എന്റെ നിലാപക്ഷി 3
Ente Nilapakshi Part 3 | Author : Ne-Na
[ Previous Part ] [ www.kambi.pw ]
രാത്രി ആഹാരം കഴിച്ച് കഴിഞ്ഞ് അടുക്കളയിൽ പത്രങ്ങൾ കഴുകുകയായിരുന്നു ജീന. അവളുടെ അടുത്ത് തന്നെ പത്രങ്ങൾ കഴുകി വയ്ക്കുന്ന സ്ലാവിൽ ഒരു ക്യാരറ്റും തിന്നുകൊണ്ട് ശ്രീഹരി ഇരിപ്പുണ്ട്.
“എങ്ങനുണ്ടായിരുന്നു ഇച്ചായാ ഇന്നത്തെ ദിവസം?”
“അതെന്താടി അങ്ങനൊരു ചോദ്യം?”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് കാമുകിയുമായി ബൈക്കിൽ കറങ്ങാനൊക്കെ പോയതല്ലേ, അതുകൊണ്ട് ചോദിച്ചതാ.”
അവൻ അൽപ്പം നിരാശയോടെ പറഞ്ഞു.
“അവൾ എന്നെ ഇഷ്ട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ കാമുകി എന്നൊക്കെ പറയാമായിരുന്നു.. ഇതിപ്പോൾ എന്താ എന്റെ കൂടെ ജസ്റ്റ് ഒന്ന് ബൈക്കിൽ കയറി.. ഞങ്ങൾ ഒരു റൌണ്ട് ചുറ്റി തിരിച്ചുവന്നു.”
അവൾ മുഖം ചുളിച്ചു ചോദിച്ചു.
“അത്രേ ഉള്ളു?”
“അത്രേ ഉള്ളു എന്ന് ചോദിച്ചാൽ…”
“ചോദിച്ചാൽ?”
“അവൾ ബൈക്കിൽ കയറി കൈകൊണ്ടു എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് തല തോളിൽ ചേർത്തുവച്ച് ഇരുന്നു. ഒരു അരമണിക്കൂറോളം ഞങ്ങൾ റോഡിൽ ചുറ്റിക്കറങ്ങി തിരിച്ചു വച്ച്.. പക്ഷെ അവൾ എന്റെകൂടെ ബൈക്കിൽ ഉണ്ടായിരുന്ന അത്രയുംനേരം ഞങ്ങൾ ഒന്നും സംസാരിച്ചിരുന്നില്ല.
അവൻ ഒരു നിമിഷം നിശബ്തനായി. അവൾ ശ്രീഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“പക്ഷെ.. ആ അരമണിക്കൂറിൽ എനിക്കുണ്ടായിരുന്ന സന്തോഷം ജീവിതത്തിലെ വേറൊരു നിമിഷത്തിലും ലഭിച്ചിട്ടില്ല…”
വീണ്ടും പത്രം കഴുകി തുടങ്ങുന്നതിനിടയിൽ ജീന പറഞ്ഞു.
“രണ്ടുപേരുടെ മനസിലും ഇഷ്ട്ടമുണ്ട്, എന്നാൽ അതൊന്നു തുറന്നു പറയുമോ.. അതും ഇല്ല.”
അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“ഇന്ന് കുറച്ചെണ്ണം വാലുപോലെ നിന്റെ പിറകെ നടക്കുന്ന കണ്ടല്ലോ.
“അവന്മാർ അങ്ങനെ നടക്കത്തെ ഉള്ളു, വായിനോക്കികൾ.”
അപ്പോഴാണ് അവന്റെ മൊബൈൽ ബെല്ലടിച്ചത്.അവൻ ഫോൺ എടുത്ത് വിളിക്കുന്ന ആളുടെ പേര് വായിച്ചു.
“ക്ലാര..”
ജീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചെല്ല് ചെല്ല്.. പോയി സംസാരിക്ക്.. ഈ ഫോൺ വിളിക്ക് മാത്രം ഒരു കുറവും ഇല്ല.”
ശ്രീഹരി കഴിച്ചുകൊണ്ടിരുന്ന ക്യാരറ് അവിടെ വച്ചിട്ട് ജീനയുടെ തലക്ക് ഒരു തട്ടും കൊടുത്ത് ഫോണുമായി ഹാളിലേക്ക് നടന്നു.
ഓണം അവധി ആയതിനാൽ നാളെ ഉച്ചയോടെ രണ്ടുപേരും വീട്ടിൽ പോകും. അതുകൊണ്ട് ജീന പാത്രമെല്ലാം കഴുകി അടുക്കളയും വൃത്തിയാക്കി രാവിലെ കാപ്പിക്ക് വേണുന്ന സാധനങ്ങൾ മാത്രം മാറ്റി വച്ചു. എന്നിട്ടു ശ്രീഹരി കഴിച്ച് ബാക്കി വച്ച ക്യാരറ്റും എടുത്ത് ഹാളിലേക്ക് നടന്നു.
അവൾ അവിടെ ചെല്ലുമ്പോൾ ശ്രീഹരി സോഫയിൽ കിടന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. ജീനയെ കണ്ടതും അവൻ സോഫയിൽ എഴുന്നേറ്റിരുന്ന് അവൾക്കിരിക്കാനായി സ്ഥലം ഒഴിഞ്ഞു കൊടുത്തു.
കുറച്ച് ദിവസങ്ങളായി അതൊരു പതിവാണ്.. ശ്രീഹരി ക്ലാരയോട് ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ജീന അവന്റെ അരികിൽ വന്നിരുന്ന് പുസ്തകം വായിക്കുകയോ പഠിക്കുകയോ ചെയ്യും. ജീനക്ക് പ്രതേകിച്ച് ഒന്നും ചെയ്യാനില്ലേൽ ശ്രീഹരി ലൗഡ്‌സ്‌പീക്കറിൽ ഇട്ട് സംസാരിക്കും, ജീനയും അപ്പോൾ അവർക്കൊപ്പം സംസാരിക്കും.
ജീന സോഫയിൽ അവന്റെ അരികിലായി ഇരുന്നു. എന്നിട്ടു കൈയിലിരുന്ന ക്യാരറ്റ് തിന്നു തുടങ്ങി. ശ്രീഹരി വാങ്ങി കൊടുത്ത പാവാടയും ഷർട്ടും ആണ് അവളപ്പോൾ ഇട്ടിരുന്നത്.
ഫോൺ ലൗഡ്‌സ്‌പീക്കറിൽ ഇട്ടുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ജോലിയൊക്കെ ഒതുക്കി ജീന വന്നു.”
ക്ലാര – ഇന്ന് അവളെ സാരിയിൽ കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.
ശ്രീഹരി – അതുപിന്നെ ഞാനല്ലേ സാരി സെലക്ട് ചെയ്തത്.
ക്ലാര – നിന്റെ സാരിയുടെ സെലെക്ഷൻ കൊണ്ടൊന്നും അല്ല.. അവളെ കാണാൻ നല്ല ഭംഗി ഉള്ളതുകൊണ്ട് തന്നാ സാരിയിൽ കുറച്ചുകൂടി സുന്ദരി ആയത്.
അതുകേട്ട ജീന ഒരു ചെറു പുഞ്ചിരിയോടെ ശ്രീഹരിയുടെ തോളിലേക്ക് തല ചാരി ഇരുന്നു.
ക്ലാര – നിങ്ങൾ നാളെ എപ്പോൾ വീട്ടിൽ പോകും.
ശ്രീഹരി – ജീനയ്ക് നാള രാവിലെ പള്ളിയിൽ പോകണമെന്ന്, അത് കഴിഞ്ഞാലുടൻ ഞങ്ങൾ ഇറങ്ങും.
