ഗായത്രി – 9 6

” അതെ ” നിധിനും പറഞ്ഞു.

” നിങ്ങൾക്ക് അങ്ങനെ പലതും പറയാം നിനക്ക് പൂർണ്ണിമേനെ കുറിച്ച് എല്ലാം അറിയില്ലായിരുന്നോ ” നിധിൻ അതെ എന്ന് തലയാട്ടി

” എടാ അച്ചു നിനക്ക് ഗായത്രിനെ കുറിച്ച് എല്ലാം അറിയത്തില്ലേ ” അഭി എന്നോട് ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി

” ഗായത്രിയോ അതാര് ” നിധിൻ ചോദിച്ചു.

” എടാ ഇവൻ ഇവിടെ താമസിക്കാൻ നിൽക്കുന്ന വീട്ടിലെ ആന്റിന്റെ മോൾ ” അഭി അവനോട് പറഞ്ഞു.

” എത്ര കൊല്ലം ആയി പരുവാടി തുടങ്ങിട്ട് ” നിധിൻ എന്നോട് ചോദിച്ചു.

” ഒരാഴ്ച ആയൊള്ളൂ ” ഞാൻ പറഞ്ഞു

” എന്റെ പൊന്ന് മോനെ എങ്ങനെ ഇത്ര പെട്ടെന്ന് സെറ്റാക്കി ” നിധിൻ എന്നോട് ചോദിച്ചു.

” അതൊക്ക അങ്ങ് സെറ്റ് ആയി എനിക്ക് തന്നെ അറിയില്ല ” ഞാൻ പറഞ്ഞു.

” അതൊന്നുമല്ലല്ലോ നമ്മടെ വിഷയം ” ഞാൻ ചോദിച്ചു.

” എന്റെ അച്ചു എനിക്ക് കൊറച്ചു സമയം താ ” അഭി എന്നോട് പറഞ്ഞു.

” അല്ലടാ നാളെ തൊട്ട് പത്ത് ദിവസം ലീവ് അല്ലെ…., നിങ്ങൾ എന്താ പരുപാടി ” നിധിൻ ഞങ്ങളോട് ചോദിച്ചു.

” ഞാൻ നാളെ വീട്ടിൽ പോകും ”

” നീയോടാ അഭി ” നിധിൻ ചോദിച്ചു.

” ഞാൻ മാത്രം ഇവിടെ നിന്നിട്ട് എന്ത് മൈര് ഉണ്ടാക്കാന ” അഭി പറഞ്ഞു.

” എടാ അഭി ഞാൻ ഇന്ന് നേരത്തെ പോകും എനിക്ക് കൊറച്ചു പണി ഉണ്ട് ”

” എന്ത് പണി ” അഭി ചോദിച്ചു.

” അതൊക്കെ ഉണ്ട് ” ഞാൻ പറഞ്ഞു.
” അങ്ങനെ പറ ഞാൻ ഇന്ന് ഉണ്ണിനെ കൊണ്ട് പാർക്കിൽ എങ്ങനെ പോകും എന്ന് ആലോചിക്കുമ്പോഴാ നിന്റെ പോക്കിന്റെ കാര്യം ” നിധിൻ പറഞ്ഞു.

” ഈ ഉണ്ണി ആരാ പൂർണ്ണിമായണോ ” അഭി ചോദിച്ചു

” മ്മ് ” നിധിൻ അതെ എന്ന് തല കുലുക്കി.

” അപ്പോൾ അവളുടെ വരവിന്റെ ഉദ്ദേശം വെറുതെ അല്ല. ഇമ്പ്രൂവ് ഉണ്ട് ” ഞാൻ അതും പറഞ്ഞ് ചിരിച്ചു.

” മൈര് ഞാൻ ഇപ്പോൾ ഒറ്റക്ക് ആയല്ലോ ” അഭി പറഞ്ഞു.

” നീ ഇവിടെ ഇങ്ങനെ നോക്കി ഇരുന്നോ ” ഞാൻ അഭിനോട് പറഞ്ഞു. പെട്ടെന്ന് എന്റെ കൈയിൽ ഒരു പിടുത്തം വീണു . കൈ നല്ല പോലെ വിയർത്തിരുന്നു. ഇതിപ്പം ആരാ എന്ന രീതിയിൽ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പ്രതീക്ഷിച്ച ആൾ തന്നെ ആവണി പതിവിന് വിപരിതമായ ആ മുഖത്ത് ഒരു നാണം ഞാൻ കണ്ടു.

” ന്താടി നിനക്ക്‌ ഇത്ര നാണം ” ഞാനവളോട് ചോദിച്ചു.

അതിന് മറുപടി ഒന്നും പറയാതെ അവൾ എന്റെ കൈയിൽ ഒന്ന് പിച്ചി.

” ടാ നിധിനെ നീ എപ്പഴാ അവളേം കൊണ്ട് പോകുന്നെ ” ഞാൻ നിധിനോട് ചോദിച്ചു.

” ഞാൻ ഒന്നേ കാലിന്റെ ബസ്സിന് ” അവൻ പറഞ്ഞു.

” ടാ എന്നാൽ നീ ഇറങ്ങിക്കോ ഒരുമണി ആയില്ലേ….., ഞാനും പോകുവാ അവളെ കൂട്ടണം ” ഞാൻ നിധിനോട് പറഞ്ഞു.

” നിങ്ങൾ എങ്ങോട്ടാ….? ” പോകാൻ തുടങ്ങിയ ഞങ്ങളെ ആവണി തടഞ്ഞു കൊണ്ട് ചോദിച്ചു.

” മോളെ ആവണി ” അതും പറഞ്ഞ് ഞാൻ അവളെ അവരുടെ അടുത്ത് നിന്നും മാറ്റികൊണ്ട് പോയി.

” എടി കഴുതേ വൈകുന്നേരം വരെ സമയം ഉണ്ട്.നിന്റെ ഉള്ളിലെ കാര്യങ്ങൾ നല്ല ക്ലിയറായിട്ട് പറഞ്ഞ് കൊടുക്ക്, അവനോട് ഞാൻ പറഞ്ഞേക്കാം , അതും പറഞ്ഞ് ഞാൻ അവളുടെ മുഖത്ത് ഒന്ന് തട്ടി. എന്നിട്ട് അവരുടെ അടുത്തേക്ക് പോയി എന്നിട്ട് അഭിയെ വിളിച്ചു മാറ്റി നിർത്തി.
” ടാ ഞങ്ങൾ രണ്ടു പോകുവാ….. ”

” ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കാനോ ” പറഞ്ഞു തീരും മുന്നേ അഭി ചാടിക്കേറി ചോദിച്ചു.

” തോക്കിൽ കേറി വെടി വെക്കല്ലേ മൈരേ…. അവൾക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് . അതുകൊണ്ട് നീ എന്തായാലും പോസ്റ്റ്‌ ആകില്ല… പിന്നെ അവൾക്ക് പറയാൻ ഉള്ളതൊക്കെ കേൾകതെ നീ മുങ്ങി എന്ന് ഞാൻ അറിഞ്ഞ മൈരേ നീന്റെ കൈ ഞാൻ തല്ലിയൊടിക്കും കേട്ടല്ലോ ” ഞാൻ അഭിനോട് പറഞ്ഞു.

” പിന്നെ പറ്റുവാണേൽ അവളെ കൊണ്ട് വീട്ടിൽ വിട്ടേക്ക് ”

” പോടാ നാറി വീട്ടിൽ കൊണ്ട് വിടാനോ ” അഭി എന്നോട് ചോദിച്ചു.

” ന്തേ പറ്റില്ലേ…….” ഞാൻ അവനോട് ചോദിച്ചു.

“പോടാ തെണ്ടി എനിക്ക് പേടിയാ ”

” ഓഓഓ ഇങ്ങനെ ഒരു മൈരേൻ കൊണ്ട് വിടണ്ട അവൾടെ കൂടെ കുറച്ച് നേരം ഇരുന്നാൽ മതി ”

” മ്മ്മ് ” അതിന് അഭി ഒന്ന് മൂളി .

” ന്നാ ഞാൻ പോട്ടെ ” അതും പറഞ്ഞ് ഞാൻ നേരെ ഗായത്രിയുടെ ക്ലാസ്സിലേക്ക് പോയി. അവൾ പുറത്ത് തന്നെ ഉണ്ടായിരുന്നു. കൈയിൽ ഒരു സൈഡ് ബാഗും ഇട്ട് നിൽക്കുന്നു കൂടെ നിമ്മിയും ഉണ്ട്. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *