ഗായത്രി – 9 6

” ഇതെങ്ങനെ ഉണ്ട് ” ഞാൻ ഗായത്രിയോട് ചോദിച്ചു.

” എനിക്ക് ഇഷ്ടപ്പെട്ടു ” അപ്പഴേക്കും അമ്മയും പുറകെ വന്നു.

” നിങ്ങൾ എടുത്തോ ” അമ്മ ഞങ്ങളോട് ചോദിച്ചു.

” ഹാ ഇത് എടുത്തു ആന്റി എങ്ങനെ ഉണ്ട് ” ഗായത്രി അമ്മേനോട് പറഞ്ഞു.
” ആഹാ കൊള്ളാലോ നിനക്ക്‌ ചേരും ” അമ്മ ഗായത്രിയോട് പറഞ്ഞു.

” അമ്മ സാരി എടുത്തോ ”

” ഞാൻ എടുത്തു ”

” അല്ല മോളെ ഇതിന്റെ ബ്ലൗസ് തുണി ” അമ്മ സെയിൽസ് ഗേളിനോട് ചോദിച്ചു.

” ഉണ്ട് മാം ” അത് പറഞ്ഞ് ഓറഞ്ച് കളർ തുണി എടുത്ത് കാണിച്ചു.

” ഇത് ഇവിടെന്ന് തന്നെ സ്‌റ്റിച്ച് തരാം മാം ജസ്റ്റ്‌ ഒന്ന് സ്‌റ്റിച്ചിങ് സെക്ഷനിലേക്ക് പോയാൽ ഇപ്പോൾ തന്നെ ചെയ്യ്ത് തരാം ”

” അമ്മേ എന്നാൽ നിങ്ങൾ രണ്ട്‌ പേരും അത് ചെയ്തിട്ട് വാ ഞാൻ വണ്ടിയിൽ ഉണ്ടാകും ” അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി. വണ്ടിയിൽ ചെന്ന് ഇരുന്നു. ഫോൺ എടുത്ത് യൂട്യൂബ് ഓൺ ആക്കി ഓരോന്ന് കണ്ട് കൊണ്ട് ഇരുന്നു. അരമണിക്കൂർ ഒക്കെ കഴിഞ്ഞപ്പോൾ അമ്മയും ഗായത്രിയും കൈയിൽ കവറുകളുമായി കാറിന്റെ അടുത്തേക്ക് വന്നു.

” ആഹാ രണ്ട് പേരും വന്നോ ”

” ഇവര് നല്ല സ്പീഡ് ആണ് വേഗം സ്റ്റിച്ച് ചെയ്യ്ത് തന്നു ” അമ്മ പറഞ്ഞു.

” മ്മ് വാ പോകണ്ടേ . വാ കേറ് ” അവർ കാറിൽ കേറി. പെട്ടെന്ന് അമ്മയുടെ കൈയിൽ കിടന്ന് ഫോൺ അടിക്കാൻ തുടങ്ങി. അമ്മ ഫോൺ എടുക്കാത്തത് കൊണ്ട് ഞാൻ അമ്മേന്റെ മുഖത്തേക്ക് നോക്കി ആ മുഖത്ത് വല്ലാത്ത ഒരു പരിഭ്രാമം ഉണ്ട്.

” എന്ത് പറ്റി അമ്മേ ”

” ഒന്നുല്ല ” അതും പറഞ്ഞ് അമ്മ ഫോൺ എടുത്തു.

” ഹ ഹ ഹലോ…… ”

” മ്മ്മ് ”

” മ്മ്മ ”

” എന്ന വരുന്നെ ”

” ആണോ ” അവിടെന്ന് പറയുന്നതൊന്നും ഞാൻ കേൾക്കുന്നില്ല. അമ്മ ഫോൺ കട്ട് ചെയ്തു.
” ആരാ അമ്മേ വിളിച്ചേ ”

” വിശ്വേട്ടൻ……… ”

” അച്ഛനോ……….. ” ഒരു നിമിഷം എന്റെ തലയിൽ കൂടെ ഇടിമിന്നൽ ഏറ്റ പോലെ സ്തംഭിച്ചു നിന്നു.

” ആ….. ആച്ഛൻ എ….എന്താ പറഞ്ഞെ ” എന്റെ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു.

” ഓണത്തിന് വരുന്നുണ്ടെന്ന് ” അത് കൂടെ കേട്ടപ്പോൾ എന്റെ ജീവൻ എവിടെ പോയെന്ന് എനിക്ക് തോന്നി. ഒരു നിമിഷം എന്റെ ഓർമ ഭൂതകാലത്തേക്ക് സഞ്ചരിച്ചു. അച്ഛനെ ഞാൻ ഇതുവരെ കാണാത്ത ഭാവത്തിൽ കണ്ട ആ ദിവസത്തിലേക്ക് പോയി……..?

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *