ഗായത്രി – 9 6

” എന്താ അച്ചു നീ ആലോചിക്കുന്നേ….. പോകാൻ നോക്കുന്നില്ലേ ” ആന്റി എന്നോട് ചോദിച്ചു. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യ്ത് മുൻപോട്ട് എടുത്ത്… ബൈക്ക് കുറച്ച് എത്തിയപ്പോൾ എനിക്ക് ഒരു തോന്നൽ ഇന്നലെത്തെ ദേഷ്യം ഇപ്പഴും ഉണ്ടോ അതാണോ ഇവൾ ഇപ്പഴും മിണ്ടാതെ ഇരിക്കുന്നെ….

എന്തായാലും ചോദിച്ച് കളയാം എന്ന് കരുതി.
” ഗായു…… ”

” മ്മ്മ് ” പ്രീതികരിക്കുന്നുണ്ട് അപ്പോൾ വെല്ല്യ കൊഴപ്പം ഒന്നുമില്ല എന്ന് തോന്നുന്നു.

” ഡി….. നിനക്ക്‌ എന്നോട് ദേഷ്യം ഉണ്ടോ ”

” ദേഷ്യമോ…… എനിക്കോ…….? എനിക്ക് എന്തിന അച്ചു നിന്നോട് ദേഷ്യം എനിക്ക് നിന്നോട് അങ്ങനെ ദേഷ്യം പിടിച്ച് ഇരിക്കാൻ പറ്റുമോ ” ആാാ മറുപടി കേട്ടപ്പോൾ ഓം ശാന്തി ഓശാനയിൽ നസ്രിയ പറഞ്ഞ പോലെ അടി വയറ്റിൽ മഞ്ഞ് വീണ ഒരു സുഖം ആണ്.

” ഞാൻ കരുതി നീ ആന്റിനോട് എന്റെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞിട്ട്. നീ വരാത്തത് എന്നോട് ദേഷ്യം ഉള്ള കൊണ്ട് ആണെന്ന് ”

” അങ്ങനെ ഒന്നുല്ല അച്ചു. നിന്നോട് പറയാൻ വന്നപ്പോൾ ആണ് നീ എന്നോട് ദേഷ്യപ്പെട്ടെ പിന്നെ ഞാൻ എങ്ങനെ പറയാനാ ” ഗായത്രി എന്നോട് ചോദിച്ചു. എന്നാലും നിനക്ക്‌ എന്നോട് പറയാമായിരുന്നു.

” പിന്നെ എന്നെ കടിച്ച് കീറാൻ നിക്കുന്ന പോലെ ആയിരുന്നു നിന്റെ സംസാരം പിന്നെ ഞാൻ എങ്ങനെ പറയും ” ഗായത്രി പറഞ്ഞു.

“ഞാൻ അത്രയും ദേഷ്യം കാണിച്ചോ ” ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

” അയ്യടാ ഓവർ അഭിനയിക്കല്ലേ ”

” എടി പിന്നെ ഒരു പ്രശ്നം ഉണ്ട് ”

” എന്താ ”

” ആന്റിനെ പോലെ അല്ല അമ്മ എന്തേലും കള്ളത്തരം കാണിച്ചാൽ വേഗം പിടിക്കും ” ഞാൻ അവളോട് പറഞ്ഞു.

” അയ്യോ….. ”

” അയ്യോ വെക്കാൻ ഒന്നുമില്ല നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അറിയാത്ത പോലെ വേണം നിക്കാൻ ”

” അതെ ഞാൻ ഏറ്റു പക്ഷേ എനിക്ക് നിന്നെയ അച്ചു പേടി ”

” നീ എന്തിനാ എന്നെ പേടിക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു.

” നിന്നെ കാണുമ്പോൾ ചിലപ്പം എന്റെ കൈന്ന് പോകാൻ ചാൻസ് ഉണ്ട് ”

” ഓ അങ്ങനെ ഞാൻ കരുതി നീ വേറെ എന്തേലും കരുതിയത് ആണെന്ന് ”

” പോടാ അങ്ങനെ ഒന്നുമല്ല ”

” മ്മ് ” പിന്നെ ഓരോന്ന് സംസാരിച്ച് വീട് എത്തിയത് അറിഞ്ഞില്ല . ബൈക്ക് മുറ്റത്തേക്ക് കേറ്റി പുറത്ത് ഒന്നും ആരെയും കാണാൻ ഇല്ലാ.

” അച്ചു ആന്റി എവിടെ ” ഗായത്രി എന്നോട് ചോദിച്ചു.

” അറിയില്ലാ വീട് പൂട്ടിട്ട് ഉണ്ടോ എന്ന് നോക്കാം ” ഞാൻ ഡോറിൽ പിടിച്ച് തള്ളിയപ്പോൾ വാതിൽ പൂട്ടി ഇരിക്കുകയാണ്.

ഞാൻ വീടിന്റെ പുറകിലേക്ക് പോയി വീടിന്റെ വേറെ ഒരു താക്കോൽ എനിക്ക് വേണ്ടി എപ്പഴും വെക്കാറുണ്ട് അത് എടുത്ത് വീട് തുറന്ന് അകത്ത് കേറി ഞാൻ ഇവിടുന്ന് പോകുമ്പോൾ എങ്ങനെയാണോ ഉള്ളെ അതെ പോലെ തന്നെ ഇപ്പഴും ഉണ്ട്.

” അച്ചു ആന്റിനെ വിളിച്ച് നോക്ക് എവിടെ പോയെന്ന് അറിയാലോ ” ഗായത്രി എന്നോട് പറഞ്ഞു.

” അത് വേണ്ടടി അമ്മക്ക് ഒരു സർപ്രൈസ്‌ ആകട്ടെ ” ഞാൻ പറഞ്ഞു.

” നിനക്ക്‌ ഡ്രസ്സ്‌ മാറണ്ടേ ”

” വേണം ”

” അങ്ങനെ ആണേൽ താഴെ രണ്ട് റൂം ഉണ്ട് മോളിൽ രണ്ട് റൂം ഉണ്ട് താഴെ ഒന്നിൽ അമ്മയും അച്ഛനും മോളിൽ ഒന്നിൽ ഞാൻ ആണ്. നീ തന്നെ തീരുമാനിച്ചോ ഏത് വേണം എന്ന് ” ഞാനും അവളോട് പറഞ്ഞു.

” തല്ക്കാലം ഞാൻ ആന്റിടെ റൂമിൽ പോയി ഡ്രസ്സ്‌ മാറാം . എന്നിട്ട് ആന്റി വന്നിട്ട് നോക്കാം ഏത് റൂം എടുക്കണം എന്ന് ”

” ആ നീ എന്തേലും ചെയ്യ് ” അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. റൂം തുറന്ന് അകത്തു കേറിയപ്പോൾ ആണ് ഞാൻ ഞെട്ടുന്നത്. ഞാൻ ഉപയോഗിച്ചിരുന്ന റൂം ആണെന്ന് തോന്നാത്ത വിധം വൃത്തിയാക്കി വെച്ചിട്ട് ഉണ്ടായിരുന്നു. ഡ്രസ്സ്‌ ഒക്കെ മാറി താഴെ ഹാളിലേക്ക് ചെന്നു. ഗായത്രിയും ഡ്രസ്സ്‌ മാറി വന്നു ഞങ്ങൾ രണ്ടും കൂടെ ഇരുന്ന് ടീവി കാണാം എന്ന് വെച്ച് ടീവി തുറന്നു എനിക്ക് ഇംഗ്ലീഷ് സിനിമ കാണണം എന്നുണ്ട് പക്ഷെ എന്റെ അടുത്ത് ഇരിക്കുന്ന മുതലിന് ഒടുക്കത്ത പേടിയാണ്. അങ്ങനെ ഒന്നും നോക്കില ടീവി തുറന്ന് മലയാളം ചാനൽ വെച്ചപ്പോൾ കസിൻസ് സിനിമ. കുഞ്ചാക്കോ ബോബനും വേദികയും കൂടെ ഉള്ള റൊമാന്റിക് പാട്ട്. സിറ്റുവേഷന് പറ്റിയ പാട്ട് അല്ലേലും വേദികയുടെ ആ ലുക്ക്‌ എനിക്ക് അങ്ങ് വല്ലാണ്ട് ഇഷ്ടപ്പെട്ടു. രണ്ട് പേരും തകർത്ത് പ്രേമിക്കുകയാണ്. പാട്ടിന്റെ കൂടെ ഞാൻ ഗായത്രിയുടെ കഴുത്തിലൂടെ കൈ ഇട്ടു എന്നിട്ട് അവളെ തല തിരിച്ച് നോക്കി. എന്റെ കൈയിൽ പിടിച്ചുകൊണ്ട് ടീവിയിൽ തന്നെയാണ് നോട്ടം .
ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി ടീവിയിൽ ഓരോ ഭാഗങ്ങൾ കാണുമ്പോഴും മുഖത്ത് നാണം വിടരുന്നുണ്ട്. ഞാൻ അവളുടെ കാതിലേക്ക് കൈ അടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *