ഗായത്രി – 9 6

” ദേ ടി നിന്നെ വിളിക്കാൻ ആളെത്തി ” എന്നെ കണ്ടപ്പം നിമ്മി പറഞ്ഞു. അത് കേട്ടപ്പം ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ട് ഗായത്രിനോട് തല കൊണ്ട് വാ എന്ന് കാണിച്ചു. എന്നിട്ട് ഞാൻ തിരിഞ്ഞു നടന്നു.

” എന്താ അച്ചു ” ഗായത്രി എന്റെ പുറകെ ഓടി വന്നിട്ട് ചോദിച്ചു.

” പൂവാം ”

” എങ്ങോട്ട് ” ഗായത്രി എന്നോട് ചോദിച്ചു.

” അതൊക്കെ അറിഞ്ഞാലേ നീ എന്റെ കൂടെ വരുവൊള്ളോ ” ഞാൻ അവളോട് ചോദിച്ചു.
” എന്റെ പൊന്നെ വാ പോകാം, എങ്ങോട്ടേക്ക് വേണേലും ”

” ആ അങ്ങനെയാണ് പറയണ്ടേ ” ഗായത്രി എന്റെ പുറകെ വന്നു. ഞാൻ പോയി ബൈക്ക് എടുത്തു ഗായത്രി എന്റെ കൂടെ കേറി. ഞാൻ മുൻപോട്ട് എടുത്തു എങ്ങോട്ട് പോകണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു ഗായത്രി ആണേൽ ഒന്നും പറയുന്നുമില്ല. കുറച്ച് നേരം ഞാൻ ആലോചിച്ചു എവിടെയാണ് എനിക്കും അവൾക്കും ഒരുപോലെ ഇഷ്ടം ഉള്ളതെന്ന്. പെട്ടെന്ന് ആണ് റോഡിൽ ഉള്ള ഒരു ബോർഡ്‌ കണ്ടത്. “””””” ബീച്ച് “””””””” അത് നന്നായി ഞങ്ങൾക്ക് രണ്ടിനും ഒരുപോലെ ഇഷ്ടം ഉള്ളത് അവിടെ തന്നെ . ഞാൻ ബീച്ചിലേക്ക് വിട്ടു പെട്ടെന്ന് ഒരു ഓട്ടോക്കാരൻ ഞങ്ങളുടെ നേരെ വന്നു ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. ഗായത്രി പെട്ടെന്ന് എന്റെ പുറത്തേക്ക് ഇടിച്ചു.

“ഒന്ന് പയ്യെ ബ്രേക്ക് പിടിക്ക് അച്ചു ” ഗായത്രി പുറകിൽ നിന്നും പറഞ്ഞു. എന്നിട്ട് എന്റെ ഷോൾഡറിൽ വെച്ച കൈ എന്റെ വയറിൽ വെച്ചു. ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു എന്റെ വയറിൽ എന്തോ തട്ടിയപ്പോൾ ഞാൻ പെട്ടെന്ന് നോക്കി ഗായത്രി എന്റെ ഷർട്ടിന്റെ ഉള്ളിൽ കൂടെ വയറിന്റെ മുകളിൽ പിടിച്ചിരിക്കുന്നു . ഇടക്ക് പതിയെ തഴുകുന്നുണ്ട്.

” എന്താടി കാണിക്കുന്നേ ” ഞാൻ ഗായത്രിനോട് ചോദിച്ചു.

” നിക്ക് ഇഷ്ട അച്ചു ഇങ്ങനെ ആക്കുന്നെ ” ഗായത്രി പറഞ്ഞു.

” അതിന് ഇങ്ങനെ പോകുമ്പോൾ ഒക്കെ ആക്കിയാൽ ആരേലും കാണാനില്ലേ ” ഞാൻ ചോദിച്ചു.

” ഓഹോ അപ്പം കാണുന്നതിലാണ് കൊഴപ്പം വെക്കുന്നത് കൊഴപ്പമില്ലല്ലോ. ഇനി ആര് കണ്ടാലും എനിക്ക് കൊഴപ്പമില്ല ” അതും പറഞ്ഞു അവൾ കൈയിൽ അകത്തേക്ക് ഇട്ടു .

” ഇവൾടെ ഒരു കാര്യം ” അതും പറഞ്ഞു ഞാൻ ബൈക്ക് മുൻപോട്ട് ഓടിച്ചു. അവസാനം ബീച്ചിൽ എത്തി.
” എനിക്ക് ഒറപ്പ് ആയിരുന്നു അച്ചു നീ ഇങ്ങോട്ട് തന്നെ ആയിരിക്കും കൊണ്ട് വരുന്നതെന്ന് ” അതും പറഞ്ഞു ഗായത്രി തുള്ളിച്ചാടി ബീച്ചിലേക്ക് പോയി. ഇവൾക്ക് ബീച്ച് കണ്ടപ്പം എന്നെ വേണ്ടേ ഞാൻ അതും ചിന്തിച്ച് അവിടെ നിൽക്കുമ്പോൾ ആണ് ഗായത്രി എന്നെയും വലിച്ചോണ്ട് പോയത്. ഇപ്പ്രാവശ്യം ഞാനും അവളും കൂടെ മണലിൽ ഇരുന്നു. ഞാൻ ചുറ്റും നോക്കി അറിയുന്ന ആരേലും ഉണ്ടോ എന്ന്. അപ്പഴാണ് പരിചയമുള്ള രണ്ട് പേർ അങ്ങോട്ടും ഇങ്ങോട്ടും മുട്ടിയൊരുമി നടന്ന് വരുന്നത്.

” ടി ഗായു ധാ വരുന്നത് ആരൊക്കെ ആണെന്ന് അറിയോ ” നടന്ന് വരുന്ന ആന്റിനെയും അങ്കിളിനെയും ചൂണ്ടി ചോദിച്ചു.

” ബാ നമ്മക്ക് രണ്ടിനെയും ഒന്ന് ഞെട്ടിക്കാം ” അതും പറഞ്ഞ് ഞാനും ഗായത്രിയും അവർ വരുന്നിടത്ത് നിന്നും മാറി നിന്നു .

ആന്റിയും അങ്കിളും ഒന്നുമറിയാത്ത പോലെ നടന്ന് വരികയാണ്. ആന്റി അങ്കിളിന്റെ കൈയിൽ തൂങ്ങി ആണ് നടപ്പ് അത് കണ്ടപ്പോൾ ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി.

” നീ എന്നെ നോക്കുവൊന്നും വേണ്ട അവർ

അങ്ങനെയാ ” ഗായത്രി എന്നോട് പറഞ്ഞു.

” ഇപ്പഴുമോ ” ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു.

” അവർ എന്നെ കൂട്ടാതെ കറങ്ങാൻ പോകും , എന്നെ ക്ലാസ്സിൽ പറഞ്ഞു വിട്ടിട്ട്. ഞാൻ വീട്ടിൽ ആണേൽ ആരേലും കാണാൻ ഉണ്ടെന്ന് പറഞ്ഞ് രണ്ടും ഇറങ്ങും എന്നിട്ട് ഇത് പോലെ ബീച്ചിലോ പാർക്കിലോ അല്ലേൽ സിനിമക്കോ പോകും ” ഗായത്രി പറഞ്ഞു.

” അങ്കിൾ അപ്പോ റൊമാന്റിക് ആണല്ലേ ”

” ആണോ ന്നോ നീ വാ നമ്മക്ക് ഒരു സൂത്രം ചെയ്യാം ” അതും പറഞ്ഞ് ഗായത്രി എന്നെ വലിച്ചോണ്ട് അവരുടെ പുറകെ നടന്നു.

” ഡാ അച്ചു മിണ്ടല്ലേ ” അവൾ എന്നെയും വലിച്ച് കൊണ്ട് അവരുടെ പുറകെ എത്തി.
” എസ്ക്യൂസ്‌ മി ” ഗായത്രി പുറകിൽ നിന്നും വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *