” ആന്റി ഞാൻ നാളെ വീട്ടിലേക്ക് പോകും ഓണം വരുവല്ലേ ” ഞാൻ പറഞ്ഞു.
” ഇപ്പ്രാവശ്യം അവൾടെ അടുത്ത് ഓണം കൂടാം എന്നായിരുന്നു ഞങ്ങളുടെയും പ്ലാൻ ” ആന്റി പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. ആ മുഖം ഒന്ന് തെളിഞ്ഞു. പിന്നെ ഞാൻ ഒന്നും പറയാത്തെ മുകളിലേക്ക് കേറി. കേറുന്നതിന്റെ ഇടക്ക് ആണ് കോളേജിൽ ഒറ്റക്ക് ആക്കിട്ട് പോന്ന അഭിയുടെയും ആവണിയുടെ കാര്യം ഓർമ വന്നത്. ആ മണ്ടൻ എന്തൊക്കെ ആക്കിയോ എന്തോ. ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു.
‘ ഹലോ ‘
‘ ഹ്മ്മ്മ് ‘ അഭി ഒന്ന് മൂളുക മാത്രം ചെയ്തു.
‘ എന്താടാ നാറി നിന്റെ നാവ് ഇറങ്ങിപ്പോയോ ‘ ഞാനവനോട് ചോദിച്ചു.
‘ ന്തായി അവൾ എന്തേലും പറഞ്ഞോ ‘ ഞാൻ അവനോട് ചോദിച്ചു.
‘ ഇല്ലാ ‘
‘ മ്മ് ‘ ഞാൻ ഒന്ന് മൂളി.
‘പിന്നെ ഞാൻ നാളെ പോകും വീട്ടിലേക്ക് നീ വരുന്നുണ്ടോ ‘
‘ ഇല്ലടാ എനിക്ക് കൊറച്ച് പണി ഉണ്ട് ‘
‘മ്മ് ‘ ഞാൻ ഒന്ന് മൂളി എന്നിട്ട് ഫോൺ കട്ട് ചെയ്തു.
അവന്റെ സംസാരം കേട്ടാൽ അറിയാം കാര്യം അത്ര സ്മൂത്ത് അല്ലെന്ന്. ഞാൻ ആവണിനെ വിളിച്ചിട്ട് എന്താ ഉണ്ടായേ എന്ന് അറിയാം. ഞാൻ ഫോൺ എടുത്ത് ആവണിനെ വിളിച്ചു.
‘ ഹലോ ‘
‘ ഹാ അച്ചു പറയ് ‘
‘ എന്ത് ഉണ്ടായി അവൻ ആകെ മൂഡ് ഓഫിൽ ആണല്ലോ ‘
‘ അത് അച്ചു…….! ‘
‘ അത്………? ‘
‘ എടാ ഞങ്ങൾ രണ്ടും കൂടെ കൊറച്ച് നേരം സംസാരിക്കാം എന്ന് വെച്ച് ഇരുന്നതാ നീയും നിധിനും പോയപ്പോൾ അവൻ എന്റെ അടുത്ത് വന്നതും ആണ്. പക്ഷെ………?? ‘
‘ പക്ഷെ………..? ‘
‘ എനിക്ക് ഒന്നും സംസാരിക്കാൻ പറ്റില ഞങ്ങൾ രണ്ടും ഒന്നും മിണ്ടാത്തെ വൈകുന്നേരം വരെ ഇരുന്നു ‘
‘ നല്ല മക്കൾ. വെറുതെ അല്ല ഞാൻ ആ പൊട്ടനെ വിളിച്ചപ്പം ഒരു മൂഡ് ഇല്ലാതെ ഇരുന്നേ ‘
‘ നീ അഭിനെ വിളിച്ചോ അവൻ എന്താ പറഞ്ഞെ ‘ ആവണി ചാടി ചോദിക്കുകയാണ്.
‘ അവൻ ഒരു കോപ്പും പറഞ്ഞില്ല. ഞാൻ ചോദിച്ചപ്പം ഒന്നും മിണ്ടിലാ ഞാൻ പിന്നെ കൂടുതൽ ചോദിക്കാനും പോയില്ല. അവൻ പോയ പോലെ എന്റെ അടുത്ത് വരും എന്ന് എനിക്ക് അറിയാലോ ‘
‘ മ്മ് ‘
‘ ന്നാ ശെരി എനിക്ക് നാളെ വീട്ടിൽ പോകാൻ ഉള്ളതാ ‘
‘ ഹാ ടാ ഓക്കേ ‘
ആവണിയും ഫോൺ വെച്ചു ഇതിപ്പം എന്താണോ സംഭവിക്കാൻ പോണേ. അമ്മേനെ വിളിച്ച് പറയണോ അല്ലേൽ വേണ്ട ഒരു സർപ്രൈസ് ആയിട്ട് അങ്ങോട്ട് ചെല്ലാം.
ഞാൻ പിന്നെ കുറച്ച് നേരം ഫോണിൽ നോക്കാം എന്ന് കരുതി ഇൻസ്റ്റാ ഓപ്പൺ ചെയ്തു . തുറന്ന് വന്നപ്പോഴേ അഖില ഒരുത്തനുമായി കെട്ടി പിടിച്ച് നിൽക്കുന്നു. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കേറി.
” അച്ചു ”
” എന്താടി ” ഗായത്രിയോട് ഒച്ചത്തിൽ ചോദിച്ചു
” അത്…….. ഞാൻ….? ” പറഞ്ഞ് മുഴുവിപ്പിക്കും മുൻപേ ഗായത്രി ഓടി പോയിരുന്നു. മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു ആ ഒരു മുഖവും ആ ഒരു ഫോട്ടോയും ധാരാളമായിരുന്നു എന്നെ ഒരു മൃഗമാക്കാൻ.
ഞാൻ കുറച്ച് നേരം ഒറ്റക്ക് ഇരുന്നു. മനസ്സ് ഒന്ന് തണുത്തു കഴിഞ്ഞപ്പോൾ ആണ് ഗായത്രിയോട് ചൂടായ കാര്യം ഞാൻ ഓർത്തത്. ഞാൻ എഴുന്നേറ്റ് ഗായത്രിയുടെ മുറിയിലേക്ക് നടന്നു. ഡോർ അടച്ചിട്ട് ഉണ്ടായിരുന്നില്ല. ഞാൻ അകത്തേക്ക് കേറി. ഗായത്രി കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ് ഞാൻ നടന്ന് അവളുടെ അടുത്ത് ഇരുന്നു.
” ഗായു ” ഞാൻ പതിയെ വിളിച്ചു. അനക്കമൊന്നും കാണുന്നില്ല. അപ്പോൾ പിണക്കത്തിലാണ് .
” ഗായു ” ഞാൻ വീണ്ടും വിളിച്ചു എവിടെ ആൾക്ക് നല്ല ഫീൽ ആയെന്ന് ഉറപ്പായി.
” അച്ചു……….. ” താഴെ നിന്നും ആന്റി നീട്ടി വിളിച്ചു.
” എന്താ ആന്റി ”
” അവളേം കൂട്ടി വാ കഴിക്കാം ”
” ആാാ ഇപ്പവരാം ”
” ഗായു വാ കഴിക്കാം ”
” മ്മച് ” എന്ന് ശബ്ദം ഉണ്ടാക്കുക മാത്രം ചെയ്തു.
” വാ പെണ്ണെ എനിക്ക് വിശക്കുന്നുണ്ട് ” അതിന് മറുപടി ഒന്നുമില്ല.
” ഓഹോ നീ വരുന്നില്ലേ എന്നാൽ ഞാനും കഴിക്കുന്നില്ല ” ഞാൻ എഴുന്നേറ്റ് നടക്കാൻ നോക്കിയപ്പോഴേക്കും എന്റെ കൈയിൽ പിടുത്തം വീണു. ഞാൻ തിരിഞ്ഞു നോക്കി . കരഞ്ഞു കലങ്ങിയ കണ്ണുമായി ഗായത്രി കരിമഷി പടർന്ന് ആകെ ഒരു കോലമായി.
” സോറി ഡി എനിക്ക് അപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അത്രേം ദേഷ്യം ഉണ്ടായിരുന്നു അതാ ഞാൻ നിന്നോട് ദേഷ്യപ്പെട്ടെ ” ഞാൻ അവളോട് പറഞ്ഞു.
