൻ അവളോട് പറഞ്ഞു.

” ഇല്ല….. എന്റെ കൈയിൽ നിന്നും ഇനി അങ്ങനെ എന്തേലും കിട്ടണേൽ എന്റെ മോൻ ദേ ഈ കഴുത്തിൽ ഒരു മിന്ന് കെട്ട്. എന്നിട്ട് മോന് എന്തോരം വേണേലും തരാം ” ഗായത്രി പറഞ്ഞു.

” അപ്പം ഇനി ഒരുമ്മ ഒക്കെ വാങ്ങണേൽ ഞാൻ എന്ത് ചെയ്യും ” ഞാൻ ആത്മാഗതം പറഞ്ഞു.

” ഇപ്പ മോൻ ഞാൻ തന്നത് ഓർത്ത് അയവ് ഇറക്ക് ”

” അല്ലാതെ വേറെ വഴി ഇല്ലല്ലോ ” അതും പറഞ്ഞ് ഞാൻ കടലിലേക്ക് നോക്കി അപ്പഴാണ് പരിചയം ഉള്ള ഒരു പെണ്ണും ചെക്കനും പോകുന്നത് കണ്ടത്. പാർക്കിലേക്ക് പോയ ഇവൻ എങ്ങനെ ഇവിടെ എത്തി.

” ഡാ നിധിനെ ” അവൻ തന്നെ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടി വിളിച്ചു. എന്റെ വിളി കേട്ടിട്ട് അവർ തിരിഞ്ഞു നോക്കി.

” അച്ചു നീ എപ്പ വന്ന് ”

” ഞാൻ വന്നിട്ട് കൊറച്ച് നേരമേ ആയൊള്ളു ”

” നീ എങ്ങനെയാ വന്നേ നിനക്ക് ബൈക്ക് ഉണ്ടോ പാർക്കിൽ പോകാൻ ബൈക്ക് വേണ്ട പക്ഷെ ഇവിടെ വരാൻ വേണ്ടേ ” ഞാൻ അവനോട് ചോദിച്ചു.
” അപ്പന്റെ ചേദക് ഉണ്ടാർന്നെടാ ഇന്ന് വീട്ടിൽ.

അപ്പപ്പിന്നെ ഞാൻ അതെടുത്ത് ഇങ്ങ് പോന്നു ” നിധിൻ പറഞ്ഞു.

” അതെന്തായാലും നന്നായില്ലേ അതോണ്ട് രണ്ടിനും ചെത്തി നടക്കാൻ വണ്ടി ഉണ്ടല്ലോ” ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രി എന്റെ കൈയിൽ ഒന്ന് പിച്ചി. ഞാൻ ഗായത്രിനെ നോക്കുമ്പോൾ അവൾ രൂക്ഷമായി എന്നെ നോക്കുന്നു. അവളുടെ ആ ഭാവം അവരെ കൂടുതൽ കാണിക്കണ്ട എന്ന് കരുതി ഞാൻ അവനോട് പൊക്കോളാൻ പറഞ്ഞു.

” നിനക്ക് എന്താ അച്ചു ബോധം ഇല്ലേ ” ഗായത്രി എന്നോട് ചോദിച്ചു

” അതെന്താ നീ അങ്ങനെ ചോദിച്ചേ ” ഞാൻ ഗായത്രിയോട് ചോദിച്ചു.

” എടാ പൊട്ടാ അവരുടെ വരവ് കണ്ടാൽ അറിയില്ലേ ആദ്യത്തെ ആണെന്ന് . ആ കൊച്ചിന്റെ പതുങ്ങൽ കണ്ടാൽ അറിയാം ”

” നമ്മൾ പിന്നെ ഇതിന്റെ പിഎച്ചിടി എടുത്ത ആൾക്കാർ ആണല്ലോ……. ഇതൊക്ക നമ്മുടെ വീട്ടിൽ അറിഞ്ഞാൽ അറിയാം, പതുങ്ങൽ ആണോ , പേടിയാണോ , എന്താണോ എന്ന് ” ഞാൻ പറഞ്ഞു.

” എടാ പട്ടി മനുഷ്യനെ പേടിപ്പിക്കല്ലേ ” ഗായത്രി എന്നോട് പറഞ്ഞു.

” പേടിപ്പിച്ചതല്ല ഒള്ളത് പറഞ്ഞതാ ”

” അച്ചു നമ്മക്ക് പോകാം ”

” ഇത്ര പെട്ടന്നോ ” ഞാനവളോട് ചോദിച്ചു.

” ഹാ….. പോകാം എനിക്ക് എന്തോ വയ്യായിക ” അവളുടെ ആ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി ഞാൻ പോകുന്നതിനുള്ള സങ്കടം ആണെന്ന്.

” ന്നാ വാ പോകാം ” ഞാൻ എഴുന്നേറ്റു. അവൾക്ക് വേണ്ടി കൈ നീട്ടി ഗായത്രി കൈയിൽ പിടിച്ച് എഴുന്നേറ്റു. ഞങ്ങൾ രണ്ടും കൂടെ നടന്ന് ബൈക്കിന്റെ അടുത്ത് എത്തി. അപ്പഴാണ് ഐസ് ക്രീം വണ്ടി കണ്ടത് ഞാൻ അവളെ ഒന്ന് നോക്കി. ആൾക്ക് സങ്കടം ഉണ്ടെങ്കിലും കണ്ണ് കാക്ക കൂട്ടിൽ തന്നെ. ഞാൻ അവളേം കൂട്ടി നേരെ വണ്ടിന്റെ അടുത്തേക്ക് നടന്നു.
” എന്താ വേണ്ടേ നിനക്ക് ” ഞാനവളോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *