എന്നിട്ട് പ്ലേറ്റ് എടുത്തിട്ട് ഇരുന്നു . കൈയിൽ ഒരു പാത്രവുമായി ഗായത്രി വരുന്നു പുറകെ അമ്മയും. ഞാൻ രണ്ട് പേരെയും മാറിമാറി നോക്കി.
” എന്താ അച്ചു നോക്കുന്നെ……. ഇന്ന് ഗായൂട്ടി ആണ് ചായ ഉണ്ടാക്കിയെ ” അത് പറഞ്ഞു തീരലും അമ്മ ഗായത്രിയുടെ കൈയിൽ ഉള്ള പാത്രത്തിന്റെ അടപ്പ് തുറന്നു. ചൂട് ഉള്ള ആവി പറന്നു.
” അമ്മേ വെറുതെ എന്റെ വയറ് കേടാക്കണോ ” ഞാൻ അമ്മേനോട് അപേക്ഷ പോലെ ചോദിച്ചു എന്നിട്ട് ഗായത്രിയുടെ മുഖത്തേക്ക് നോക്കി. അവിടെ ഒരു നിരാശ ഭാവം കണ്ടപ്പോൾ എനിക്ക് എന്തോ ഒരു വല്ലയിക തോന്നി. അങ്ങനെ രണ്ടും കല്പ്പിച്ചു വിളമ്പാൻ പറഞ്ഞു. അത് പറഞ്ഞപ്പോൾ ഗായത്രിയുടെ മുഖത്ത് ഒരു ചിരി വിടർന്നു. അത് ധാരാളം ആയിരുന്നു എന്ത് വിഷം വേണേലും വലിച്ച് കേറ്റാൻ.
ഉപ്പുമാവ് എടുത്ത് വായിലേക്ക് വെച്ചു. സംഭവം പൊളി ആയിരുന്നു. മോശം പറയാൻ പാടില്ല ഈ വെള്ളി പോയ പെണ്ണിന് ഇതൊക്കെ അറിയാം ലെ. ഞാൻ ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.
” എങ്ങനെ ഉണ്ടെടാ ” അമ്മ എന്നോട് ചോദിച്ചു.
” അമ്മേ സാധനം പൊളിച്ചിട്ട് ഉണ്ട് ” അതും പറഞ്ഞ് ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. ആള് ഫുൾ സന്തോഷത്തിൽ ആണ് എന്റെ നോട്ടം കൂടെ എത്തിയപ്പോൾ ചിരിയുടെ കൂടെ നാണവും നിറഞ്ഞു.
” എടാ അച്ചു ” കഴിക്കുന്നതിന്റെ ഇടക്ക് അമ്മ എന്നെ വിളിച്ചു.
” എന്തെമ്മേ ”
” നമ്മക്ക് ടൗണിൽ ഒന്ന് പോണം ”
” എന്തേലും വാങ്ങാൻ ഉണ്ടോ ” ഞാൻ ചോദിച്ചു.
” എടാ പൊട്ടാ ഓണം അല്ലെ വരുന്നെ ഓണക്കോടി എടുക്കണ്ടേ ” അമ്മ എന്നോട് പറഞ്ഞു.
” അതങ്ങ് നേരത്തെ പറഞ്ഞാൽ പോരെ . എപ്പഴാ പോണ്ടേ നാളെയോ നാളെ കഴിഞ്ഞോ ” ഞാൻ ചോദിച്ചു.
” നാളെയും നാളെ കഴിഞ്ഞൊന്നും അല്ല ഇന്ന് പോണം ”
” ഇന്നോ എന്തിന് ” ഞാൻ അമ്മേനോട് ചോദിച്ചു.
” എന്റെ അച്ചു ഇന്ന് പോയാൽ വെല്ല്യ തിരക്ക് ഒന്നും ഉണ്ടാകില്ല . അതുകൊണ്ട് നമ്മൾ ഇന്ന് പോകും ” അമ്മ എന്നോട് പറഞ്ഞു.
” മ്മ് ”
” മൂളിക്കൊണ്ട് നിൽക്കാതെ പോയി ഒരുങ്ങാൻ നോക്കടാ ചെക്കാ ” അമ്മ എന്നോട് പറഞ്ഞു…. ഞാൻ പോയി ഒരു പാന്റും ഷർട്ടും മാറി താഴേക്ക് വന്നു. ഗായത്രിനെയും അമ്മനെയും കാണാൻ ഇല്ലാ ആ പെണ്ണുങ്ങളുടെ കാര്യം അല്ലെ ഒരു സമയം പിടിക്കുലോ. ഞാൻ വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി. കാറ് മൂടി ഇട്ടിരുന്ന തുണി മാറ്റി. ചുമന്ന കളർ പോളോ വണ്ടി സ്റ്റാർട്ട് ചെയ്യ്ത് പുറത്തേക്ക് എടുത്തു. എന്റെ ഇഷ്ടത്തിന്റെ പുറത്ത് വാങ്ങിതാണ്. ഞാൻ ഒരു ബക്കറ്റിൽ വെള്ളവും എടുത്ത് വന്ന് കാർ കഴുകി.
കഴുകി തീരാൻ ആയപ്പോൾ രണ്ടും പേരും ഒരുങ്ങി ഇറങ്ങി.
” ഡ്രൈവർ വണ്ടി കഴുകി കഴിഞ്ഞില്ലേ ” ഗായത്രി വിളിച്ച് ചോദിച്ചു.
” അയിന് നീ ഏതാ ” അതെ ടോണിൽ തിരിച്ച് ചോദിച്ചു.
” അത് മതിയട അച്ചു കഴുകിയത് ” അമ്മ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു. പിന്നെ ഒന്നും നോക്കില നേരെ വെല്ല്യ ഒരു തുണിക്കടയുടെ മുന്നിൽ നിർത്തി. ഞാൻ അവരെ കൊണ്ട് അകത്തേക്ക് കേറി. നേരെ പോയത് സാരി സെക്ഷനിലേക്ക് ആണ്. രണ്ട് പേരും കടയിലെ ഷെൽഫിലും തുണികൾ മുഴുവൻ താഴേക്ക് വലിച്ച് ഇടിപ്പിക്കുന്നുണ്ട്. ഇത് കൊറേ നേരം തുടർന്നപ്പോൾ എനിക്ക് ദേഷ്യം വരാൻ തുടങ്ങി. ഈ പോക്ക് പോകുകയാണെങ്കിൽ ഇന്ന് വേറെ ഒന്നും വാങ്ങാൻ പറ്റില്ല എനിക്ക് ഒന്ന് തോന്നി. ഞാൻ അവരോട് പറഞ്ഞിട്ട് നേരെ. വിട്ടു മെൻസ് ന്റെ സെക്ഷനിലേക്ക്. ഞാൻ അവിടെ കേറി ഒരു പാന്റും ഷർട്ടും വാങ്ങാൻ എന്ന് കരുതി പോകുമ്പോൾ ആണ് എന്റെ കൈയിൽ ഒരു പിടുത്തം വീണത് ഞാൻ നോക്കുമ്പോൾ ഗായത്രി ആണ്.
” നീ എങ്ങോട്ടാ ” ഞാൻ അവളോട് ചോദിച്ചു.
” നിനക്ക് വേണ്ടി ഒരു ഷർട്ട് സെലക്ട് ചെയ്യണം എന്നൊരു തോന്നൽ അതാ ഓടി വന്നേ ” ഗായത്രി പറഞ്ഞു.
” അല്ല അപ്പം അമ്മയോ ”
” ആന്റി തന്നെ എടുത്തോളാം എന്ന് പറഞ്ഞു ”
” മ്മ് ന്നാ വാ പോയി എടുക്കാം നിൻറെ സെലെക്ഷൻ നോക്കട്ടെ എങ്ങനെയാ എന്ന്……പിന്നെ എനിക്ക് ഒരുപാട് ഡ്രസ്സ് വലിച്ച് ഇടുന്നത് ഇഷ്ടല്ല ആദ്യമേ പറഞ്ഞേക്കാം ” ഞാൻ ഗായത്രിയോട് പറഞ്ഞു.
