” ഡി അവൻ ക്ലാസ്സിൽ ഒറ്റക്കെ ഉണ്ടാകു നീ ചെന്ന് പറയ് ” ഞാൻ അവളോട് പറഞ്ഞു.
” അച്ചു വേണ്ടടാ എനിക്ക് പേടിയ ” ആവണി എന്നോട് പരമാവധി പറഞ്ഞു. ഞാൻ ആണേൽ എവിടുന്ന് സമ്മതിക്കാൻ അവസാനം എന്റെ വഴിക്ക് വന്നു.ഞാനും ആവണിയും ക്ലാസ്സിൽ കേറി അഭി ഞാൻ പോയപ്പോൾ കിടന്ന അതെ കിടപ്പ് തന്നെയാണ് കണ്ണിന്റെ മുകളിൽ കൈ കേറ്റി വെച്ച്. അവൾ ഇഷ്ടം ആണെന്ന് പറയുമ്പോൾ ഉള്ള അവന്റെ എക്സ്പ്രഷൻ കാണാൻ വേണ്ടി ഞാൻ ക്ലാസ്സിലേക്ക് ഒതുങ്ങി ഇരുന്നു. അവൾ അഭിനെ വിളിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്തൊക്കെയോ പറയുന്നുണ്ട്. അഭി ആണേൽ കണ്ണും മിഴിച്ച് കേൾക്കുന്നുണ്ട്. പെട്ടെന്ന് ആവണി ഇറങ്ങി ഓടി ഞാൻ അഭിന്റെ അടുത്തേക്ക് നടന്നു .
” എന്ത് പറ്റിടാ അഭി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ ” ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.
” ഐ ലവ് യു…….. ” അഭി പറഞ്ഞു.
” നീ എന്ത് മാങ്ങയാടാ പറയുന്നെ ” ഞാൻ അവനെ കുലുക്കി കൊണ്ട് ചോദിച്ചു.
” നിനക്ക് എന്ത് പറ്റിടാ ” ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
” അച്ചു നീ ഒന്ന് വന്നേ ” അതും പറഞ്ഞ് അഭി എന്നെ പിടിച്ച് വലിച്ച് ക്ലാസ്സിന്റെ പുറത്തേക്ക് ഇറക്കി
” ഒരുത്തി ഇപ്പോൾ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ട് പോയെ ഒള്ളു അപ്പോഴേക്കും അടുത്തത് ” ഞാൻ അഭിനോട് പറഞ്ഞു
” എടാ മൈരേ ഒരു സീൻ ഉണ്ട് ” അഭി എന്നോട് പറഞ്ഞു.
” സീനോ ” അരുതാത്തത് കേട്ട പോലെ ഞാൻ അവനോട് ചോദിച്ചു.
” അതേടാ ”
” നീ കാര്യം പറ അഭി എന്നിട്ട് തീരുമാനിക്കാം സീൻ ആണോ അല്ലയോ എന്ന് അല്ലാണ്ട് വെറുതെ പറയണ്ട ”
” എടാ കോപ്പേ ആ……. ആവണി എന്നെ ഇഷ്ടം ആണെന്ന് ” എന്നോട് പറഞ്ഞു.
” അതിനപ്പം എന്താ ” ഞാൻ അവനോട് ചോദിച്ചു.
” നീ എന്താ ഞെട്ടാത്തെ ” അഭി എന്നോട് ചോദിച്ചു.
” പിന്നെ കണ്ടവൾമാർ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതിനെന്തിനാ ഞാൻ ഞെട്ടുന്നെ ” ഞാൻ അവനോട് തിരിച്ച് ചോദിച്ചു.
” സത്യം പറഞ്ഞോ മൈരേ എന്നെ അവൾക്ക് ഇഷ്ടം ആണെന്ന് ഉള്ള കാര്യം നിനക്ക് അറിയാർന്നോ ”
” എനിക്ക് പണ്ട് തൊട്ട് ഒന്നും അറിയില്ലാ…… നേരത്തെ വിളിച്ചോണ്ട് പോയപ്പം അവൾ എന്നോട് പറഞ്ഞു. നിന്നോട് അവൾക്ക് മുടിഞ്ഞ പ്രേമം ആണെന്ന് ” ഞാൻ അഭിനോട് പറഞ്ഞു.
” മുടിഞ്ഞ പ്രേമം ഓ…… ”
” അതേടാ അഭി അവൾക്ക് ഈ അസുഖം നിന്നോട് തുടങ്ങിട്ട് കൊറേക്കാലം ആയെന്ന് ”
” എത്ര കാലം…….? അയിന് നമ്മൾ ഇവിടെ വന്നിട്ട് ആകെ രണ്ട് മാസം പോലും ആയില്ലല്ലോ ” അഭി എന്നോട് ചോദിച്ചു.
” നിന്നോട് അപ്പോ അവൾ ഒന്നും പറഞ്ഞില്ലേ ” ഞാൻ അഭിനോട് ചോദിച്ചു.
” ഇല്ലന്നെ , ഇഷ്ടമാണെന്ന് മാത്രേ പറഞ്ഞോള്ളൂ ” അഭി പറഞ്ഞു.
” ന്നാ നീ അവളോട് തന്നെ ചോദിച്ച് മനസിലാക്കിക്കോ അതാ നല്ലത് ” ഞാൻ അഭിനോട് പറഞ്ഞു.
” അതെന്ന വർത്താനാടാ ” അഭി എന്നോട് ചോദിച്ചു.
” എന്റെ പൊന്ന് മൈരേ അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല ”
” അപ്പപ്പിന്നെ നീ എന്ന തേങ്ങക്കാ അവള് പറഞ്ഞോളും എന്നോക്കെ പറഞ്ഞെ ”
” എന്റെ പൊന്ന് അഭി ഞാൻ ഒരു ഫ്ലോയ്ക്ക് പറഞ്ഞതാ.. എന്റെ പൊന്നോ……. ” ഞാൻ അഭിനോട് പറഞ്ഞു.
” എന്താ മക്കളെ രണ്ടും കൂടെ ഒരു ചർച്ച ” ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് നിധിൻ ചോദിച്ചു.
” അതൊന്നുമില്ലടാ ആവണി ഇവനോട് ഇഷ്ടം ആണെന്ന് പറഞ്ഞു ” ഞാൻ നിസാരം പോലെ പറഞ്ഞു.
” ആ അത്രേ ഒള്ളോ……… ഹേയ്….. എന്താ പറഞ്ഞെ ” നിധിൻ കണ്ണും മിഴിച്ച് ചോദിച്ചു.
” ആവണിക്ക് ഇവനോട് പ്രേമം ആണെന്ന് ” ഞാൻ വീണ്ടും പറഞ്ഞു കൊടുത്തു.
” കൺഗ്രട്സ് മോനെ……. ചെലവ് ഉണ്ട് ” നിധിൻ പറഞ്ഞു.
” ചെലവോ എന്തിന്………. ” അഭി പറഞ്ഞു.
” നീ പൊട്ടൻ കളിക്കാൻ നിക്കല്ലേ അഭി ” ഞാൻ അഭിനോട് പറഞ്ഞു.
” അയിന് എനിക്ക് ഇഷ്ടമൊന്നുമല്ല അവളെ ” അഭി പറഞ്ഞു.
” അവൾക്ക് ന്താടാ ഒരു കൊഴപ്പം ” ഞാൻ അവളോട് ചോദിച്ചു.
” അവൾക്ക് ന്തേലും കൊഴപ്പം ഉണ്ടെന്ന് ഞാൻ പറഞ്ഞോ ” അഭി എന്നോട് തിരിച്ച് ചോദിച്ചു.
” പിന്നെന്താ ” ഞാൻ ചോദിച്ചു
” ഞാൻ ഒന്ന് ആലോചിക്കട്ടെ “
” ആലോചിക്കാൻ നീ എന്താ യുദ്ധത്തിന് പോകാൻ ആണോ ” ഞാൻ അവനോട് ചോദിച്ചു
