ഗായത്രി – 9 6

” യെസ് ” അതും പറഞ്ഞ് അങ്കിൾ തിരിഞ്ഞു നോക്കി. അപ്പോൾ അവരുടെ രണ്ട് പേരുടെയും മുഖം ഒന്ന് കാണണ്ടത് തന്നെയാണ്. കാമുകനെയും കാമുകിനെയും വീട്ടുകാർ പിടിക്കുന്ന അവസ്ഥ വെപ്പ്രാളം ഉണ്ട് മുഖത്ത്.

” എങ്ങോട്ടാ രണ്ടും കൂടെ ” ഗായത്രി അവരോട് ചോദിച്ചു.

” അത് പിന്നെ…… ഞങ്ങൾ…… ” അങ്കിൾ പറയാൻ കഷ്ടപ്പെടുകയാണ്.

” മതി……..മതി……..ഉരുളണ്ട ” ഗായത്രി പറഞ്ഞു.

” രണ്ടും പൊക്കോ ” ഗായത്രി അവരോട് പറഞ്ഞു.

“നീ എന്താടി ഞങ്ങളുടെ അപ്പൻ ആണോ ” ആന്റി ചോദിച്ചു.

” കള്ളത്തരം കാണിക്കുകയും ചെയ്തിട്ട് തമാശ കളിക്കുന്നോ രണ്ടും കൂടെ എപ്പം ഇറങ്ങി ” ഗായത്രി ചോദിച്ചു.

” ഞങ്ങൾ എപ്പോ ഇറങ്ങിതാണേലും നിന്നെ ബോധിപ്പിക്കണോ ” ആന്റി അവളോട് ചോദിച്ചു.

” ആ ബോധിപ്പിക്കണം ” ഗായത്രി പറഞ്ഞു.

” കോളേജിൽ പോയ നീ എങ്ങനെയാടി ബീച്ചിൽ എത്തിയെ ” ആന്റിയുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനും ഗായത്രിയും ഒരുപോലെ ഞെട്ടി.

” എന്താടി നീ മറുപടി ഒന്നും പറയാത്തെ കോളേജിൽ പോയ നീ എങ്ങനെയാ ഇപ്പം ഇവിടെ എത്തിയെ ” ആന്റി വീണ്ടും ചോദിച്ചു.

” അത് ആന്റി ആഘോഷം ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വരാൻ ഇറങ്ങിയപ്പോൾ ആണ് ഇവൾ പറഞ്ഞെ ബീച്ചിൽ പോകാം എന്ന് ഞാനും ബീച്ചിൽ വന്നിട്ട് കുറെ ആയില്ലേ അതുകൊണ്ട് നേരെ ഇങ്ങോട്ട് വന്നു ” കൂടുതൽ സംസാരം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ പറഞ്ഞു.

” മതി രണ്ടും നിർത്തുന്നുണ്ടോ വാ നമ്മക്ക് വീട്ടിൽ പോകാം ” അങ്കിൾ പറഞ്ഞു.

” ഞാനില്ല പപ്പാ ഞങ്ങൾ കൊറച്ച് കഴിഞ്ഞു വരാം. നിങ്ങൾ പൊക്കോ ” ഗായത്രി പറഞ്ഞു.
” എന്നാൽ അധികം വൈകാൻ നിൽക്കണ്ട ” അതും പറഞ്ഞ് അങ്കിൾ ആന്റിനെ കൂട്ടിക്കൊണ്ട് പോയി.

” നീ എന്തിനാടി ആന്റിനോട് വഴക്ക് കൂടുന്നെ ” അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.

” അച്ചു സത്യായിട്ടും ഞാൻ മനപ്പൂർവ്വം വഴക്ക് ഉണ്ടാക്കിത് അല്ല സംഭവിച്ചു പോയതാ ” ഗായത്രി എന്നോട് ദയനീയഭാവത്തോടെ പറഞ്ഞു.

” പിന്നെ ആന്റി നമ്മളെ അത്ര വിശ്വാസം ഉള്ള കൊണ്ട് അല്ലെ നമ്മളെ മറ്റൊരു രീതിയിൽ അവർ കാണാത്തത്. അത് മാത്രം ആണോ ഞാൻ നിന്നെക്കാൾ രണ്ട് വയസ്സിനു ഇളയത് കൂടെ അല്ലെ അപ്പോൾ ഒരിക്കലും സംശയിക്കാൻ ചാൻസ് ഇല്ലാ അങ്ങനെ ഒരു സമാധാനം മാത്രെ ഒള്ളു ” ഞാൻ ഗായത്രിനോട്‌ പറഞ്ഞു.

” അച്ചു നീ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ ഞാൻ അതിനെ കുറിച്ച് ഒന്നും ചിന്തിക്കുന്നെ ഇല്ലാ. പക്ഷെ എനിക്ക് നിന്നെ വിട്ടിട്ട് മറ്റൊരു ലൈഫ് ഇല്ലാ….. നിന്നെ…….. ” അത്രെയും പറഞ്ഞ് ഗായത്രി നിർത്തി.

” എന്നെയും…… ബാക്കി പറ ” ഞാൻ അവളോട് ചോദിച്ചു.

” നീ ഇല്ലാതെ ഒരു ജീവിതം എനിക്ക് ഇനി ചിന്തിക്കാൻ കൂടെ പറ്റില്ല അച്ചു…. ” അത്രെയും പറഞ്ഞപ്പോഴേക്കും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി .

” ഞാൻ നിന്നെ ആർക്കും വിട്ട് കൊടുക്കില്ലടി എനിക്ക് വേണം നിന്നെ ” ഞാൻ അത് പറഞ്ഞപ്പോൾ ഗായത്രി എന്റെ മുഖത്തേക്ക് നോക്കി.

” പിന്നെ ഇനി മേലാൽ വയസ്സിന് മൂത്തവരോട് ചോദ്യം ചെയ്യുന്ന പോലെ സംസാരിച്ചാൽ നിന്നെ ഉണ്ടല്ലോ ”

” എന്നെ….. ” ഗായത്രി ചോദിച്ചു. ഞാൻ അവളുടെ അരയിലേക്ക് എന്റെ കൈ കൊണ്ടുപോയി ഒന്ന് അമർത്തി.

” അച്ചു ആരേലും കാണും ” ഗായത്രി എന്നോട് പറഞ്ഞു .
” അപ്പോ നിനക്ക്‌ അറിയണ്ടേ ഞാൻ എന്താ ചെയ്യാൻ പോകുന്നെ എന്ന് ” ഞാൻ അവളോട് ചോദിച്ചു.

” വേണ്ട എനിക്ക് അറിയണ്ട ” ഗായത്രി എന്നോട് പറഞ്ഞു.

” ഹെയ് അങ്ങനെ പറയല്ലേ ഞാൻ പറഞ്ഞു തരാം ”

” അയ്യടാ ” ഗായത്രി പറഞ്ഞു. ഞാൻ അവളേം കൊണ്ട് ബീച്ചിൽ ഇരുന്നു ഗായത്രി എന്റെ തോളോട് ചാരി ഇരുന്നു.

” എടി ഞാൻ നാളെ പോകും ” ഞാൻ ഗായത്രിനോട് പറഞ്ഞു. ചാരി ഇരുന്ന ഗായത്രി തല ഉയർത്തി എന്നെ നോക്കി.

” അതെ ഞാൻ നാളെ പോകും ”

” എങ്ങോട്ട് ” ഗായത്രി എന്നോട് ചോദിച്ചു.

” ഞാൻ നാളെ വീട്ടിൽ പോകും. ഓണം അല്ലെ അമ്മ അവിടെ ഒറ്റക്ക് അല്ലെ ” ഞാൻ പറഞ്ഞു.

” അച്ചു നീ ഇല്ലാതെ ഞാൻ എങ്ങനെയാ ഒറ്റക്ക് നിക്ക എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ വയ്യ ” ഗായത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *