വഴി തെറ്റിയ കാമുകൻ 12
Vazhi Thettiya Kaamukan Part 12 | Author : Chekuthan
[ Previous Part ] [ www.kambi.pw ]
സപ്പോർട്ട് ചെയ്യുന്ന പ്രിയ കൂട്ടുകാർക്കെല്ലാവർക്കും തരാൻ ഒത്തിരി സ്നേഹം മാത്രം ❤️❤️❤️❤️
എഴുതാനിരുന്നിട്ടും എഴുതാൻ കഴിയാത്തത് കൊണ്ടാണ് ഇത്രയും വൈകിയത് വൈകിയതിൽ ക്ഷമിക്കുമെന്ന് കരുതുന്നു
ഈ പ്രാവശ്യം പേജും കുറവാണ് അടുത്ത പാർട്ടിൽ പരിഹരിക്കും
നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ തുടങ്ങുന്നു…
തോന്നിയതാണോ ഒരിക്കൽ കൂടെ അവൾക്കരികിലേക്ക് ചെന്നു തലയെടുത്ത് മടിയിലേക്ക് വെച്ച് മുടിയൊക്കെ ശെരിക്ക് മാറ്റി അവളാവരുതേ എന്ന പ്രാർത്ഥനയോടെ ആ മുഖത്തേക്ക് നോക്കിയ ഞാൻ ആകാശം നോക്കി “ആാാാാ…” ഉച്ചത്തിലലറി
ലെച്ചു ഏന്റെ തോളിൽ പിടിച്ചു അഫി അവളുടെ മുഖത്ത് വെള്ളം തളിച്ചു ഞെരങ്ങികൊണ്ട് പാതി തുറന്ന കണ്ണോടെ തളർച്ച നിറഞ്ഞ സ്വരത്തിൽ
വെ… വെള്ളം…
ഉണങ്ങികിടക്കുന്ന ചുണ്ടുകളും മുഖവും കണ്ട് അഫി ടവ്വൽ നനച്ചു മുഖം തുടച്ചു ബോട്ടിലിന്റെ മൂടിയിൽ വെള്ളം ഒഴിച്ച് അവളുടെ വായിലേക്ക് ഉറ്റിച്ചു കൊടുത്തു വെള്ളത്തോടുള്ള അവളുടെ ആർത്തി കണ്ട് ഏന്റെ ഉള്ളു പിടഞ്ഞു അവളുടെ കവിളിൽ തട്ടി
മോളേ… അമ്മൂസേ…
വ… വ… യ്യ…
അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച് കവിളിൽ തലോടി
ഇല്ല മോളേ ഒന്നൂല്ല… പേടിക്കണ്ട…
അവളെ കോരിയെടുത്തു വണ്ടിയിലേക്ക് നടക്കുമ്പോഴും എന്ത് ചെയ്യണമെന്ന് ഊഹമില്ലായിരുന്നു അവളെയും കൊണ്ട് പിറകിൽ കയറി ഇരുന്നു എല്ലാവരും വണ്ടിയിൽ കയറി പ്രിയ വണ്ടി എടുത്തു അരികിലിരിക്കുന്ന അഫിയെ നോക്കി
എന്താ ചെയ്യുക…
അഫി : ബോഡി തീരെ വീക്കാ വെള്ളം പോലും ഇല്ല… ഹോസ്പിറ്റലിൽ കൊണ്ടുപോകണം…
ഹേയ്… ഹോസ്പിറ്റൽ വേണ്ട ആരും അറിയണ്ട…
അഫി : എങ്കി വീട്ടിൽ…
നിന്റെ വീട്ടിൽ നിർത്താമോ…
അഫി : ആ… പ്രിയാ ഏതേലും മെഡിക്കൽ ഷോപ്പിൽ നിർത്ത്…
പ്രിയ : ഈ സമയത്ത് എവിടെ മെഡിക്കൽഷോപ്പ് ഉണ്ടാവാനാ… ഏതേലും ക്ലിനിക്കിലോ ഹോസ്പിറ്റലിലോ മാത്രമേ കാണൂ…
ഹൈവേ കയറ് അടുത്ത ടൗണിൽ ഉണ്ടാവും…
അടഞ്ഞു കിടക്കുന്ന ഷോപ്പുകളും എങ്ങാനും തുറന്നിരിക്കുന്ന തട്ടുകടകളും മാത്രം കാണാനുള്ളൂ കുറേ മുന്നോട്ട് പോകെ മുനിലായ് കണ്ട സിറ്റി മെഡിക്കൽസ് എന്ന ബോർഡിന് മുന്നിൽ വണ്ടി ച്ചെന്ന് നിന്നതും അഫി വണ്ടിയിൽ നിന്നും ഇറങ്ങി ഷോപ്പിലേക്കോടി സ്റ്റത്തും ബിപിയും ഷുഗറും ചെക്ക് ചെയ്യാനുള്ള മെഷീൻ മെഡിസിൻസ് അടക്കമുള്ളതെല്ലാം കുറേ സാധനങ്ങളുമായി വന്നു ഒരു മരുന്നവിടെ ഇല്ല കുറച്ച് മുന്നോട്ട് ചെന്നാൽ വേറൊരു ഷോപ്പ് ഉണ്ടെന്ന് പറഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി മെഡിക്കൽ ഷോപ്പിൽ നിന്നും കിട്ടാതെ പോയ മരുന്നും വാങ്ങി വണ്ടി മുന്നോട്ട് നീങ്ങി
അഫി : ഒന്ന് നേരെ കിടത്തണം…
ഈ സീറ്റിൽ കിടത്തിയാ മതിയോ…
നിവർത്തി കിടത്താൻ പറ്റിയാൽ അത്രയും നല്ലത്…
(ഒന്ന് ആലോചിച്ചു) പ്രിയാ ആളില്ലാത്ത സ്ഥലത്ത് വണ്ടി സൈഡാക്ക്… ഈ സീറ്റ് മടക്കിയിട്ടാൽ പുറകിൽ നിന്നു മുൻ സീറ്റ് വരെ ഒരേ ലെവൽ ആണ്…
അഫി : അതാ നല്ലേ…
അവൾ വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി പുറകിലെ ഡോർ തുറന്ന് സീറ്റ് മടക്കി അവളെ കിടത്തി പരിശോധിച്ചു ഇൻജക്ഷനും ഡ്രിപ്പും ഇട്ട് വണ്ടി മുന്നോട്ട് നീങ്ങുമ്പോ ഞങ്ങളവൾക്ക് ചുറ്റുമിരുന്നു
വീട്ടിലെത്തി അവളെ കിടത്തി മുറിക്ക് പുറത്തേക്കിറങ്ങി അഫി അവളെ പരിശോധിച്ചു അവൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു നേരം പുലരുവോളം ഞങ്ങൾ അവൾ ഉണരുന്നതും കാത്തിരുന്നു നേരം പുലർന്ന പിറകെ അവൾ പതിയെ കണ്ണ് തുറന്നു ചുറ്റും നിൽക്കുന്ന ഞങ്ങളെ നോക്കുമ്പോഴും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നു
മോളേ… മോള് അമൃത അല്ലേ… (അവൾ അല്ലെന്ന് പറയണേ എന്ന ചിന്തയോടെ ചോദിച്ചു)
അവളെനെ തന്നെ നോക്കി
മ്മ്…
പേടിക്കണ്ട മോള് റെസ്റ്റെടുത്തോ…
എന്റെ മോനെവിടെ…
മോനോ…
അവൾ എഴുനേറ്റ് കൈയിലെ സൂചി വലിച്ചൂരാൻ നോക്കിയത് പിടിച്ചു വെച്ചു
മോളേ… അമ്മൂ… എന്താ മോൾക്ക് പറ്റിയെ…
